?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

ഞാൻ എന്നിലേക്ക് അങ്ങ് ഒതുങ്ങി പോയി… ശരിയാണ്… എന്നെ വിശ്വസിച്ച ഒരു പെണ്ണിനെ ആണ് ഞാൻ മുറിവേൽപ്പിച്ചത്.. എന്നോട്.. എന്നോട് ക്ഷമിക്കണം…” 

ഞാൻ അവളുടെ കാലിൽ പിടിച്ചിട്ടാണ് അത് പറഞ്ഞത്.. അവൾ വിറച്ചു കൊണ്ട് അധരങ്ങൾ കടിച്ചു പിടിച്ചു… എനിക്ക് അവളുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ലയിരുന്നു. എന്റെ അവസ്ഥയും മോശം ആയിരുന്നു. 

“ന്നെ.. ന്നെ ഒന്നു തനിച്ചു വിടുമോ….” 

അവൾ വിതുമ്പി.. വളരെ പ്രയാസപ്പെട്ടാണ് അവൾ അത് പറഞ്ഞത്… 

ഞാൻ മെല്ലെ അവളുടെ കാലുകൾ മടിയിൽ നിന്നും മാറ്റി.. ബെഡിൽ നേരെ വച്ച് അര വരെ അവളെ പുതപ്പിച്ച ശേഷം അവളുടെ മുഖത്ത് നോക്കാതെ തന്നെ റൂമിന് വെളിയിൽ ഇറങ്ങി…

നേരെ പാടത്തേക്ക് ആണ് പോയത്.. ഒരു മരത്തിന്റെ കീഴിൽ ഇരുന്നു കുറെ നേരം കരഞ്ഞു… 

ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു.. 

ഒന്ന് ഉറപ്പിച്ചു.. ഞാൻ അവളെ കൈ വിടില്ല. അവളുടെ കാലുകൾ നേരെയാകും എന്ന് വിശ്വാസം ഉണ്ട്.. സ്ഥിരമായ തളർച്ച ആകില്ല എന്ന് ഡോക്ടറും അറിയിച്ചിരുന്നു… 

അത് വരെ അവളെ നന്നായി നോക്കാം.. അതിന് ശേഷം അവൾ പൊയ്ക്കോട്ടേ.. എന്നെ ഇനി ഒരിക്കലും അവൾക്ക് ഇഷ്ടപ്പെടാൻ കഴിയില്ല എന്നുറപ്പാണ്.. താലി എറിഞ്ഞവൾ അത്രക്ക് ദേഷ്യം ഉള്ളതുകൊണ്ടല്ലേ അത് ചെയ്തത്..

ഓരോന്ന് ആലോചിച്ചു ഇരുന്നു അവിടെ നിന്നും വീട്ടിൽ വന്നപ്പോൾ വൈകിയിരുന്നു..

നേരെ കിണറ്റുകരയിൽ പോയി കൈകാലുകൾ കഴുകി വന്നു.. നേരം സന്ധ്യ ആകുന്നു.. അമ്മ വിളക്ക് വച്ചിട്ടുണ്ട്.. അതൊന്നു തൊഴുതു അകത്തു കയറി.. 

നേരെ അടുക്കളയിൽ ചെന്നു.. അമ്മ അവിടെ എന്തോ പണിയിൽ ആണ്..

“അഹ് നീ വന്നോ? എന്താ വല്ലാതെ ഇരിക്കുന്നത്?”

എന്റെ മുഖം വാടിയാൽ അമ്മക്ക് അറിയാൻ കഴിയും.. ഞാൻ ഒന്നും ഇല്ല എന്ന് ചുമൽ കുലുക്കി കാണിച്ചു.

“അമ്മക്ക് അവളോട് ദേഷ്യം ഉണ്ടോ ?”

ഞാൻ ചോദിച്ചു..

“ഇല്ല….”

ഉത്തരം വേഗം തന്നെ വന്നു..

“അന്ന് അപ്പോൾ അടിച്ചതോ?”

“അത് അവൾക്ക് വേണ്ടതായിരുന്നു.. അല്ലാതെ ദേഷ്യം ഉണ്ടായിട്ട് അല്ല… പിന്നെ ഒരു പെണ്ണിന്റെ മനസ് എനിക്ക് നന്നായി അറിയാം.. പണ്ട് നിന്റെ പുറകെ കുറെ നടന്നതല്ലേ അവൾ….”

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.. അപ്പോൾ അമ്മയ്ക്കും കാര്യം അറിയാം.. അമ്മ എന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് അവളെ ചീത്ത പറയരുത് എന്ന്.. അവളെ ഒഴിവാക്കരുത് എന്ന്..

ഞാൻ മെല്ലെ അവളുടെ റൂമിൽ പോയി ഒന്ന് നോക്കി..

ചാരി ഇരുന്നു എന്തോ ആലോചിക്കുകയാണ്.. അവളുടെ നോട്ടം എന്റെ നേരെ വന്നപ്പോൾ ഞാൻ ഒന്ന് പതറി..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.