? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോഴേക്കും രാത്രി വൈകിയിരുന്നു…..

 

ചേച്ചിയുടെ പുതിയ വീട്ടിലേക്ക് പോകാതെ ജാനകി അജുവിന്റെ കൂടെ ഗസ്റ്റ് ഹൗസിലേക് പോയി….

 

“നേരെ ഇങ്ങോട് പോന്നോ….???”

 

“ഫ്ലൈറ്റ് കുറച്ചതികം ലേറ്റ് ആണ്.. ഇനീപ്പോ രാത്രി ചെന്നു കേറി അവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ….”

 

“ആം… ഫുഡ് കൈച്ചോന്നു ചോദിക്കണ്ടല്ലോ… പോയി ഫ്രഷ് ആയി വാ….”

 

“അതൊക്കെ പിന്നെ ആകാം…. നിങ്ങടെ പ്ലാൻ എന്താ പറ…. രാവിലെ മുതൽ ഓരോന്ന് ആലോചിച്ചു എനിക്ക് എല്ലാം കലങ്ങി മറിഞ്ഞിരിക്കുവാ….”??

 

“പ്ലാൻ ഒക്കെ നിന്റെ കണവനോട് ചോദിക്… എന്തെല്ലോ പറയുന്നുണ്ട്…..”?

 

അജു അവിടെ വന്നത് മുതലുള്ള കാര്യങ്ങൾ ജാനകിയോട് പറഞ്ഞു…

 

“നീ എങ്ങനെ എങ്കിലും അവളുടെ മനസ്സിൽ ഉള്ള കാര്യം കണ്ടു പിടിക്കണം….”

 

“ഞാനോ… ഞാൻ എന്ത് ചെയ്യാനാ…..”

 

“ഞാനും ഇവനോട് ഇത് പറഞ്ഞതാ…. കേൾക്കണ്ടേ….?”

 

“എന്താ അജു… അവളുടെ പേരെന്റ്സിനോട് പോലും പറയാത്ത കാര്യം എന്നോട് പറയും എന്ന് തോന്നണുണ്ടോ… അതിലും നല്ലതു നിങ്ങള് രണ്ടും ചോദിക്കുന്നതാ…..”

 

“ഞങ്ങളും ആദ്യം വിചാരിച്ചതാ… പക്ഷെ ഇപ്പൊ ഞങ്ങളെ കണ്ടാൽ അവൾ വീണ്ടും പഴേ പോലെ ആകുമോ എന്നൊരു പേടി…”

 

“അതെന്താ….”

 

“എന്തോ മനസ്സ് അങ്ങനെ പറയുന്നു…. അവളുടെ ഈ അവസ്ഥയ്ക്കും… ഈ ഒഴിഞ്ഞു മാറലിനും അന്നത്തെ അപകടവുമായി എന്തോ ഒരു ബന്ധം ഉണ്ടെന്നു മനസ്സ് പറയുന്നു…. ഞങ്ങളെ കണ്ടാൽ ഒരിക്കലും അവൾ അത് തുറന്നു പറയില്ല… ഉറപ്പ്….”

 

“മ്മ്…. എന്തായാലും രാവിലെ ആവട്ടെ…. നമ്മൾക്കു ഒരു വഴി ആലോചിക്കാം….”

 

“ഓക്കേ…. എന്ന ഗുഡ് നൈറ്റ്….”

 

“ഗുഡ് നൈറ്റ് മനു…. പിന്നെ.. കുറച്ചു നേരത്തേക് ഈ ചങ്ങായിനെ ഞാൻ ഒന്ന് കൊണ്ടോവാണേ…”

 

“ഓ… ആയിക്കോട്ടെ….”

 

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.