?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

” എടാ ഇന്ന് വെള്ളി വരുന്ന ബുധനാഴ്ച ഫസ്റ്റ് ഇയറിന്റെ ഫ്രഷേസ് ഡേ നടത്തണം ”

 

രാഹുൽ പറഞ്ഞു .

 

” എടാ അതിന് അധികം ദിവസം ഇല്ലല്ലോ പിന്നെ ഫസ്റ്റ് ഇയർ സ്റ്റുഡന്റസിന്റെ എന്തെങ്കിലും പ്രോഗ്രാം ഒക്കെ വേണ്ടേ ….. ”

 

വിഷ്ണു രാഹുലിനോട് ചോദിച്ചു.

 

” എടാ പരുപാടി ഓഡിറ്റോറിയത്തിൽ സെറ്റ് ചെയ്യാം തിങ്കളും ചൊവ്വയും കൊണ്ട് അതിന്റെ കാര്യങ്ങൾ കംപ്ലീറ്റ് ചെയ്യാം …. പിന്നെ പ്രോഗ്രാം ഇന്ന് എല്ലാ ഫസ്റ്റ് ഇയർ ക്ലാസ്സിലും കേറി പ്രോഗ്രാം ലിസ്റ്റ് ശരിയാക്കുന്നു …. ആരെയും നിർബന്ധിക്കണ്ട സ്വയം കഴിവിൽ വിശ്വാസമുള്ളവർ മാത്രം പരുപാടി അവതരിപ്പിച്ചാൽ മതി ഇല്ലെങ്കിൽ പരുപാടി ചളമാകും …. ”

 

രാഹുൽ പറഞ്ഞു .

 

” അങ്ങനെയാണെങ്കിൽ രാഹുലേ നീ ഒറ്റയ്ക്ക് സ്റ്റേജിൽ കയറി ചവിട്ട് നാടകം നടത്തേണ്ടി വരും … ”

 

അഖിൽ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി .

 

” ചിരിക്കണ്ട അങ്ങനെയാണെങ്കിൽ കൂടെ ചവിട്ടാനും ചവിട്ട് വാങ്ങാനും നിങ്ങളും കൂടെ കാണും ..”

 

രാഹുൽ ശബ്ദം ഉയർത്തി പറഞ്ഞപ്പോൾ അവന്റെ ഫ്രണ്ട് ചിരി നിർത്തി അവൻ സീരിയസ്സായി ആണ് അത് പറഞ്ഞതെന്ന് അവർക്ക് മനസ്സിലായി …

 

” മ് സമയം കളയണ്ട എല്ലാ ക്ലാസ്സിലും കേറി ഇറങ്ങണ്ടെ ഇപ്പൊ പോയാലേ ഉച്ചയ്ക്ക് എങ്കിലും തീർക്കാൻ പറ്റു വാ . ”

 

………………..

 

രാഹുൽ അതും പറഞ്ഞ് ഇറങ്ങി കൂടെ അവന്റെ ഫ്രണ്ട്സും അങ്ങനെ ഫസ്റ്റ് ഇയറിന്റെ ഓരോ ക്ലാസ്സിലായി പോയി അവർ കാര്യം അവതരിപ്പിച്ചു. രാഹുലിന്റെയും ഫ്രണ്ട്സിന്റെയും ജൂനിയേഴ്സിനോടുള്ള മാന്യമായ പെരുമാറ്റവും രാഹുലിന്റെ ചെറിയ മോട്ടിവേഷൻ സംസാരവും കാരണം ഓരോ ക്ലാസ്സിൽ നിന്നും മൂന്ന് നാല് പ്രോഗ്രാം വീതം കിട്ടി .

 

 

അങ്ങനെ അവസാനം അവർ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ ഫസ്റ്റ് ഇയർ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു .

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.