?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചു.. അവൻ എന്നെ ഒന്ന് നോക്കിയത് ഞാൻ ശ്രദ്ധിച്ചു.. മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും.. 

ആദ്യം ഞെട്ടി എങ്കിലും എന്റെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.. അവന് പറയാൻ ഉള്ളത് ഞാൻ ഊഹിച്ചു.. 

“ഞാൻ ശ്രീദേവിയെ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്..” 

അവൻ സന്തോഷത്തോടെ പറഞ്ഞു.. എനിക്ക് അത് ആദ്യമേ മനസ്സിലായിരുന്നു.. അല്ലെങ്കിൽ അവൻ എന്തിന് വരണം..? 

“ആഹാ നല്ല കാര്യം.. പക്ഷെ അവളുടെ കാലുകൾ ശരിയായി എന്ന് ഹരി എങ്ങനെ അറിഞ്ഞു?” 

എന്റെ ചോദ്യം കേട്ടപ്പോൾ അവൻ പതറി.. നോട്ടം മാറ്റി. 

“അല്ല.. ഞാൻ….”

“ഒഹ്‌ രണ്ടു ദിവസം മുൻപേ അവളുടെ  വാകമരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ഫോട്ടോ.. അത് എടുത്തത് ഞാൻ ആണ്.. അവൾ അത് ഫേസ്ബുക്കിലോ എവിടെയോ ഇട്ടിരുന്നു.. അത് കണ്ടു കുറെ ആളുകൾ വിളിക്കുകയും ചെയ്തു…” 

അവൻ അടി കിട്ടിയത് പോലെ ഇരുന്നു.. എനിക്ക് അത് കണ്ടപ്പോൾ അന്ന് അവളെ നിഷ്കരുണം ഒഴിവാക്കിയ അവന്റെ വാക്കുകൾ ആണ് ഓർമ വന്നത്.. പക്ഷെ ഞാൻ നിയന്ദ്രിച്ചു.. ഇത് അവളുടെ അവസരം ആണ്. 

“ശ്രീക്കുട്ടീ??” 

ഞാൻ അകത്തേക്ക് നോക്കി വിളിച്ചു..

“എന്തോ…… വരുന്നു….” 

അവൾ മുകളിൽ നിന്നും കോവണി ഇറങ്ങി വരുന്ന ശബ്ദം കേട്ടു.. 

“എന്താ ഏട്ടാ? ആരാ വന്നേ?” 

അതും ചോദിച്ചു പുറത്തേക്ക് വന്ന അവൾ ഹരിയെ കണ്ടു ഒന്ന് ഞെട്ടി.. എന്നാലും നിമിഷ നേരം കൊണ്ട് ചിരി വിടർന്നു.. 

“ഹരിയോ? എന്താ പതിവില്ലാതെ..?” 

പണ്ട് ഹരിയേട്ടാ എന്ന് വിളിച്ച അവനെ അവൾ പേര് വിളിച്ചപ്പോൾ അവനു പതർച്ചയും എനിക്ക് ചിരിയും ആണ് വന്നത്.. 

എനിക്ക് മനസ്സിൽ ഒരു സിനിമ ഡയലോഗ് ആണ് ഊർമ്മ വന്നത്.. 

ശ്രീക്കുട്ടി എന്നെ മിത്രത്തെയെ നിനക്ക് അറിയൂ.. ശ്രീദേവി എന്ന ശത്രുവിനെ അറിയില്ല.. എന്നോട് പകരം വീട്ടാൻ കെട്ടിയ താലി പൊട്ടിച്ചു എറിഞ്ഞ മുതൽ ആണ്.. ദേഷ്യം വന്നാൽ ഇവൾ വേറെ ഒരാൾ ആയി മാറും.. അല്ലെങ്കിൽ പൂച്ചകുട്ടിയും. 

“ഹരി നിന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ്…” 

ഞാൻ അവളോട് പറഞ്ഞു.. 

“ആണോ? എന്നാൽ ഞാൻ ബാഗ് എടുത്തിട്ട് വരട്ടെ? ഇത്ര കാര്യമായിട്ട് വന്നപ്പോൾ ഞാൻ പോകണമല്ലോ…!” 

അവൾ അവനെ നോക്കി കണ്ണ് വിടർത്തി.. അതോടെ അവൻ ചാടി എഴുന്നേറ്റു.. അവന്റെ മുഖത്ത് സമാധാന ഭാവം വന്നു.. 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.