പിറ്റേന്ന് രാവിലെ ഫ്രഷ് ആയി മൂന്ന് പേരും കൂടി ജാനകിയുടെ ചേച്ചിയുടെ പുതിയ വില്ലയിലേക് പോയി……
മൂന്ന് പേർക്കും ഹൃദ്യമായ സ്വീകരണമായിരുന്നു…. ജാനകി പറഞ്ഞ് ചേച്ചിക്ക് അജുവിനെ മുന്നേ അറിയാം…. ഒന്നും നടന്നില്ലേൽ രജിസ്റ്റർ മാര്യേജ് കഴിച്ചു അങ്ങൊട്ട് പോര് എന്ന് പറഞ്ഞാണ് അവസാനം യാത്രയാക്കിയത്…..
കാപ്പി കുടിയൊക്കെ കഴിഞ്ഞ് മനുവും അജുവും പുറത്തേക് ഇറങ്ങി….
ഉച്ചയാകാറായപ്പോഴാണ് രണ്ടു പേരും തിരിച്ചു വന്നത്……
ഡോർ തുറന്നു അകത്തു കയറിയ മനുവും അജുവും കണ്ടത് എല്ലാവരും കൂടി വട്ടം ഇരുന്നു ആൽബം നോക്കുന്നതാണ്…..
“ഇത് ഇവരുടെ എൻഗേജ്മെന്റ്റ് ആൽബം അല്ലെ…. ഇത് എപ്പോ കിട്ടി….?????” മനുവിന് സംശയം….
“അതേ… ഇന്നലെ ഉച്ചക്കാണ് ഉണ്ണിച്ചേട്ടൻ കൊണ്ട് വന്നേ… ഞാൻ വരുമ്പോ ഇങ്ങോട്ട് എടുത്തു….. ചേച്ചിയെ കാണിക്കാൻ…”
“മ്മ്…..”
“എന്താ മനു….. നീ എന്താ ആലോചിക്കണേ…..”?
“ഒന്നുല്ല… ഒരു ഗെയിം കളിച്ചാലോ…..”?
“ഗെയിം….??? എന്ത് ഗെയിം… എന്തിനു……??”??
“വിജയിക്കുവോ അറിയില്ല…. നന്ദുവിനെ തിരികെ കൊണ്ട് പോകാൻ… ഒരു ശ്രമം….”
“നീ എന്താ ഉദ്ദേശിക്കുന്നെ….”
“പറയാം… ജാനകിയുടെ ഫുള്ള് സപ്പോർട്ട് വേണം….”
“അത് ചോദിക്കാൻ ഉണ്ടോ…..?”
മനു അവന്റെ ഐഡിയ എല്ലാവരോടും ആയി വിശദീകരിച്ചു…. എല്ലാവർക്കും നന്നേ ബോധിച്ചു…..
പിന്നീടങ്ങോട്ട് തിരക്കിട്ട ഫോൺ വിളികൾ ആയിരുന്നു….
******†********†*****************************
“ഹലോ… ഗൗരി…..”
“അല്ല ആരിത്… ഡോക്ടറോ….. എന്താണ് പതിവില്ലാതെ ഈ സമയത്ത്…..”
“ഓ… സമയോം കാലോം ഒക്കെ നോക്കി വിളിക്കാൻ പറ്റോ…..”
“ഉവ്വേ….. പിന്നെ എന്തുണ്ട് നാട്ടിലെ വിശേഷങ്ങൾ…. നിന്റെ പുള്ളിക്കാരനെ കണ്ടു കിട്ടിയോ…..”
“പറയാൻ ഒരുപാടു ഉണ്ട് പെണ്ണെ… ഇങ്ങനെ ഫോണിലൂടെ അല്ല… നേരിട്ട്….”
“ഇങ്ങോട് വരുന്നുണ്ടോ?????”
“വരുന്നുണ്ട്… എന്നല്ല… വന്നു… ഞാൻ ഉച്ചയ്ക്കു എത്തി……”
“ആഹാ…. ഞാനിപ്പോ ഓഫീസിലാ…. നീ വൈകിട്ട് ഫ്രീ ആകുമോ….. വൈകിട്ട്
ഓഫീസിന് ഇറങ്ങിയിട്ട് വിളിക്കാം….”
“നീ ബേജാറാവണ്ട… ഞാൻ വൈകിട്ട് നിന്റെ വീട്ടിലേക് വരാം…”
“അടിപൊളി?…. ഞാൻ നേരത്തെ ഇറങ്ങാൻ പറ്റോ നോക്കാം….”
“ഡീൽ….?”
വൈകിട്ട് ഗൗരി വീട്ടിൽ എത്തുമ്പോഴേക്കും ജാനകിയുടെ ചായ കുടി കഴിഞ്ഞിരുന്നു….
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal