?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

“ശ്രീ.. അതെ.. കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്.. നീ.. നീ ആയിരുന്നു എന്റെ ഐശ്വര്യം.. നീ പോയതോടെ എല്ലാം പോയി.. ബിസിനസ് ഒക്കെ ആകെ മോശം ആണ്..ആകെമൊത്തം കടം.. നീ വന്നാൽ അതൊക്കെ തിരിച്ചു കിട്ടും… പിന്നെ എനിക്ക് അറിയാമായിരുന്നു നീ വരും എന്ന്…” 

അവൻ എന്നെ ഒന്ന് നോക്കി വിജയിച്ച ഭാവത്തിൽ അവളോട് പറഞ്ഞു.. അവൾ ഒന്ന് പുഞ്ചിരിച്ചു.. 

“ഞാൻ പോയതല്ലല്ലോ.. എന്നെ വേണ്ട എന്ന് പറഞ്ഞതല്ലേ ഹരി? ഞാൻ കേട്ടതാണ്…”

അവൻ ഒന്ന് വിയർത്തു.. 

“അത് ഞാൻ.. അന്നത്തെ ഒരു സങ്കടത്തിൽ…അല്ലാതെ.. ഇഷ്ടക്കേട് ഉണ്ടായിട്ട് ഒന്നും അല്ല” 

അവളുടെ മുഖം മാറി.. 

“ഹരി… യു ഡോണ്ട് ഗെറ്റ് ഇറ്റ്.. നിനക്ക് ഞാൻ വെറും ഐശ്വര്യം മാത്രം ആണ്.. നിന്നെ കണ്ടുമുട്ടിയപ്പോൾ നീ ബിസിനസ് ഒക്കെ പൊളിഞ്ഞു വീട് വരെ കടത്തിൽ ആയിരുന്നു.. 

നിനക്ക് പുതിയ ബിസിനസ് ഐഡിയ തന്നത് ആരാണ്? നിനക്ക് വളരെ വേഗം ഉയർച്ച ഉണ്ടാക്കാൻ കാരണം ആരാണ്? നീ മടി പിടിച്ചു ഇരുന്നപ്പോൾ നിന്റെ കമ്പനിക്ക് വേണ്ടി പ്രൊജെക്ടുകൾ ചെയ്തത് ആരാണ്? നീയെന്ന ഡമ്മിയെ എങ്ങനെ ബിസിനസ് ചെയ്യണം എങ്ങനെ പണം ഉണ്ടാകണം എങ്ങനെ പ്രൊജക്റ്റ് പിടിക്കണം.. ഇതൊക്കെ പഠിപ്പിച്ചത് ഞാനാണ്.. ഈ ശ്രീദേവി.. 

എന്റെ ഹാർഡ് വർക്ക് ആണ് നിന്റെ വിജയം.. അല്ലാതെ എന്റെ ഭാഗ്യം അല്ല… നിനക്ക് വേണ്ടി ഞാൻ ഉറക്കം കളഞ്ഞു ഉണ്ടാക്കിയ പ്രൊജെക്ടുകൾ ആണ് നിന്നെ പണക്കാരൻ ആക്കിയത്.. 

അന്ന് കല്യാണം മുടങ്ങിയത് നിന്നെ ആരും കുടുക്കിയത് അല്ല എന്നതാണ് എന്റെ വിശ്വാസം.. ക്ഷമിച്ചത് ഞാൻ നിന്നെ സ്നേഹിച്ചിരുന്നത് കൊണ്ടാണ്.. എനിക്ക് വേറെ ആരും ഇല്ലാതിരുന്നത് കൊണ്ടാണ്.. 

നിന്നെ കാണാൻ വന്നപ്പോൾ ആണ് എനിക്ക് ഇതൊക്കെ പറ്റിയത്.. ആപത്തു സമയത്ത്.. എന്റെ അടുത്ത് വരാതെ നീ നിന്റെ അമ്മയെ കെട്ടിക്കാൻ ഡൽഹിക്ക് പോയിരുന്നു എന്ന് നുണ പറഞ്ഞു.. എന്നെ ഒഴിവാക്കാൻ… “

അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് എഴുന്നേറ്റ് നിന്ന് കൈ അടിക്കാൻ തോന്നി… ഹരിയുടെ മുഖം വിളറി വെളുത്തു. അടി കിട്ടിയ ഭാവം.. ശ്രീദേവിയെ വിറക്കുന്നുണ്ടായിരുന്നു.. 

“ഇതൊക്കെ ചെയ്തിട്ടും നീ വിളിക്കുമ്പോ ഇറങ്ങി വരാൻ ഞാൻ എന്താ കൊടിച്ചി പട്ടി ആണെന്ന് കരുതിയോ? ഡു ഐ ലുക്ക് ലൈക് എ ബിച്ച് റ്റു യു ഡാം ബസ്റ്റാർഡ്…????” 

അവസാനം എത്തിയപ്പോൾ അവൾ കൈ ചൂണ്ടി അലറുകയായിരുന്നു… സാക്ഷാൽ ഭദ്രകാളി പോലെ.. ഒരുനിമിഷം അവളുടെ ആ ഭാവം കണ്ടു ഞാൻ അടക്കം ഞെട്ടി.. 

