? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

രണ്ടു പേരോടും പറഞ്ഞ് പറഞ്ഞ് ബാക്കി ഉള്ളവർ മടുത്തു… അതിനിടയിൽ ആർക്കോ തോന്നിയ തല തിരിഞ്ഞ ഒരു ആശയം ആണ് മനുവിനെയും നന്ദുവിനെയും ഒരുമിപ്പിച്ചാലോ എന്ന്…..

*********************************************

 

“അളിയോ…. എണീക്….. എന്ത് ഉറക്കമാ ഇത്…… സ്ഥലം എത്തി……”

 

കണ്ണ് തുറന്ന മനു ആകെ വല്ലാതായി…

 

“തൃശൂർ എത്തിയോ… ഞാൻ അത്രക്ക് ഉറങ്ങി പോയോ….”

 

“പിന്നെ….. നല്ല കൂർക്കം വലി ഉണ്ടായിരുന്നു…”

 

“പോടാ അളിയാ….”

 

വണ്ടിയിൽ നിന്നും അവസാനം ഇറങ്ങിയത് മനുവാണ്….. ഇറങ്ങി നേരെ ഹാളിലേക്ക് ചെന്നു…..

 

ഹാളിൽ ആൾകാർ നിറഞ്ഞു കവിഞ്ഞിരുന്നു…..

 

കുറച്ചു സമയത്തിനുള്ളിൽ തന്നെ സ്വാഗതഭാഷണം ആരംഭിച്ചു…..

 

“സദസ്സിൽ സന്നിഹിതരായിരിക്കുന്ന എല്ലാവരെയും കേരള സാഹിത്യ അക്കാദമി പുരസ്കാരദാന ചടങ്ങിലേക് സ്വാഗതം ചെയ്യുന്നു…..”

 

അത്രയും വിശിഷ്ടമായ വേദിയിൽ വെച്ചു ഏറ്റവും മികച്ച കവിതയ്ക്കുള്ള അക്കാദമി പുരസ്‌കാരം നന്ദു ഏറ്റു വാങ്ങി…..

 

പുരസ്കാര നിറവിൽ നിൽക്കുന്ന നന്ദുവിനോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ഒപ്പം മറ്റു പലരോടുമായി നന്ദു മനസ്സ് തുറന്നു…..

 

“ഗൗരിയുടെ കവിതകൾ ദേവ ശങ്കരനുള്ള സ്നേഹ ഗീതമാണ്….. ദേവ ഗീതമാണ്….

 

ആ ഗീതം അവസാനിക്കുന്ന വരെയേ ഗൗരി ഉള്ളു……”

 

********** ********** **********

 

?????

 

എന്റെ ആദ്യത്തെ ശ്രമം ആണ് ഈ കഥ….. നന്നായോ???? അറിയില്ല……

അവസാന ഭാഗത്തു കുറച്ചു ലൂസ് എൻഡ്‌സ് വിട്ടിട്ടുണ്ട്….. പ്രത്യേകിച്ച് SPയുടെ കൊലപാതകം… മനപ്പൂർവം ആണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ…..

 

അടുത്ത കഥയുമായി വീണ്ടും വരാം കേട്ടോ… ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാര്ക്കും ഒരുപാട് സ്നേഹം…..

-Sai….

 

 

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.