?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

 

“മോനെ… വാശി കാണിക്കല്ലേ കുട്ടാ.. അവൾ കാണിച്ചത് തെറ്റാണ്.. ശരിയാ.. എന്നാലും നമ്മുടെ വീട്ടിൽ അല്ലെ അവൾ.. ചെല്ല്.. അവൾക്ക് പറയാൻ ഉള്ളത് കേൾക്ക്….വയ്യാത്ത കുട്ടി ആണ്..വിഷമിപ്പിക്കരുത്..”  

“മ്മ്മ്…” 

അമ്മ പറഞ്ഞാൽ എതിർക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ അവളുടെ റൂമിലേക്ക് ചെന്നു.. അവൾ വാതിൽക്കലേക്ക് നോക്കി കിടക്കുകയാണ്.. കരഞ്ഞു വീർത്ത മുഖം.. എന്നെ കണ്ടതും അവൾ പുഞ്ചിരിച്ചു.. ഞാൻ മുഖം മാറ്റി.. 

“വരില്ല എന്ന് വിചാരിച്ചു.. നിങ്ങളെ ശവം ശവം എന്ന് വിളിച്ചു ഇപ്പോൾ ഞാൻ ആയി അല്ലെ ശവം? എനിക്ക് കിട്ടേണ്ടത് കിട്ടി.. അഹങ്കാരം ഒന്നും അല്ലായിരുന്നു ശിവേട്ട.. ദേഷ്യം ആയിരുന്നു.. എല്ലാവരോടും.. പിന്നെ ഏറ്റവും കൂടുതൽ നിങ്ങളോടും….എനിക്ക് നിങ്ങളോട് പക ആയിരുന്നു..” 

അവൾ വേഗം പറഞ്ഞു…  അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി.. എന്നോട് ദേഷ്യമോ? പകയോ? എന്തായിരിക്കും അവൾക്ക് എന്നോടുള്ള ദേഷ്യത്തിന്റെ കാരണം… ഞാൻ അവളുടെ മുഖത്തേക്ക് നോക്കി… 

അവൾക്ക് എന്തായിരിക്കും പറയാൻ ഉള്ളത്…? 

“ശിവേട്ട….” 

അവൾ മെല്ലെ വിളിച്ചു.. 

“ഒരു നിമിഷം….” 

ഞാൻ അവളെ പെട്ടെന്ന് തടഞ്ഞു… അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.. 

“ഇത്ര നാളും നീയെന്നെ വിളിച്ചത് നിങ്ങൾ, നീ, എടാ, അവൻ, ശവം ഇതൊക്കെ ആണ്.. ശിവേട്ട എന്ന് വിളിച്ചു പുറകെ നടന്ന ഒരു ശ്രീദേവി ഉണ്ടായിരുന്നു.. പണ്ട്… അവൾ ഇപ്പോൾ ഇല്ല.. അതുകൊണ്ടു, ഇനി നീയെന്നെ അങ്ങനെ ഒക്കെ തന്നെ വിളിച്ചാൽ മതി….” 

ഞാൻ തീർത്തു പറഞ്ഞപ്പോൾ അവൾ ഒന്ന് കണ്ണടച്ചു.. അൽപ നേരം അവൾ ഒന്നും മിണ്ടിയില്ല. 

“ഞാൻ….” 

അവൾ തുടങ്ങിയപ്പോഴേക്കും എന്റെ ഫോൺ അടിച്ചു.. ഞാൻ അതെടുത്തു നോക്കി.. ഏതോ നമ്പർ ആണ്.. ഞാൻ ഫോൺ എടുത്തു.. 

“ഹലോ…?” 

“ഹലോ.. ഞാൻ അനാമിക.. ശ്രീദേവിയുടെ കൂട്ടുകാരി ആണ്.. ശിവൻ ചേട്ടൻ അല്ലെ? ഈ നമ്പർ കിട്ടാൻ ബുദ്ധിമുട്ടി കേട്ടോ…അവൾക്ക് ഒന്ന് കൊടുക്കുമോ?” 

ഞാൻ ഒന്നും മിണ്ടാതെ ഫോൺ അവൾക്ക് കൊടുത്തു റൂമിന് വെളിയിൽ ഇറങ്ങി.. അവൾ സംസാരിക്കട്ടെ എന്ന് കരുതി.. 

ഉമ്മറത്ത് പോയി ചാരു കസേരയിൽ ഇരുന്നു.. മെല്ലെ ഒന്ന് മയങ്ങിപ്പോയി.. 

“ശിവ….” 

അമ്മയുടെ കരസ്പർശം ഏറ്റപ്പോൾ ആണ് കണ്ണ് തുറന്നത്.. അമ്മ മുൻപിൽ.. 

“ഒന്ന് മയങ്ങി…” 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.