ഹരി അവളുടെ ഭാവവെത്യാസം കണ്ടു രണ്ടടി പുറകോട്ട് മാറി അവളെ പകച്ചു നോക്കി.. എന്നെ ഒന്ന് നോക്കി. 

“അടിക്കാതെ വിടുന്നത് നീ വീട്ടിൽ കയറി വന്നതുകൊണ്ടാണ്… അല്ലെങ്കിൽ…..” 

അവൾ പല്ലു ഞെരിച്ചു അവനെ നോക്കി.. 

അവൻ അവളെ നോക്കി.. അതിന് ശേഷം അവൻ വേഗം പടി ഇറങ്ങി.. നിരാശയോടെ.. 

“ഹരി.. ?” 

ഞാൻ വിളിച്ചു.. അവൻ നിന്ന് എന്നെ നോക്കി.. 

“ആപത്ത് വരുമ്പോൾ കൂടെ ഉണ്ടാകുന്നതാണ് സ്നേഹം.. നിന്റെ ഒപ്പം അവൾ എന്ത് വിശ്വസിച്ചു വരും? ഇനി അവൾക്ക് എന്തെങ്കിലും പറ്റിയാൽ നീ വീണ്ടും ഇട്ടിട്ടു പോകില്ലേ?”

എന്റെ ചോദ്യം അവന്റെ തല കുനിച്ചു.. അവൻ ഒന്നും മിണ്ടാതെ കാറിൽ കയറി.. അത് പോയപ്പോൾ ഞാൻ അവളെ നോക്കി.. 

വിറച്ചു കൊണ്ട് ഫോണിൽ ആർക്കോ വിളിക്കാൻ നോക്കുന്നു… 

“ആരെയാ വിളിക്കുന്നത് ശ്രീ?” 

“അവന്റെ രണ്ടു കാലും എനിക്ക് ഒടിക്കണം.. ബാംഗ്ലൂരിൽ എനിക്ക് അറിയുന്ന ആളുകൾ ഉണ്ട്.. വിടില്ല ഞാൻ… പകരം വീട്ടും..” 

അവൾ ബാധ കയറിയത് പോലെ ദേഷ്യത്തിൽ വിറച്ചു.. ഞാൻ വേഗം ആ ഫോൺ പിടിച്ചു വാങ്ങി.. 

“പ്രാന്താണോ നിനക്ക്? “

അവളുടെ പ്രവർത്തി കണ്ടു ഞാൻ അറിയാതെ ചോദിച്ചുപോയി… അവൾ എന്നെ ദേഷ്യത്തിൽ നോക്കി.. 

“യെസ്‌.. പ്രാന്താണ്.. നിങ്ങളോട്.. ആം മാഡ്‌ലി ഇൻ ലവ് വിത്ത് യു….” 

അവൾ മുരണ്ടുകൊണ്ട് നാഗം ചുറ്റും പോലെ എന്നെ ചുറ്റി ബലമായി എന്റെ ചുണ്ടിൽ ചുംബിച്ചു.. ഞാൻ തരിച്ചു നിന്നുപോയി.. 

വർഷങ്ങൾ കഴിഞ്ഞു കിട്ടുന്ന അവളുടെ ചുംബനം.. ഉമ്മറത്ത് ആണെന്ന് പോലും ഓർക്കാതെ ഞങ്ങൾ ചുംബിച്ചു.. ആരെങ്കിലും കാണുമോ എന്നുപോലും ആലോചിക്കാതെ.. 

എന്തോ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ അകന്നു.. കിതച്ചു കൊണ്ട്.. അവളുടെ മുഖം ചുവന്നിരിക്കുന്നു.. ദേഷ്യം മാറി നാണം ഒക്കെ വരുന്നുണ്ട്.. 

“പണ്ട് പകരം വീട്ടി അവസാനം എന്താ നടന്നത് എന്ന് മറക്കണ്ട..” 

ഞാൻ അവളെ ഒന്ന് കളിയാക്കി.. അവൾക്ക് ചിരി പൊട്ടി.. 

“അതുകൊണ്ടു എന്താ ഈ സുന്ദരകുട്ടപ്പനെ എനിക്ക് കിട്ടിയല്ലോ… മൈ റ്റ്ര്യൂ ലവ്…”

അവൾ എന്നെ പുണർന്നു കൊണ്ട് എന്റെ താടിയിൽ എത്തി ഉമ്മ വച്ചു.. 

“ഇതെന്താ ഇത്? ഒരു റൂമിലേക്ക് മാറാൻ പറഞ്ഞത് ഇതൊക്കെക്കൊണ്ടാണ്.. വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കണ്ട രണ്ടും കൂടി..” 

അമ്മയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി മാറി.. അവൾ അകത്തേക്കും ഓടി ഞാൻ പുറത്തേക്കും ഓടി.. 

“ഇങ്ങനെ രണ്ടെണ്ണം…”

അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി.. 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.