?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

അലർച്ചയോടെ അവൻ ബോധം മറഞ്ഞു നിലത്തു വീണു.. ഞാൻ വീണ്ടും ഇടിക്കാൻ  കൈ ചുരുട്ടി എങ്കിലും അവന്റെ കിടപ്പ് കണ്ടപ്പോൾ അടിക്കാൻ തോന്നിയില്ല.. 

തൂമ്പ പിടിക്കുന്ന കൈ ആണ്.. അവൻ ചോദിച്ചു വാങ്ങിയതാണ് ഇത്.. 

ഞാൻ ഒരു മഗ്ഗിൽ കുറച്ചു വെള്ളം പൈപ്പിൽ നിന്നും എടുത്തു അവന്റെ മുഖത്ത് തളിച്ചപ്പോൾ അവൻ മെല്ലെ കണ്ണ് തുറന്നു..

ഞാൻ അവനെ വലിച്ചു പൊക്കി ഉമ്മറത്ത് കസേരയിൽ കൊണ്ടുപോയി ഇരുത്തി.. ഞാൻ അവന്റെ മുൻപിൽ അരമതിലിൽ ഇരുന്നു..

“ഇത് നീ ചോദിച്ചു വാങ്ങിയതാണ്.. ആണുങ്ങൾ ആണെങ്കിൽ നട്ടെല്ലിന് ഉറപ്പു വേണം.. കല്യാണ ദിവസം വരാതെ ഇരിക്കരുത്.. എന്റെ ജീവിതം ആണ് നിനക്കൊക്കെ വേണ്ടി തകർന്നത്…”

അത് കേട്ടപ്പോൾ അവൻ ദയനീകം ആയി എന്നെ നോക്കി.. ഇപ്പോൾ മുഖം സങ്കടത്തിൽ ആണ്..

“അന്ന്.. അന്ന് എന്നെ പെടുത്തിയതാണ്.. ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞാൻ അവളെ ആത്മാർത്ഥം ആയിട്ട് തന്നെ ആണ് ഇഷ്ടപെട്ടത്.. എനിക്കും വയ്യാത്ത ഒരു അമ്മയെ ഉള്ളു…

അവൾക്ക് അറിയാം… ഞാൻ പറഞ്ഞിരുന്നു എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന്.. പക്ഷെ.. അവൾ താലി വലിച്ചെറിഞ്ഞ കാര്യം ഒക്കെ ഇവിടെ നിന്നും ഇറങ്ങിയപ്പോൾ എന്നെ വിളിച്ചു പറഞ്ഞു.. അതിന് ഞാൻ അവളെ ചീത്ത പറഞ്ഞു..

ശിവൻ അവളോട് കാണിച്ച തെറ്റിന്റെ പകരം വീട്ടിയതാണ് എന്ന് അവൾ പറഞ്ഞു…” 

അവൻ മെല്ലെ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് വിയർത്തു.. എന്നോട് പകരം വീട്ടി എന്നോ? അതിന് ഞാൻ എന്ത് ചെയ്തു??

“ഞാൻ എന്ത് ചെയ്തു?”

എനിക്ക് ആകാംഷ അടക്കി വെക്കാൻ ആയില്ല..

“അത് അവൾ പറഞ്ഞില്ല.. അതായിരുന്നു ലാസ്‌റ് കാൾ.. അതിന് ശേഷം അവൾ കാർ എടുത്തു ബാംഗ്ലൂരിലേക്ക് വന്നു.. എന്റെ അടുത്തേക്ക്…

എന്നാൽ പിന്നെ അവളെ വിളിച്ചിട്ട് ഫോൺ ഓഫ് ആണ്.. അവൾ ബാംഗ്ലൂരിൽ എത്തിയതും ഇല്ല.. അവസാന പ്രതീക്ഷയിൽ ആണ് ഇവിടെ എത്തിയത്..ഞാൻ കുറെ അനേഷിച്ചു.. “ 

അവൻ മുഖം കുനിച്ചു കരഞ്ഞപ്പോൾ ഞാൻ ആകെ എന്തോ പോലെ ആയി…

അവൻ അവളെ സ്നേഹിക്കുന്നുണ്ട്.. പക്ഷെ അവൾ എവിടെപ്പോയി? എനിക്ക് ഒന്നും ആലോചിച്ചിട്ട് മനസിലായില്ല.. ഇനി വല്ല അപകടവും… 

“അവളുടെ കൂട്ടുകാരികൾ..? അങ്ങനെ വല്ലയിടത്തും?”

“ഇല്ല.. ഞാൻ എല്ലായിടത്തും അനേഷിച്ചു.. ഇനി പോലീസിൽ ഒന്ന് പറയാം എന്ന് കരുതി.. അതിന് മുൻപേ ഇവിടെ വരാൻ തോന്നി…”

അവൻ അത് പറഞ്ഞപ്പോൾ എനിക്കും സങ്കടം തോന്നി.. അവളെ നെഞ്ചിൽ കൊണ്ടുനടന്നവൻ ആണ് ഞാൻ.. എന്റെ മുറപ്പെണ്ണ് ആണല്ലോ..

ഞാൻ അമ്മയോടും കാര്യം പറഞ്ഞു… അമ്മക്ക് അതും കൂടെ കേട്ടപ്പോൾ പൂർണമായി തളർന്നത് പോലെ..

“എന്റെ ഒപ്പം ഒന്ന് വരുമോ? അവളുടെ ഭർത്താവ് എന്ന നിലയിൽ.. ആം സോറി.. അവൾ വേദനിപ്പിച്ചിട്ടുണ്ട് എന്നറിയാം.. എന്നാലും.. കാലു പിടിക്കാം ഞാൻ…”

അവൻ എന്റെ മുൻപിൽ കൈ കൂപ്പി..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.