?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

എന്നിട്ടും ആദ്യ ലീവിന് ഓടി അങ്ങ് വന്നപ്പോൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിങ്ങൾ പാടത്തേക്ക് പോയി… അതോടെ എനിക്ക് മനസിലായി ഇനി എനിക്ക് സ്ഥാനം ഇല്ല ആ മനസ്സിൽ എന്ന്… 

പിന്നെ വാശി ആയിരുന്നു… സ്നേഹം വാശിക്ക് വഴിമാറിയപ്പോൾ ദേഷ്യം ആയി.. 

അത് നിങ്ങളോടുള്ള വെറുപ്പ് ആയി.. പക ആയി. എനിക്ക് വീട്ടിൽ സ്നേഹിക്കാൻ ആളില്ല എന്നറിഞ്ഞ നിങ്ങൾ തന്നെ എന്നെ കൈവിട്ടു.. ആശ്രയം ഇല്ലാതിരുന്ന ഒരു പെൺകുട്ടിയെ സ്നേഹം നടിച്ചു പറ്റിച്ചു ഒരു ദിവസം ആട്ടിപായിച്ചപ്പോൾ.. നിങ്ങൾക്ക് അറിയില്ല അതിന്റെ വേദന…. “

അവൾ കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്… അത് കേട്ട് എന്റെ തല താഴ്ന്നു.. എന്റെ ശ്വാസം നിലച്ചത് പോലെ ആണ് എനിക്ക് തോന്നിയത്.. ദേവീ… ഞാൻ…. 

“നന്നായി പഠിച്ചു ഞാൻ.. അവസാന വർഷം ആയപ്പോൾ, അതിനിടയിൽ ആണ് ഹരി വന്നത്.. 

ഒറ്റക്ക് ആയിരുന്ന അവൻ എനിക്ക് ആശ്രയം ആയി.. സ്നേഹിച്ചു പോയി അവനെ.. മനസ് കൊടുത്തു എങ്കിലും ഈ ശരീരം ഞാൻ ആർക്കും കൊടുത്തിട്ടില്ല.. അന്നത്തെ ശ്രീദേവി പൂർണ മനസോടെ നിങ്ങൾക്ക് എന്റെ ശരീരം മാത്രം അല്ല.. ജീവൻ വരെ തരുമായിരുന്നു… 

എന്നെ നിഷ്കരുണം ഒഴിവാക്കിയ ആ പക മനസ്സിൽ കിടന്നു.. പിന്നെ നിങ്ങൾ എന്നെ നോക്കുമ്പോൾ ഒക്കെ ഞാൻ അത് കണ്ടു രസിച്ചു.. വിവാഹ കാര്യം പറഞ്ഞപ്പോൾ നിങ്ങളുടെ നിറഞ്ഞ കണ്ണുകൾ എന്നെ സന്തോഷിപ്പിച്ചു… 

അവിചാരിതം ആയിട്ടാണ് എങ്കിലും പകരം വീട്ടാൻ ആണ് ഞാൻ താലി കെട്ടാൻ സമ്മതിച്ചതും അത് പൊട്ടിച്ചു എറിഞ്ഞതും…മനഃപൂർവം ആണ് നിങ്ങളോട് ഞാൻ മോശം ആയി പെരുമാറിയത്..  അന്ന് നിങ്ങളുടെ സങ്കടം കണ്ടു ഞാൻ രസിച്ചു… പക്ഷെ വിധി എന്നെ വേറെ രൂപത്തിൽ വന്നു തോൽപ്പിച്ചു… 

കയ്യിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ, പണം, എല്ലാം പോയി.. കാലും തളർന്നു.. സ്നേഹിച്ചവൻ ഉപേക്ഷിച്ചു.. ഒന്ന് ബാത്‌റൂമിൽ പോകണമെങ്കിൽ വരെ നിങ്ങളുടെ സഹായം വേണം.. 

ആരിൽ നിന്നും കരുണയോ ഒരു നോട്ടമോ പോലും വേണ്ട എന്ന് വിചാരിച്ചോ.. ഇതാ ഇപ്പൊ ജീവനുള്ള ഒരു ശവം ആയി അയാളുടെ കാലടിയിൽ തന്നെ വന്നു…. ഞാൻ ചെയ്തത് തെറ്റായത് കൊണ്ടാകാം.. എന്നാലും എനിക്ക് എന്റേതായ ന്യായങ്ങൾ ഉണ്ട്.. ഐ ഡോണ്ട് റിഗ്രെറ്… 

ആരും ഇല്ലാത്തവൾ ആയി മാറി ഞാൻ..ഇതിലും ബേധം ഈ ശ്രീദേവി ഇല്ലാതാവുകയായിരുന്നു ശിവേട്ടാ…. ഇല്ലാതെ ആവുകയായിരുന്നു…പറ്റുമെങ്കിൽ എന്നെ.. എന്നെ ഒന്ന് കൊന്നു താ… പ്ലീസ്… “

അത് പറഞ്ഞു അവൾ കിതച്ചുകൊണ്ട് മുഖം പൊത്തി അലറി കരഞ്ഞപ്പോൾ എന്റെ കവിളിനെ നനച്ചു കൊണ്ട് ചുടു കണ്ണീർ കുത്തി ഒഴുകുകയായിരുന്നു… നെഞ്ച് തകർന്നിരുന്നു എന്റെ.. 

കവിളിൽ കൂടി കണ്ണീർ താഴേക്ക് വീണു… അതൊക്കെ പതിച്ചത് എന്റെ മടിയിൽ വച്ചിരുന്ന അവളുടെ നിർജീവം ആയ കാലുകളിലും…. 

എന്റെ തല താഴ്ന്നിരുന്നു… വല്ലാത്ത കുറ്റബോധം എന്നെ ശ്വാസം മുട്ടിച്ചു.. ആദ്യമായി എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.. 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.