? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

“മനു… ഇനിയിപ്പോ എന്താ ചെയ്യാ…..”

 

“നന്ദു വെറുതെ ഒരു മുടക്കം പറയുന്നതല്ല…. അവളുടെ ഉള്ളിൽ എന്തോ ഉണ്ട്….. ഇതിപ്പോ എങ്ങനെയാ ഒന്ന് പുറത്തു കൊണ്ട് വരുവാ…..”

 

“ഒരു വഴിയുണ്ട്… ” അജു ഫോൺ എടുത്ത് ജാനകിയെ വിളിച്ചു…..

 

“ഹലോ… ജാനി….”

 

“എന്താ മാഷെ പതിവില്ലാത്ത സമയത്ത് ഒരു വിളി…..”?

 

“ഒരു കാര്യം ഉണ്ട്……”

 

“തോന്നി… വെറുതെ വിളിക്കൂല്ലല്ലോ…..?”

 

“മതിയെടോ….. ”

 

“എന്തായി പോയ കാര്യം….”?

 

“അത് പറയാൻ തന്നെയാ വിളിച്ചേ… ബാക്കി ഒക്കെ ഓക്കേ ആണ്… നന്ദു അമ്പിനും വില്ലിനും അടുക്കുന്നില്ല….”

 

“മ്മ്… ഇനിയിപ്പോ എന്താ ചെയ്യാ….”

 

“ഞാനേ നിനക്കുള്ള ടിക്കറ്റ് മെയിൽ ചെയ്തിട്ടുണ്ട്… വൈകിട്ട് 5 മണിക്കാണ് ഫ്ലൈറ്റ്… കേറി പോര്….”

 

“ഇന്നോ…. ഇവിടെ വീട്ടിൽ ഒന്നും പറയാതെ പെട്ടെന്ന്….”

 

“പെട്ടെന്ന് ഉള്ള കാര്യം ആയോണ്ടല്ലേ… വീട്ടിൽ ഞാൻ വിളിക്കണോ…”?

 

“വേണ്ട.. കൊഴപ്പുല്ലാ…. ഞാൻ മാനേജ് ചെയ്തോളാം….”?

 

“മ്മ്…. ഓക്കേ…. എന്നാൽ….”

 

“അജു…. നമ്മടെ എൻഗേജ്മെന്റിന്റെ ആൽബം കിട്ടി കേട്ടോ….”

 

“എങ്ങനെ ഉണ്ട്… കൊള്ളാവോ….”☺️

 

“ഞാൻ സൂപ്പർ ആയിണ്ട്… അജു ഓക്കേ…. അത്രേ ഉള്ളു…..”?

 

“പോടീ പോടീ…….”

 

ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ അജു കാണുന്നത് എന്തോ ആലോചിച്ചു നിൽക്കുന്ന മനുവിനെ ആണ്…

 

“നീ എന്താടാ ഇത്ര ആലോചിക്കുന്നെ…?”

 

“ഏഹ്ഹ്… ഒന്നുല്ല … ഇതാണോ നിന്റെ ഐഡിയ…”?

 

“എന്തെ പിടിച്ചില്ലേ….?”

 

“ബെസ്റ്റ്…. അമ്മയോടും അച്ഛനോടും പറയാത്ത കാര്യം ജാനകിയോട് പറയോ…..”?

 

“അതൊക്കെ അവള് കണ്ട് പിടിച്ചോളും….”

 

“നടന്ന പോലെ തന്നെ….”

 

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.