?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

എന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ കവിളിൽ നുണക്കുഴി തെളിഞ്ഞു.. എന്നെ ഒന്ന് കള്ളനോട്ടം നോക്കി അവൾ അല്പം ആർത്തിയോടെ അത് കഴിച്ചു തുടങ്ങി..

“ശിവേട്ടൻ.. കഴിക്കുന്നില്ലേ?”

“ഞാൻ കഴിച്ചോളാം.. കുളിച്ചു വന്ന ശേഷം…”

അവൾ ഒന്ന് പുഞ്ചിരിച്ചു വീണ്ടും കഴിക്കാൻ തുടങ്ങി.. ഞാൻ സംതൃപ്തിയോടെ അവിടെ ഇരുന്നു.

***

ആ തുറന്നു പറച്ചിലിന് ശേഷം ഞാൻ അവളെ നന്നായി ശ്രദ്ധിക്കാൻ തുടങ്ങി.. അവൾക്ക് ആവശ്യം ഉള്ളതൊക്കെ ഞാൻ അവൾ പറയാതെ തന്നെ വാങ്ങി കൊടുത്തു.. ഒരു സ്മാർട്ട്ഫോണും.. പിന്നെ കുറച്ചു പുസ്തകങ്ങളും..

അവൾ എന്നെ കാണുമ്പോൾ ചിരിച്ചു വർത്തമാനം പറയാൻ തുടങ്ങി.. മെല്ലെ മെല്ലെ പഴയ കുസൃതി ആയ ശ്രീദേവിയെ എനിക്ക് കാണാൻ കഴിഞ്ഞു.. പല തമാശകളും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളെ ഞാൻ അത്ഭുതത്തോടെ ആണ് നോക്കിയത്..

വീണ്ടും ഇരുപത് ദിവസത്തോളം കഴിഞ്ഞു.. അവളുടെ ഒരു കാൽ അത്യാവശ്യം ബലം വന്നു.. അതോടെ എല്ലാവർക്കും പ്രതീക്ഷ ആയി.. അവൾക്ക് നടക്കാൻ ആകും എന്ന് എനിക്കും ഉറപ്പായി..

ഒരു ദിവസം അവൾക്കുള്ള കഷായവും ഗുളികയും എടുത്തു കൊടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഫോൺ വന്നു..

ഞാൻ സംസാരിച്ചു നടന്നു അവളുടെ റൂമിന്റെ ജാലകത്തിന്റെ അടുത്തെത്തിയപ്പോൾ ആണ് അവളുടെ കൈ പുറത്തേക്ക് വന്നു ഞാൻ എടുത്തു കൊടുത്ത കഷായം പുറത്തേക്ക് ഒഴിച്ചത്.. അതിന്റെ പുറകെ ഗുളികയും അവൾ പുറത്തേക്ക് എറിഞ്ഞു.. ഞാൻ പകച്ചു നോക്കി..

നിലത്തേക്ക് നോക്കിയപ്പോൾ ഏകദേശം മൂന്ന് ദിവസത്തെ ഗുളികകൾ ചിതറി കിടക്കുന്നു. കഷായം ഒഴിച്ച പാടും.. ഈ ഭാഗം പൊതുവെ വൃത്തി ആയി കിടക്കുന്നത് കൊണ്ട് അമ്മ ദിവസവും അടിച്ചു വാരാറില്ല.. ആഴ്ചയിൽ ഒന്നൊക്കെ ആണ് അടിക്കുക..

എനിക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചു കയറി.. അവൾ മരുന്ന് കളയുന്നു.. അതെനിക്ക് സഹിക്കാൻ ആയില്ല..

ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു വേഗം അവളുടെ റൂമിലേക്ക് ചെന്നു..

എന്തോ ആലോചിച്ചു ചാരി ഇരുന്നു പുഞ്ചിരിക്കുന്നു..

“ഡീ….!”

എന്റെ വിളി കേട്ട് അവൾ ഞെട്ടി വിറച്ചു എന്നെ പകച്ചു നോക്കി.. എന്റെ ഈ ഭാവം അവൾ ഒരിക്കൽ മാത്രം ആണ് കണ്ടിട്ടുള്ളത്.. അവൾ ശരിക്കും പതറി..

“നീ മരുന്ന് കഴിച്ചോ ?”

ചോദ്യം കേട്ടപ്പോൾ അവൾ ഞെട്ടി.. വിറച്ചു കൊണ്ട് അവൾ തല താഴ്ത്തി.. കള്ള ലക്ഷണം മുഖത്ത്… അവൾ ബെഡ്ഷീറ്റിൽ മുറുക്കെ പിടിച്ചു…

“കഴിച്ചു.. എന്താ.. എന്താ ഏട്ടാ?”

അവൾ വിക്കി വിക്കി മറുപടി തന്നു…

വേണ്ട എന്ന് വിചാരിച്ചു എങ്കിലും എന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു… ശക്തമായി തന്നെ…

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.