?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

ഉടനെ ആ ബൈക്കിൽ ഇരുന്നവന്റെ അടുത്തേക്ക് ഇതെല്ലാം കണ്ടോണ്ട് നിന്ന അവന്റെ ഒരു കൂട്ടുകാരൻ ദൂരെ നിന്ന് ഓടി വന്നു .

 

” എടാ നീ അവളോട് എന്താ പറഞ്ഞത് ? ”

 

ഓടി വന്നവൻ ചോദിച്ചു.

 

” എനിക്ക് ഇഷ്ടമാണെന്ന് . എന്താടാ കാര്യം ”

 

അവൻ തിരിച്ച് ചോദിച്ചു.

 

” എടാ അവൾ ആ രാഹുലിന്റെ പെങ്ങളുടെ കൂട്ടുകാരിയാ…. അവൾ രാഹുലിനോട് ഇത് പറഞ്ഞ് കൊടുത്താൽ നിന്റെ കാര്യം തീരുമാനം ആകും . ”

 

അവൻ പറഞ്ഞു .

 

” അയ്യോ …. ഞാൻ അറിഞ്ഞില്ല . പണിയാകുവോ … ഈശ്വരാ കുർളാ എക്സ്പ്രസ്സിനാണല്ലോ ഞാൻ തല വച്ചത് . അവൾ ഒന്നും പറയാതിരുന്നാൽ
മതിയായിരുന്നു . ”

 

അവൻ പേടിയോടെ പറഞ്ഞ് നിർത്തി അവന്റെ കൂട്ടുകാർ ഇത് കണ്ട് വാവിട്ട് ചിരിക്കാനും .

 

……………………….

 

രാഹുൽ ബുള്ളറ്റ് പാർക്കിംങ് ഏരിയയിൽ ഒതുക്കിയ ശേഷം അടുത്തുള്ള ഒരു മരച്ചുവട്ടിലെ കരിങ്കൽ കെട്ടിൽ ഇരുപ്പ് പിടിച്ചു . അൽപം കഴിഞ്ഞതും മൂന്ന് ബൈക്കുകളിലായി അവന്റെ ഫ്രണ്ട്സ് വന്നു അവർ ബൈക്കുകൾ നേരെ പാർക്കിംങ് ഏരിയയിൽ കൊണ്ട് വച്ചു.

 

” എടാ ഇവിടെന്ന് കഷ്ടിച്ച് അരകിലോമീറ്റർ അല്ലേ ഉള്ളൂ ഹോസ്റ്റലിലേക്ക് എന്നിട്ട് ഒരു ദിവസമെങ്കിലും നേരത്തെ വരണം എന്ന വിജാരം ഉണ്ടോ അതും ഇല്ല . ”

 

രാഹുൽ തന്റെ ഫ്രണ്ട്സിനോട് പറഞ്ഞു .

 

” രാഹുലേ അങ്ങനെ പറയരുത് അങ്ങനെയൊക്കെ നേരത്തെ വന്നിട്ട് ഇവിടെ എന്തെടുക്കാനാ . എടാ ഒരാഴ്ച നീ ഞങ്ങളെ പട്ടിയെപ്പോലെ പണി എടുപ്പിച്ചില്ലേ അതിന്റെ നന്ദി വേണോടാ നന്ദി ….. ”

 

അനാസ് ഒരു കള്ള ദുഃഖം അഭിനയിച്ച് പറഞ്ഞു .

 

” ഓ ….. സെന്റിയടി വേണ്ട വാ ഇരിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് . ”

 

രാഹുൽ അത് പറഞ്ഞതും അനാസും അഖിലും നൗഫലും മനുവും വിഷ്ണുവും അവന്റെ ഒപ്പം ആ കരിങ്കൽ കെട്ടിൽ ഇരുന്നു .

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.