? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

ജാനകിയിൽ നിന്നും നന്ദുവിനെ കുറിച്ച് അറിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിൽ ഒരു വിങ്ങലായി….

 

“നന്ദു… അവൾ എന്റെ ദേവന്റെ പെണ്ണാ…. എന്റെ മോളാ….. അവളെ നമുക്ക് തിരികെ കൊണ്ട് വരണം… ഈ മണ്ണിലേക്കും… ഒരു പുതു ജീവിതത്തിലേക്കും…..” അമ്മയുടെ കണ്ണുകൾ നിറഞ്ഞു……?

 

“ഞാൻ ഇപ്പൊ തന്നെ അവളെ വിളിക്കാം… അവള് വരും…..”

 

“വേണ്ട….” അജു ജാനകിയെ തടഞ്ഞു…..

 

“അവൾ ഈ നാട് വിട്ട് നിൽക്കുന്നതിനു തക്കതായ എന്തോ കാരണം ഉണ്ടെന്നു എന്റെ മനസ്സ് പറയുന്നു… അവരെ നേരിൽ പോയി കണ്ട്, കൂട്ടി കൊണ്ട് വരണം….”

 

“അജു പറഞ്ഞതാ ശെരി…” മനുവും സപ്പോർട്ട് ചെയ്തു…..

 

അസിസ്റ്റന്റ് കളക്ടറുടെയും ഡെപ്യൂട്ടി മാനേജരുടെയും കുപ്പായം ഊരി വെച്ച് അജുവും മനുവും വണ്ടി കയറി…..

 

ജാനകിയിൽ നിന്ന് അഡ്രസ്സ് ഒക്കെ നേരത്തെ കിട്ടിയതിനാൽ ഫ്ലാറ്റ് കണ്ടു പിടിക്കാൻ വല്യ ബുദ്ധിമുട്ടിയില്ല… പക്ഷെ നന്ദുവിന്റെ മുന്നിൽ ചെല്ലാൻ രണ്ടുപേർക്കും എന്തോ ഒരു…..

 

നന്ദു CA ഫൈനൽസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുകയാണ്…. നന്ദുവിന്റെ അച്ഛൻ പ്രൊഫ മാധവൻ…. ദേവന്റെ സഖാവ് മാധവേട്ടൻ അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ പ്രൊഫസർ ആയി ജോലി ചെയ്യുന്നു….

 

നന്ദു ഓഫീസിലേക്കു ഇറങ്ങിയതിനു ശേഷം മനുവും അജുവും അവളുടെ ഫ്ലാറ്റിലേക്ക് ചെന്നു….

 

കാളിങ് ബെൽ കേട്ട് വാതിൽ തുറന്നത് മാധവേട്ടനാണ്…. ആദ്യം രണ്ടു പേരെയും മനസിലായില്ലെങ്കിലും… മനസ്സിലായപ്പോൾ ഒരുപാടു സന്തോഷം…..?

 

അപ്പോഴേക്കും നന്ദുവിന്റെ അമ്മയും വന്നു….

 

എന്ത് പറഞ്ഞ് തുടങ്ങും ആര് തുടങ്ങും എന്ന് ഒരു കൺഫ്യൂഷൻ….

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.