?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

*** 

രാത്രി ഞാൻ റൂമിൽ എത്തിയപ്പോൾ അവൾ എന്തോ ആലോചിച്ചു ജനാലയിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.. 

റൂം നന്നായി വൃത്തി ആക്കിയിട്ടുണ്ട്.. അവളുടെ സാധനങ്ങൾ മേശയിൽ വച്ചിട്ടുണ്ട്.. ആകെ മൊത്തം ഒരു മാറ്റം.. 

“ശ്രീ…?” 

ഞാൻ പുറകിൽ കൂടി ചെന്ന് അവളെ ചുറ്റി പിടിച്ചു.. കയ്യിലേക്ക് ചൂടുള്ള തുള്ളികൾ വീണപ്പോൾ ആണ് അവൾ കരയുകയാണ് എന്നു മനസിലായത്.. 

“എന്താ മോളെ?”

ഞാൻ അവളെ തിരിച്ചു നിർത്തി… കരഞ്ഞു വീർത്ത മുഖം.. 

“എനിക്ക്.. എനിക്ക് ഈ റൂമിൽ നില്ക്കാൻ.. ഏട്ടന്റെ ഭാര്യ എന്ന സ്ഥാനം അർഹത ഉണ്ടോ ഏട്ടാ? ഒരു പെണ്ണ് ജീവൻ ആയി കരുതുന്ന താലി വലിച്ചു പൊട്ടിച്ചു എറിഞ്ഞവൾ അല്ലെ ഞാൻ… അഹങ്കാരി അല്ലെ ഞാൻ…”

അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്ന് കരഞ്ഞു.. എനിക്ക് അതിന് മറുപടി ഇല്ലായിരുന്നു.. ഞാൻ അവളെ റൂമിൽ ഉള്ള ദുർഗ്ഗ ദേവിയുടെ ചിത്രത്തിന്റെ മുൻപിൽ അവളെ പിടിച്ചു നിർത്തി..

മേശ തുറന്ന ഞാൻ അതിൽ നിന്നും ഒരു ബോക്സ് എടുത്തു .. അവൾ പൊട്ടിച്ച താലി.. അത് ഞാൻ എടുത്തു വച്ചിരുന്നു.

അവളുടെ കഴുത്തിലേക്ക് അത് ഞാൻ വീണ്ടും ചാർത്തി.. ഒന്ന് ഞെട്ടി എങ്കിലും അവൾ കൈ കൂപ്പി നിന്ന് കണ്ണടച്ചു…

ഞാൻ അവളുടെ നിറുകയിൽ ചുംബിച്ച ശേഷം കൊച്ചു ചെപ്പിൽ നിന്നും സിന്ദൂരം അവളുടെ നെറ്റിയിൽ ചാർത്തി..

“നമ്മൾ ഒക്കെ അപൂർണർ ആയ മനുഷ്യർ ആണ്.. ചികഞ്ഞു നോക്കിയാൽ കുറ്റങ്ങൾ ആണ് നമ്മുക്കൊക്കെ കൂടുതൽ ഉണ്ടാകുക.. ക്ഷമിച്ചു സ്നേഹിച്ചു പോകാൻ പറ്റിയാൽ അതിന്റെ അപ്പുറം വേറെ എന്ത് വേണം? എനിക്ക് നിന്നെ എന്നെക്കാളും ഇഷ്ടമാണ്.. “

ഞാൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടപ്പോൾ അവൾ സ്നേഹത്തോടെ എന്റെ നെഞ്ചിൽ കടിച്ചു.. ഞാൻ അവളെ മുറുക്കെ ഇറുക്കി പുണർന്നു ചുംബിച്ചു.. 

ഏതോ യാമത്തിൽ ഇരു ഉടലും മനസും ഒന്നായപ്പോൾ ഞങ്ങളുടെ പ്രണയം പൂർണം ആയിരുന്നു.. ഞങ്ങളും ആ പൂർണതയിൽ ലയിച്ചു അങ്ങനെ കിടന്നു… 

*** 

പണ്ടെങ്ങോ നഷ്ടപെട്ട പ്രണയം മുഴുവൻ ഞങ്ങൾ തിരിച്ചു പിടിച്ചു.. ഞങ്ങളുടെ വീട് സ്വർഗം ആയി മാറി..അവളുടെ കളിചിരികളും കുസൃതികളും എന്നിലും കുട്ടിത്തം നിറച്ചു.. 

കുറച്ചു മാസങ്ങൾക്ക് ശേഷം.. 

നൂറു മേനി വിളഞ്ഞ പാടത്തു നിൽക്കുകയായിരുന്നു ഞാൻ.. പണിക്കാർ ഉണ്ട് അല്പം മാറി കള പറിക്കുന്നു.. ഞാൻ അതൊക്കെ നോക്കി നിന്നു കൈക്കോട്ട് വച്ച് വെള്ളം ശരിയാക്കി വിട്ടു.. 

“ശിവേട്ടാ…..കൂയ്….!” 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.