? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

ഒടുവിൽ മനു തന്നെ സംസാരിച്ചു തുടങ്ങി….

 

“ഒരു നാൾ ആരോടും പറയാതെ പോയി… കുറെ അന്വേഷിച്ചു… ഇവിടെ ഉണ്ടെന്നു അറിയാൻ ഒരുപാടു വൈകി…..?”

 

“നിങ്ങളെ ഒന്നും ഇനി ഒരിക്കലും കാണാൻ കഴിയുമെന്ന് ഞങ്ങളും കരുതിയിരുന്നില്ല…. ഇപ്പോൾ നിങ്ങൾ രണ്ടു പേരും ഇങ്ങനെ കണ്ണ് മുന്നിൽ വന്നു നിൽകുമ്പോൾ ഒരുപാടു സന്തോഷമുണ്ട്….??”

 

“എന്തിനാ മാധവേട്ട…. ഇങ്ങനെയൊരു അജ്ഞാത വാസം…. നാട്ടുകാരെ പേടിച്ചിട്ടോ….. എത്ര നാൾ അവരെ പേടിച്ചിരിക്കും….””?

 

“അന്ന് നാട്ടുകാരും ബന്ധുക്കളും മോളെ ഒരു ഭ്രാന്തിയാക്കിയപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല… കഴിയുന്നത്ര ദൂരേക്കു പോകുക എന്നൊരുപായം മാത്രമേ കണ്ടുള്ളു… പിന്നീട് പലപ്പോഴും തിരികെ വരാൻ ആലോചിച്ചതാ…. പക്ഷെ മോള് സമ്മതിച്ചില്ല…”

 

“അവളെ കൊണ്ട് സമ്മതിപ്പിക്കണം മാധവേട്ടാ….”

 

“മ്മ്……”?

 

“എന്താ മാധവേട്ടാ… അതല്ലാതെ മറ്റെന്തെങ്കിലും…..”?

 

“നിങ്ങളോട് മറച്ചു വെക്കേണ്ട കാര്യമില്ലല്ലോ…. നാട്ടിലുള്ള വീടും സ്ഥലവും വിറ്റ കാശും പിന്നെ എന്റെ റിട്ടയേർമെന്റ് ബെനിഫിറ്റും ഒക്കെ മോൾടെ ചികിത്സായ്ക്കായി ചെലവായി…. ഇപ്പൊ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് ഈ ഫ്ലാറ്റാ… അതും രണ്ടു മൂന്ന് ഇൻസ്റ്റാൾമെന്റ് ബാക്കി ഉണ്ട്…. ഇവിടുന്നു തിരികെ പോകണം എങ്കിൽ….”?

 

“നാട്ടിലേക് തിരിച്ചു വരാൻ സമ്മതമാണോ എന്ന് മാത്രം മാധവേട്ടൻ പറഞ്ഞാൽ മതി… ബാക്കി ഒക്കെ ഞങ്ങൾ ഏറ്റു….”

 

“മ്മ്….”

 

“പിന്നെ…. ഞങ്ങൾ വന്ന കാര്യം തത്കാലം നന്ദു അറിയണ്ട……”

 

“ആ…..

ചോദിക്കാൻ വിട്ടു…. നിങ്ങള് രണ്ടുപേരും എന്ത് ചെയ്യുന്നു….???”?

*********************************************

 

ഒരാഴ്ച കൊണ്ട് ബാങ്കിലെ EMI ഒക്കെ സെറ്റിൽ ചെയ്ത് ലോൺ ക്ലോസ് ചെയ്തു… മോശമല്ലാത്ത തുകയ്ക്ക് ഫ്ലാറ്റ് വിൽക്കാൻ എഗ്രിമെന്റും ആക്കി…. അജുവിന്റെ ബാച്ച് മേറ്റ് ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷനിൽ ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പം ആക്കി…..

 

നാട്ടിലേക് പോകാൻ എല്ലാം സെറ്റ് ആയി… ഒരാൾ ഒഴികെ…..

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.