?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

“അവിടെ അല്ല.. മുകളിൽ.. തുടയിൽ വേണം നന്നായി തിരുമ്മാൻ..” 

എന്റെ പ്രവർത്തികൾ നോക്കി ഇരുന്ന അവൾ ചിരിയോടെ പറഞ്ഞു.. എനിക്ക് പെട്ടെന്ന് നാണം തോന്നി.. 

“അയ്യേ തുടയോ.. അതൊന്നും പറ്റില്ല…”

ഞാൻ തല താഴ്ത്തി… അവൾ ചിരിക്കുന്ന ശബ്ദം കേട്ടു..

“പ്ലീസ്.. കാലു പിടിക്കാം ഞാൻ.. എനിക്ക് ഒന്ന് നടക്കണം ശിവേട്ടാ“

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ജലം കുതിച്ചു ചാടി.. ഇവൾ കരയുന്നത് കണ്ടാൽ എന്റെ ചങ്ക് പൊടിയുന്നത് എന്തിനാണ്?

ഞാൻ ഒന്നും മിണ്ടാതെ തന്നെ നൈറ്റിയുടെ ഉള്ളിൽ കൂടെ നല്ല ശക്തിയിൽ അവളുടെ കാലുകൾ തിരുമ്മി വലിച്ചു.. എന്റെ കണ്ണും നനഞ്ഞിരുന്നു..

*** 

രണ്ടു ദിവസങ്ങൾ കൊണ്ട് അതെനിക്ക് ശീലം ആയി..

എനിക്ക് ഇപ്പോൾ മടിയോ നാണമോ ഒന്നും തോന്നുന്നില്ല..

അവളുടെ ചന്ദനനിറമുള്ള ആകൃതി ഒത്ത കാലുകൾ കാണുമ്പോൾ അവൾ എങ്ങനെയെങ്കിലും ഒന്ന് നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു..

“നിനക്ക് ഇപ്പൊൾ എന്നോട് പക ഉണ്ടോ…? ദേഷ്യം? “

അവളുടെ കാലുകൾ ശക്തിയിൽ തിരുമ്മുമ്പോൾ ഞാൻ അവളോട് ചോദിച്ചു.. എന്റെ മടിയിൽ ആയിരുന്നു അവളുടെ കാലുകൾ.

“എന്റെ ഈ അവസ്ഥക്ക് കാരണം ആരാണ് ശിവേട്ടാ?”

അവളുടെ ചോദ്യം പെട്ടെന്ന് ആയിരുന്നു.. എനിക്ക് ആലോചിക്കാൻ കൂടുതൽ ഒന്നും ഇല്ലായിരുന്നു..

“ഹരി.. അല്ലാതെ ആര്?”

ഞാൻ വേഗം തന്നെ പറഞ്ഞു..

“ഹരി ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് മാത്രമേ ഉള്ളു…”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ സംശയത്തിൽ നോക്കി…
“ഇറ്റ്സ്‌ യു ശിവേട്ടാ… നിങ്ങൾ… നിങ്ങൾ ആണ് എന്റെ ഈ അവസ്ഥക്ക് കാരണം…ഇപ്പോൾ നിങ്ങളുടെ ചിലവിൽ ആണ് ഞാൻ ജീവിക്കുന്നത്.. എന്നാലും എനിക്ക് നിങ്ങളോട് ദേഷ്യവും പകയും ഉണ്ട്.. “

അവളുടെ മൂർച്ച ഉള്ള വാക്കുകൾ എന്റെ നെഞ്ചിൽ കുത്തി ഇറങ്ങിയപ്പോൾ ഞാൻ പകച്ചു ഇരുന്നുപോയി.. ഇവൾ എന്താണ് ഈ പറയുന്നത്? 

അവളുടെ കാലുകൾ മടിയിൽ വച്ച് ഞാൻ ശിലപോലെ ഇരുന്നു… അവളെ പകച്ചു നോക്കി.. അവളുടെ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നു.. കണ്ണുകൾക്ക് തിളക്കം..

“ഓർമയുണ്ടോ ശിവേട്ടാ ശിവേട്ടാ എന്ന് ദിവസത്തിൽ നൂറു പ്രാവശ്യം വിളിച്ചു പുറകെ നടന്ന ശ്രീദേവിയെ?”

അവൾ എന്നോട് ചോദിച്ചു… ഞാൻ ഒന്നും മിണ്ടിയില്ല..

ശരിയാണ്… ചെറുപ്പം മുതൽ അവൾക്ക് ഞാൻ ആയിരുന്നു എല്ലാം… ഡിഗ്രി എത്തിയപ്പോൾ അത് പ്രണയത്തിലേക്ക് കൂപ്പുകുത്തി.. അവൾ എന്റെ ആണെന്ന് ചെറുപ്പം മുതൽ കേട്ട് ശീലിച്ചതാണ്..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.