?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

“എനിക്ക് വേണ്ട.. അല്ലെങ്കിലും നിങ്ങൾ എന്തിനാ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നത്? അവിടെ എങ്ങാനും വിട്ടിട്ടു വന്നാൽ പോരായിരുന്നോ? അച്ഛൻ എവിടെ? എന്റെ ഹരി എവിടെ? ഇവരൊക്കെ ഉണ്ടായിട്ടും ഇങ്ങോട്ട് കൊണ്ടുവന്നത് ഭർത്താവിന്റെ അവകാശം കാണിക്കാൻ ആണോ? ഇറ്റ് വോണ്ട് വർക്ക് ദാറ്റ് വെയ്…”

അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ആകെ മൊത്തം വിറച്ചു കയറി.. ഇത്ര നാളും അടക്കി വച്ച വികാരമൊക്കെ പുറത്തു വന്നു.

“നിന്റെ തന്ത ചത്തിട്ട് കുറെ നാൾ ആയെടീ നായിന്റെ മോളെ… നീയെന്താടീ ചൂലേ വിചാരിച്ചത്? നിന്നെ എല്ലാവരും ഉണ്ടായിട്ടും പിന്നെയും ഇങ്ങോട്ട് കെട്ടിയടുത്തത് ആണെന്നോ? നിന്റെ അപ്പൻ നീ കാണിച്ച അഹങ്കാരം കാരണം ഹൃദയം പൊട്ടിയാണ് മരിച്ചത്.. നിന്റെ അമ്മ വഴിയാധാരം ആയി ഏതോ വീട്ടിൽ ഉണ്ട്.. നിന്റെ ഹരി…. നിന്നെ എന്റെ തലയിലും ഇട്ടു തന്നിട്ട് എങ്ങോട്ടോ പോയിട്ടുണ്ട്…പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല..!  മതിയായോഡീ നായിന്റെ മോളെ നിനക്ക്?????”

ഞാൻ അലറിക്കൊണ്ട് ഗ്ലാസ് അങ്ങനെ ഭിത്തിയിലേക്ക് ആഞ്ഞു എറിഞ്ഞു.. എന്നെ അങ്ങനെ ഒരു ഭാവത്തിൽ അവൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല…

അവളുടെ കണ്ണുകൾ മിഴിഞ്ഞു.. വാ പൊളിച്ചു അവൾ ദീർഘമായി ശ്വാസം ഒന്ന് വലിച്ചു… ബെഡിൽ മുറുക്കി പിടിച്ചു അവൾ ഒരു അനക്കവും ഇല്ലാതെ കിടന്നു… 

“ഇത്ര അഹങ്കാരം കാണിച്ചിട്ടും നിന്നെ ഈ സ്ഥലത്തിന്റെ ആധാരം വച്ചാണ് ചികിസിച്ചത്.. ! എന്നിട്ടും പട്ടിക്ക് പരാതി… ഇനി എണീറ്റ് നടക്കാൻ പോലും പറ്റില്ല.. ഇനി നിനക്ക് അതിന് കഴിയുകയും ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞതും.. ജീവൻ തന്ന നിന്റെ അമ്മ, ഇനി അവർ മരിച്ചാൽ പോലും നിന്നെ കാണണ്ട എന്നാണ് പറഞ്ഞത്…

എന്നിട്ടും അവളുടെ അഹങ്കാരം.. ഈ പണ്ടാരത്തിനെ അവിടെ ഇട്ടു വന്നാൽ മതിയായിരുന്നു…അഹങ്കാരം കാണിക്ക്… ഇനിയും കാണിക്കടീ….!”

അത്രയും അവളോട് അലറി ഞാൻ അവിടെ കിടന്ന ഒരു കസേര ചവുട്ടി തെറിപ്പിച്ചു പുറത്തേക്ക് വന്നപ്പോൾ അവളുടെ നെഞ്ച് തകർന്നുള്ള അലറി കരച്ചിൽ ഞാൻ കേട്ടു…

“എന്താ മോനെ ഇത്? പാവം… ഇങ്ങനെ പറയരുതായിരുന്നു.. “

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ പുറത്ത് തൊടിയിലേക്ക് ഇറങ്ങി.. പാടത്ത് പോയി നിന്നു… ഒരു നിമിഷം പ്രകൃതിയുടെ ഭംഗി ഒന്ന് നോക്കി.. ഇല്ല മനസ് കലങ്ങി ഇരിക്കുന്നു..

പറഞ്ഞത് മോശം ആയി… എന്നാലും അവൾ ചോദിച്ചു വാങ്ങിയതാണ്.. അത് കൊണ്ട് തന്നെ എനിക്ക് കുറ്റബോധം അത്രക്ക് അങ്ങ് തോന്നിയില്ല.. നായിന്റെ മോളെ എന്നൊക്കെ വിളിച്ചത് മോശം ആയി.. എന്നാലും അവൾക്ക് അത് വേണ്ടത് ആയിരുന്നു..

കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് വീട്ടിൽ എത്തിയത്.. അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു..

“അവൾക്ക് നിന്നെ ഒന്ന് കാണണം എന്ന്.. “

അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു.

“അവൾ വിളിക്കുമ്പോൾ പോകാൻ ഞാൻ എന്താ അവളുടെ പണിക്കാരനോ? അവൻ വന്നാൽ തീർന്നു ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം…എവിടേലും പോട്ടെ അവൾ….”

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.