?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

ഗീതു അടുത്തിരിക്കുന്ന ആദിഷയെ ചൂണ്ടി പറഞ്ഞു . അത് കേട്ടതും അറിയാതെ അവൻ ആദിഷയുടെ മുഖത്തേക്ക് ഒന്ന് നോക്കി . ആദിഷ ഒന്ന് പുഞ്ചിരിച്ചതും ഒരു ചെറിയ ചിരി ചിരിച്ച ശേഷം രാഹുൽ പെട്ടെന്ന് ശ്രദ്ധമാറ്റി കാരണം അവന്റെ ഉള്ളിലെ ആ മാറ്റം തന്നെ …. ആ പേടി …..

 

” ആങ്ങളുടെയും പെങ്ങളുടെയും മീറ്റിങ് കഴിഞ്ഞോ എടാ വല്ലതും കഴിക്കണ്ടേ ….? ”

 

വയറ്റിനുള്ളിലെ വിശപ്പിന്റെ വിളി കേട്ട് സഹികെട്ട് മനു രാഹുലിനോട് ചോദിച്ചു .

 

…………………..

 

ഓഡർ ചെയ്ത് ആഹാരം എത്തിയതും അവർ കഴിക്കാൻ തുടങ്ങി . രാഹുൽ മറ്റൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് ആഹാരം കഴിക്കാൻ ശ്രമിച്ചു എന്നാൽ അവന്റെ ഉളളിലെ പേടി വിശപ്പിനെ ഇല്ലാതാക്കിയിരുന്നു . ആദിഷ കഴിക്കുന്നതിനിടയ്ക്ക് ഒളികണ്ണിട്ട് രാഹുലിനെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു പക്ഷെ അത് രാഹുലോ ഗീതുവോ കണ്ടിരുന്നില്ല പക്ഷെ മറ്റൊരാൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു ഒരു അന്വേഷകന്റെ രണ്ട് കഴുകൻ കണ്ണുകൾ .

 

 

ആദിഷയെ ഫെയ്സ് ചെയ്യണം എന്ന് രാഹുൽ മനസ്സിൽ ഉറപ്പിച്ചു എങ്കിലും അവനതിന് കഴിയുമായിരുന്നില്ല അവളുടെ മുഖം കാണുമ്പോൾ തന്നെ അവൻ പോലും അറിയാതെ ഉള്ളിൽ ഭയം വന്ന് നിറയും ഹൃദയം വേഗത്തിൽ മിടിക്കും അവന്റെ ശക്തി ക്ഷയിക്കുന്നത് പോലെ തോന്നും അതുകൊണ്ട് തന്നെ രാഹുൽ ആദിഷയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ ആദിഷയ്ക്ക് മറിച്ചായിരുന്നു എപ്പോഴും രാഹുലിനെ കാണണം എന്ന തോന്നൽ അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഇരിക്കണം എന്ന് അവളുടെ ഉള്ളിൽ ആരോ ഇരുന്ന് പറയുന്നത് പോലെ ….. പക്ഷെ രാഹുൽ അവളെ ശ്രദ്ധിക്കാത്തതും ഇതുവരെ ഒരു വാക്കുപോലും സംസാരിക്കാത്തതും അവളിൽ ചെറിയ ഒരു സങ്കടം ഉണ്ടാക്കിയിരുന്നു .

 

 

രാഹുൽ ആഹാരം കഴിച്ചു എന്ന് വരുത്തി വേഗം എണീറ്റ് കൈ കഴുകി ഗീതുവിനോട് പറഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി കൂടെ അവന്റെ കൂട്ടുകാരം . രാഹുലും ഫ്രണ്ട്സും ഫ്രഷേസ് ഡേയുടെ കാര്യങ്ങൾ ക്രമീകരിക്കാനുള്ള തിരക്കിലായിരുന്നു .

 

സമയം കടന്നുപോയി ക്ലാസ്സ് കഴിഞ്ഞപ്പോൾ രാഹുലും ഗീതുവും വീട്ടിലേക്ക് തിരിച്ചു…….

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.