?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

ഞാവൽപഴം ഇലകുമ്പിളിൽ ആക്കി ശിവേട്ടാ എന്ന് ഉറക്കെ വിളിച്ചു പട്ടു പാവാടയും ബ്ലൗസും ഇട്ടു പാടവരമ്പിൽ കൂടെ ഓടി വരുന്ന ശ്രീദേവിയെ ഞാൻ ഓർത്തു.. 

അവളെ കാണുമ്പോൾ ഞാൻ എല്ലാം മറക്കുമായിരുന്നു..കാവിൽ വച്ച് അവളുടെ ചെഞ്ചുണ്ടുകൾ മുത്തിയതും അവളെ മാറോടണച്ചു എന്റെ പെണ്ണാണ് നീ എന്ന് പറഞ്ഞതും ഒക്കെ എനിക്ക് ഓർമ വന്നു.. അന്ന് അവളുടെ കവിളുകൾ അസ്തമയ സൂര്യനെ പോലെ ചുവന്നിരുന്നു.. 

അവൾ എപ്പോഴാണ് മാറിയത്?? 

“അതോ അതൊക്കെ മറന്നോ? മറന്നാണല്ലോ അല്ലെ ശീലം…” 

അവളുടെ ശബ്ദം എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു.. ഞാൻ ഒന്ന് ഞെട്ടി അവളെ നോക്കി… 

അവളുടെ മുഖത്ത് ചിരി ആണ്.. വല്ലാത്ത ഒരു ചിരി.. അതിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു. 

“ഞാൻ… എന്ത് ചെയ്തു? നീ അല്ലെ മാറിയത്..? ബാംഗ്ലൂരിൽ പോയ ശേഷം നീ ആകെ മാറി.. എപ്പോഴും ഫോണിൽ… എന്നെ കണ്ടാൽ ദേഷ്യം.. ഇതിൽ ഞാൻ എന്ത് തെറ്റ് ചെയ്തു..?” 

ഞാൻ അത് ചോദിച്ചപ്പോൾ അവൾ അത് കേട്ട് ചിരിച്ചു.. 

“ശിവേട്ടൻ ആയിരുന്നു എനിക്ക് എല്ലാം.. 

എന്നെ കാണുന്നവർക്ക് വീട്ടിൽ സൗകര്യങ്ങൾ ഉണ്ട്… ഞാൻ ഭാഗ്യവതി ആണ് ഒരുതരത്തിൽ… 

പക്ഷെ എനിക്ക് അവർ സ്നേഹം തന്നിട്ടല്ല വളർത്തിയത്.. പണത്തിന്റെ കണക്ക് മാത്രമേ അവർക്ക് ഉള്ളു.. അന്നത്തെ എന്റെ ആശ്രയം നിങ്ങൾ ആയിരുന്നു.. നിങ്ങളെ മനസ്സിൽ ഇട്ടു താലോലിച്ചു വളർന്ന ശ്രീദേവി….എന്നെ പൂർണമായി അറിയുന്ന ആൾ….” 

അവൾ അത് പറഞ്ഞു കിതച്ചു… 

“ശരിയാണ്.. ശിവേട്ടന്റെ അച്ഛൻ മരിച്ചു.. കടങ്ങൾ ഉണ്ടായിരുന്നു… കഷ്ടപ്പാട് ആയിരുന്നു.. പക്ഷെ… 

അതിന് ശേഷം ശിവേട്ടൻ എന്നെ അടുപ്പിച്ചിട്ടുണ്ടോ? പാടത്തേക്ക് ഞാൻ വരുമ്പോൾ എന്നെ ഒന്ന് നോക്കുക പോലും ഇല്ല.. ഒന്ന് മിണ്ടുമോ ശിവേട്ടാ എന്നോട് എന്ന് ചോദിക്കുമ്പോൾ ശല്യം ഒന്ന് പോകുമോ എന്നാണ് മറുപടി… പണി കഴിഞ്ഞു വരുമ്പോൾ വീട്ടിൽ വന്നു ഞാൻ കാത്തു നിക്കാറില്ലേ ഒരു നോട്ടത്തിന് വേണ്ടി?

ഒരു ദിവസം കാത്തു നിന്ന് വൈകി എന്നെ ഒന്ന് വീട്ടിൽ കൊണ്ടുവിടാൻ പറഞ്ഞപ്പോൾ ശല്യം പോയി ചത്തൂടെ എന്നല്ലേ ശിവേട്ടൻ ചോദിച്ചത്?

കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടിയ എന്നെ വഴിയിൽ ഇട്ടു പട്ടി കടിച്ചപ്പോൾ ആരോ വന്നത് കൊണ്ട് ജീവൻ ബാക്കി ഉണ്ടായിരുന്നു.. പൊക്കിളിനു ചുറ്റും സൂചി കുത്തുമ്പോൾ നിങ്ങളുടെ പേര് വിളിച്ചാണ് ഞാൻ അലറി കരഞ്ഞത്…എന്നെ ഒന്ന് കാണാൻ പോലും നിങ്ങൾ വന്നോ?? 

അന്ന് വീട്ടിൽ വന്നതിന് എന്നെ അച്ഛൻ അടിച്ചു.. എന്നിട്ടും ഞാൻ വന്നില്ലേ ശിവേട്ടാ? ഒന്ന് നോട്ടം കൊണ്ടുപോലും എന്നെ ഗൗനിച്ചിട്ടുണ്ടോ? ഈ പെണ്ണിനെ ഒഴിവാക്കുകയല്ലായിരുന്നോ?

എന്നെ ബാംഗ്ലൂരിൽ പഠിപ്പിക്കാൻ വിടുകയാണ് എന്ന് പറഞ്ഞു.. ഒന്ന് മൂളി മാത്രം ആയിരുന്നു മറുപടി.. 

പോകുന്ന ദിവസം ഒന്ന് വരുമോ ശിവേട്ടാ എന്ന് ചോദിച്ചപ്പോൾ പണി ഉണ്ട് എന്നായിരുന്നു നിങ്ങളുടെ മറുപടി… എന്നാലും പ്രതീക്ഷിച്ചു. വന്നില്ല നിങ്ങൾ… കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി എന്റെ… 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.