?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

“തല്ക്കാലം നിന്നെ വീട്ടിൽ കൊണ്ടുപോകുകയാണ്.. ഹരി വന്നാൽ നിന്നെ കൊണ്ടുപോയ്ക്കോളും..”

അവൾക്ക് ഉത്തരം ഒന്നും ഇല്ലായിരുന്നു.. അങ്ങനെ അവളെയും കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി..

അരക്കെട്ട് ഇളകാതെ അവളെ കൊരി എടുത്തു താഴെ തന്നെയുള്ള ഒരു റൂമിൽ കിടത്തിയപ്പോൾ അവൾ കരയുകയായിരുന്നു…

“ഒരാളെ നിർത്തിയാലോ അമ്മേ? അവളെ നോക്കാൻ?” 

ഞാൻ അമ്മയോട് ചോദിച്ചു.

“വേണ്ട.. ഇപ്പോഴും എന്റെ മരുമകൾ അല്ലെ അവൾ.. ഞാൻ നോക്കിക്കോളും….”

അത് പറഞ്ഞു അകത്തേക്ക് പോയ എന്റെ അമ്മ എന്നെ അതിശയിപ്പിച്ചു കളഞ്ഞു.. പാർവതി എന്ന പേര് അമ്മക്ക് അറിഞ്ഞു ഇട്ടതാണെന്ന് എനിക്ക് തോന്നി..

അന്ന് ഞാൻ വിളിച്ചിട്ട് ഹരി ഫോൺ എടുത്തില്ല. ഇടനെ ഒരു ടെക്സ്റ്റ് വന്നു..

“ഡൽഹിയിൽ ആണ്.. ഞാൻ നാട്ടിൽ വന്നു നേരിൽ വരാം.. അത് വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.. ഒരു നിവർത്തിയും ഇല്ലാത്ത കൊണ്ടാണ്..”

അത് വായിച്ചപ്പോൾ എനിക്ക് സമാധാനം തോന്നി.. ഞാൻ മെല്ലെ അവൾ കിടന്ന റൂമിൽ ചെന്നു…

“എന്ത് ആവശ്യം ഉണ്ടെങ്കിലും പറയണം ശ്രീ…ഇനി കുറച്ചു ദിവസം നീ ഇവിടെ ആണ്…”

ഞാൻ മെല്ലെ പറഞ്ഞു..

“എന്നെ എന്റെ വീട്ടിൽ വിടണം.. നിങ്ങൾക്ക് ഒരു ശല്യം ആകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…എന്താ അവർ ആരും വരാത്തത്?”

അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല..

“നിന്നെ കൂട്ടിക്കൊണ്ടു പോകാൻ ഹരി ഉടനെ വരും.. അവൻ അവിടെ വന്നിരുന്നു.. പിന്നെ നിനക്ക് ഡിവോഴ്സ് ഞാൻ തന്നെ നൽകാം.. ഒരു അവകാശവും ഇവിടെ ആരും കാണിക്കില്ല.. അമ്മാവന്റെ മകൾ ആയിട്ടാണ് ഇപ്പോൾ നീ ഇവിടെ ഉള്ളത്….”

അവൾ അൽപ നേരം ഒന്നും മിണ്ടിയില്ല..

പിന്നെ ഞാൻ അവളോട് സംസാരിച്ചില്ല.. അമ്മയാണ് അവൾക്കുള്ള എല്ലാം ചെയ്തു കൊടുത്തിരുന്നത്.. കുറച്ചു ദിവസം കൂടെ കഴിഞ്ഞു.. ഞാൻ വീണ്ടും പണികളിലേക്ക് തിരിഞ്ഞു..

“അവൾക്ക് വീട്ടിൽ പോകണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു…അവൾ ഒന്നും കഴിക്കുന്നില്ല മോനെ…എനിക്ക് വയ്യ അത് പറയാൻ..”

വൈകുന്നേരം അമ്മ എന്നോട് വന്നു പറഞ്ഞപ്പോൾ എനിക്ക് ഉത്തരം ഇല്ലായിരുന്നു…

ഞാൻ മെല്ലെ ഒരു ഗ്ലാസ് പാലും എടുത്തു അവളുടെ റൂമിൽ ചെന്നു.. ബെഡിൽ ചാരി കിടത്തിയിരിക്കുന്നു.. കണ്ണടച്ച് കിടന്ന അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ എന്നെയാണ് കണ്ടത്..

“ഇത് കുടിക്ക്.. മരുന്ന് കഴിക്കുന്നതാണ്…”

ഞാൻ ഗ്ലാസ് അവൾക്ക് നേരെ നീട്ടി…

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.