?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

പക്ഷെ എനിക്ക് അവളോട് കറതീർന്ന പ്രണയം ആണ്.. അതുകൊണ്ടു തന്നെ അവൾ എന്നെ കാണുമ്പോൾ കാണിക്കുന്ന ദേഷ്യം ഒക്കെ എനിക്ക് ഒരുതരം സുഖം ആണ്.. ഈ ദേഷ്യം ഒക്കെ കാണിച്ചാലും അവൾ ഒരുദിവസം എന്നെ പഴയത് പോലെ സ്നേഹിക്കും എന്നാണ് എന്റെ പ്രതീക്ഷ. 

“തന്റെ കൊഞ്ചൽ കേൾക്കാൻ അല്ല വന്നത്.. അച്ഛൻ വന്നിട്ടുണ്ട്, വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു…” 

അവൾ ചാടി തുള്ളി പോയപ്പോൾ ഞാൻ വേഗം തന്നെ കൈകാലുകൾ കഴുകി വീട്ടിലേക്ക് നടന്നു.. 

അമ്മാവൻ ഉമ്മറത്തു തന്നെ ഉണ്ട്.. 

“അഹ് വന്നല്ലോ കൃഷിക്കാരൻ… “ 

അത് കളിയാക്കൽ ആണോ അതോ എന്താണെന്നു എനിക്ക് മനസിലയില്ല.. ഞാൻ അമ്മയെ നോക്കി.. അകത്തേക്ക് കയറി.

“എന്താ അമ്മാവാ പതിവില്ലാതെ…?” 

“നേരെ കാര്യത്തിലേക്ക് വരാം.. ഇവളുടെ പഠിപ്പ് കഴിഞ്ഞു. ഇനി കല്യാണം ആഘോഷം ആക്കി നടത്തണം.. അവൾക്ക് ഇഷ്ടമായ സ്ഥിതിക്ക് ഞാൻ അതങ്ങു ഉറപ്പിച്ചു…” 

അമ്മാവൻ പെട്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.. ഒപ്പം എനിക്ക് ഒരു നാണം തോന്നി.. ഞാൻ അവളെ നോക്കി.. അവൾ ഫോണിൽ നോക്കുന്നു. ശ്രദ്ധ അതിൽ ആണ്.

“അതിപ്പോ പെട്ടെന്ന് പറഞ്ഞാൽ എങ്ങനെയാ ഏട്ടാ? ഞങ്ങൾ ഒന്ന് പച്ച പിടിച്ചു വരുന്നതല്ലേ ഉള്ളു? അപ്പോൾ ഇവളെ ഉടനെ ഇങ്ങു കൊണ്ടുവന്നാൽ എങ്ങനെയാ? കുറച്ചു കൂടെ സമയം വേണം…” 

അമ്മ വേഗം അമ്മാവനോട് പറഞ്ഞു.. അത് കേട്ട് അവൾ അമ്മയെ സൂക്ഷിച്ചു നോക്കി.. അമ്മാവൻ അതിശയത്തോടെ അമ്മയെ നോക്കി.. 

“നീയെന്താ ഈ പറയണേ പാർവതി?” 

അമ്മാവൻ ചോദിച്ചു.. 

“അല്ല ഏട്ടാ.. ശിവന്റെയും ശ്രീകുട്ടിയുടെയും കല്യാണം നടത്തുന്ന കാര്യം അല്ലെ പറഞ്ഞെ? അച്ഛനോട് നമ്മൾ കൊടുത്ത വാക്ക് ആണ്…” 

അമ്മ ഉടനെ ചോദിച്ചു… അമ്മാവൻ എന്നെ ഒന്ന് നോക്കി.. പുച്ഛം അല്ലെ ആ മുഖത്ത്? 

“ഹഹഹ നല്ല ശേൽ ആയി.. ശ്രീക്കുട്ടി പടിപ്പുള്ളവൾ ആണ്.. പണ്ട് വാക്കു പറഞ്ഞു എന്ന് കരുതി എങ്ങനെയാണു പാറു ഇവളെ ഇവന് പിടിച്ചു കൊടുക്കുക? 

ഒന്നുമില്ലെങ്കിലും ഞങ്ങൾ പണം കൊണ്ട് ഒത്തിരി മുകളിൽ അല്ലെ? ഞാൻ അവളുടെ കല്യാണം ഉറപ്പിച്ചത് അവളുടെ ഒപ്പം പഠിക്കണ ചെക്കനും ആയിട്ടാണ്.. വലിയ പണക്കാർ ആണേ… 

അവർ ഇഷ്ടത്തിലാണ്.. പിന്നെ ശിവൻ.. അവനു വല്ല പാവപ്പെട്ട വീട്ടിലെ കുട്ടിയെ ഒക്കെ നോക്കിയാൽ പോരെ? ഏതു? അതാകുമ്പോ പാടത്തെ ചെളിയിൽ ഇറങ്ങാൻ അവൾക്ക് കുഴപ്പം ഉണ്ടാകില്ല.. ഹഹഹ…” 

അമ്മാവൻ അത് പറഞ്ഞു പൊട്ടിചിരിച്ചപ്പോൾ അവൾ എന്നെ പുച്ഛ ഭാവത്തിൽ ഒന്ന് നോക്കി ചിറി കോട്ടി.. 

അമ്മയുടെ കണ്ണിൽ നിന്നും നീര്തുള്ളികൾ വന്നിരുന്നു.. എന്റെ നെഞ്ച് തകർന്നു… ഞാൻ നിലത്തേക്ക് നോക്കിയപ്പോൾ കണ്ണുനീർ വന്നു കാഴ്ച മറഞ്ഞു.. എന്നാലും പുഞ്ചിരിച്ചു നിന്നു.. അതാണ് ശീലം… 

“തലേന്ന് തന്നെ വരണം…..” 

 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.