?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

“കെട്ടി തന്ന താലി വലിച്ചു എറിഞ്ഞു എങ്കിലും നമ്മൾ തമ്മിൽ ഇപ്പോഴും ഒരു ബന്ധം ഉണ്ട്.. നിന്നെ അങ്ങനെ തല്ക്കാലം എവിടെയും വിടുന്നില്ല. 

നീ നടക്കും വരെ നിന്നെ ഞാൻ നന്നായി തന്നെ നോക്കാം.. ഇത് ശിവന്റെ വാക്ക് ആണ്…ഇനി കത്തിയുടെ മൂർച്ച നോക്കണ്ട…” 

ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചു… വികാരത്തള്ളിച്ചയിൽ കരച്ചിൽ അടക്കാൻ പാടുപെടുന്നവളെ ഞാൻ ഒന്ന് നോക്കി.. അതിന് ശേഷം പുറത്തേക്ക് ഇറങ്ങി… 

വയ്യായിരുന്നു അവളുടെ കരച്ചിൽ കാണാൻ.. 

*** 

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു… അവളുടെ മുറിവുകൾ കരിഞ്ഞു.. പ്ലാസ്റ്റർ വെട്ടി… ഡോക്ടർ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.. അവളുടെ വലത്തേ കാലിന്റെ ചലനശേഷി പോയിരുന്നു.. ഇടത്തെ കാലിന് അല്പം ചലനം ഉണ്ട്..

എന്നാൽ പൂർണമായും ഇല്ല.. പക്ഷെ അതൊരു നല്ല സൂചന ആണ്.. അവളും മാനസികം ആയി തയാറെടുത്തിരുന്നു.. ഞങ്ങളും.. അത് കൊണ്ട് തന്നെ ഡോക്ടർ അത് പറഞ്ഞപ്പോൾ ആരും ഞെട്ടിയില്ല.

ഒരു ആയുർവേദ ചികിത്സ അവൾക്ക് വേണ്ടി തുടങ്ങി.. കുറെ കഷായങ്ങളും മരുന്നും കാലിൽ തേച്ചു ഉഴിയാൻ എണ്ണകളും.. നാട്ടിലെ ഒരു വൈദ്യൻ തന്നെ ആയിരുന്നു.

അങ്ങനെ പലതും.. നല്ല ബുദ്ധിമുട്ട് ആയിരുന്നു.. അമ്മക്ക് എല്ലാം പറ്റുന്നില്ലായിരുന്നു.. മരുന്ന് ചതച്ചു കൊടുക്കാനും, ഗുളിക പൊടിച്ചു കൊടുക്കാനും ഒക്കെ ഞാനും സഹായിച്ചു. കഷായം ഒക്കെ അവൾ ബുദ്ധിമുട്ടി ആണ് കുടിച്ചത്..

“നിനക്ക് രണ്ടു നേരം അവളുടെ കാലിൽ എണ്ണ തേച്ചു തിരുമ്മാൻ കഴിയുമോ?”

അമ്മ അവളുടെ മുൻപിൽ വച്ചാണ് എന്നോട് അത് ചോദിച്ചത്.. ഞാൻ ആകെ അമ്പരന്നു..

“ഡാ എനിക്ക് കൈക്ക് അത്രക്ക് ശക്തി ഇല്ലാത്തത് കൊണ്ടാണ്… നല്ല പ്രായത്തിൽ ഉള്ള കൊച്ചിനെ വേറെ ഒരു ആണിനെ കൊണ്ട് തൊടീപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല.. നീയാകുമ്പോൾ അവൾക്കും കുഴപ്പം ഇല്ല.. “

അമ്മ പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി..

കണ്ണിൽ പ്രതീക്ഷ അല്ലാതെ ഞാൻ വേറെ ഒന്നും കണ്ടില്ല.. എന്നാലും എനിക്ക് എന്തോ പറ്റില്ല എന്നൊരു തോന്നൽ ..

“അല്ല.. ഞാൻ.. എങ്ങനെയാ അമ്മേ.. “

ഞാൻ ഒന്ന് തപ്പിക്കളിച്ചു..

“പറയുന്നത് അങ്ങ് കേട്ടാൽ മതി.. അവൾ നിന്റെ ഭാര്യ ആണ്.. ഇങ്ങനെ ഒരു സാധനം എന്റെ ദേവീ…”

അത് പറഞ്ഞു അമ്മ എണീറ്റ് പോയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു..

“വേഗം കാലു ശരി ആയാൽ വേഗം ഈ ശല്യം തലയിൽ നിന്നും ഒഴിയും.. സമ്മതിച്ചോ …”

അവൾ തമാശമട്ടിൽ പറഞ്ഞപ്പോൾ എനിക്ക് വേറെ ഒന്നും പറയാൻ ഇല്ലായിരുന്നു..

ഞാൻ എണ്ണ എടുത്തു അവളുടെ നൈറ്റി അല്പം പൊക്കി കാൽപാദം തടവാൻ തുടങ്ങി..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.