? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

ഓൾ ഇന്ത്യ എൻട്രൻസിൽ ജാനകിക്ക് ചണ്ഡിഗഡ് മെഡിക്കൽ കോളേജിലാണ് MD ക്ക് അഡ്മിഷൻ കിട്ടിയത്… MD in Pulmonary Medicine…..

 

ജാനകിയുടെ മൂത്ത മാമന്റെ മകളും കുടുംബവും വർഷങ്ങളായി ചണ്ഡിഗഡിൽ ആണ് താമസം… ചേച്ചിയുടെ ഭർത്താവിന് അവിടെ എയർപോർട്ട് അതോറിറ്റിയിൽ ആണ് ജോലി…..

 

ഹോസ്റ്റലിലെ റൊട്ടിയും പരിപ്പും തിന്ന് മടുത്തിട് എല്ലാ ശനിയാഴ്ചയും മറ്റു ലീവ് ദിവസങ്ങളിലും ജാനകി ചേച്ചിയുടെ ഫ്ലാറ്റിൽ ഹാജർ വെക്കും…. ചേച്ചിയുടെ മോൾ ദച്ചൂസിന്റെ കൂടെ കളിയ്ക്കാൻ എന്നാണ് പരക്കെ പറഞ്ഞു പരത്തിയതെങ്കിലും… സത്യത്തിൽ വയറിനെ സമാധാനിപ്പിക്കാൻ ആണ് ആ പോക്ക്…. ചേച്ചി നല്ല കുക്ക് ആണ്….

 

 

ചേച്ചിയുടെ ഫ്ലാറ്റിൽ ആകെ 4 മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളു….. ജാനകി വന്ന ആദ്യ നാളിൽ തന്നെ അവരെയൊക്കെ പരിചയപ്പെട്ടു….. ഗൗരിയെയും…..

 

ഗൗരി അതികം ഒന്നും മിണ്ടാത്ത ഒതുങ്ങി കൂടുന്ന സ്വഭാവം ആയിരുന്നു…. കാണുമ്പോൾ ഒരു ചിരി… അധികം വർത്തമാനം ഒന്നും ഇല്ല…..

 

ഒരിക്കൽ ഗൗരിയെ ഹോസ്പിറ്റലിൽ വെച്ച് ജാനകി കണ്ടു… പിന്നെയും കുറെ അധികം തവണ കാണാൻ ഇടയായത് ജാനകിയിൽ ജിജ്ഞാസ ഉണർത്തി……

 

ഗൗരിയെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിൽ നിന്നും ഗൗരിയുടെ കഥ അറിഞ്ഞ ജാനകിക്ക് അവളോട് സഹതാപം തോന്നി….

 

ഒരു വർഷത്തോളമായി ഗൗരി ഡിപ്രെഷന് ചികിത്സയിൽ ആണു…. ചെറിയ കാര്യങ്ങൾക്കു പോലും അതിയായി ദേഷ്യം വരുന്ന, ഒടുവിൽ ബോധക്ഷയത്തിലേക് പോകുന്ന അവസ്ഥ…..

 

പിന്നീടുള്ള ദിവസങ്ങൾ ഗൗരിയോട് സൗഹൃദം സ്ഥാപിക്കാനായിരുന്നു ജാനകിയുടെ ശ്രമം… ആദ്യമൊന്നും അധികം അടുപ്പിച്ചില്ലെങ്കിലും കുറച്ചു നാളുകൾ കൊണ്ട് തന്നെ ആ ശ്രമം വിജയിച്ചു…. ആദ്യം ഒന്നും പേർസണൽ കാര്യങ്ങൾ ഷെയർ ചെയ്യാൻ കൂട്ടാക്കിയില്ലെങ്കിലും പതിയെ ഗൗരി അവളുടെ ഉള്ളു തുറന്നു….

 

ജാനകിയുടെ സൗഹൃദം ഗൗരിക്കും ആശ്വാസം ആയിരുന്നു…. അവളിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി….

 

പഴയ കാര്യങ്ങൾ ഓർത്തു പറയാൻ തുടങ്ങിയാൽ ഉടനെ ഗൗരി കരയും… അത് കൊണ്ട് തന്നെ കൂടുതൽ ഒന്നും ജാനകിയും ചോദിച്ചില്ല….

 

പഠനം പൂർത്തിയാക്കി ജാനകി നാട്ടിലേക്കു തിരിക്കുമ്പോഴേക്കും ഗൗരിയുടെ അസുഖം പൂർണമായി തന്നെ ഭേദമായിരുന്നു….

ജാനകിയുടെ അഭാവം ഗൗരിക്ക് കനത്ത നഷ്ടം ആയിരുന്നു… ഇപ്പോഴും അവർ ഫോണിലൂടെ സൗഹൃദം ദൃഢമാക്കി തന്നെ പോകുന്നു…

 

********-***********************************

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.