?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

” ആഹാ അപ്പൊ ആശാൻ ഇതുവരെ എണീറ്റില്ലേ …. ഇതെന്താ ഇന്ന് ഇത്രയും ഉറക്കം അതും ഓടൻ പോലും പോകാതെ ലൈറ്റ് ഒക്കെ ഇട്ട് ….. ”

 

ഗീതു അതും പറഞ്ഞ് രാഹുലിന്റെ ബഡ്ഡിൽ ഇരുന്ന് അവനെ തട്ടി വിളിച്ചു.

 

” ചേട്ടായി …… ചേട്ടായി …… ഇത് എന്ത് ഉറക്കമാ …… എണീക്ക് കോളേജിൽ പോവണ്ടേ …. ഇന്ന് എന്താ പറ്റിയേ … ഓടാൻ പോയില്ലേ …. ചേട്ടായി ….. ”

 

ഗീതു രാഹുലിന്റെ തോളിൽ തട്ടി വിളിച്ചു . രാഹുൽ പതിയെ ഉറക്കത്തിൽ നിന്ന് എണീറ്റു . നേരെ നോട്ടം പോയത് ചുവരിൽ ഉള്ള ക്ലോക്കിലേക്കാണ് .

 

” സമയം 6:30 ആയോ ….. ശേ ….. ”

 

രാഹുൽ അതും പറഞ്ഞ് ബഡ്ഡിൽ നിന്ന് ചാടി എണീറ്റു .

 

” ചേട്ടായി എന്താ ഇന്ന് ഓടാൻ പോവാത്തത് …. റൂമിൽ ലൈറ്റ് കിടക്കുന്നത് കണ്ടാ ഞാൻ വന്നത് ….. ശരി പോയി ഫ്രഷായി വാ ഞാനും പോയി കുളിക്കട്ടെ …….”

 

ഗീതു അതും പറഞ്ഞ് റൂമിൽ നിന്ന് പുറത്തേക്ക് പോയി , അവൾ മന: പൂർവ്വം ഒഴിഞ്ഞ് മാറിയതായിരുന്നു കാരണം ഇന്നലെ മുതലേ ചേട്ടായിയുടെ സ്വഭാവത്തിൽ ചില വ്യത്യാസങ്ങൾ പതിയെ ചോദിച്ച് മനസ്സിലാക്കാം എന്ന് അവൾ കരുതി.. രാഹുൽ തിരിച്ച് ബഡ്ഡിൽ വന്ന് ഇരുന്നു . രാത്രി കണ്ട സ്വപ്നം ഒരു അംശം പോലും മാറ്റം ഇല്ലാതെ ഇപ്പോഴും അതുപോലെ തന്നെ ഓർമ്മയിൽ ഉണ്ട് എന്ന കാര്യം അവനെ കൂടുതൽ അസ്വസ്ഥനാക്കി . രാത്രി ഉള്ളിൽ വന്ന് നിറഞ്ഞ ഭയമാണ് ലൈറ്റ് പോലും അണയ്ക്കാതിരിക്കാൻ അവനെ പ്രേരിപ്പിച്ചത് .

 

 

‘ ഉറക്കത്തിൽ എന്തെങ്കിലും സ്വപ്നം കണ്ടാൽ എണീക്കുമ്പോൾ മറന്നു പോകുന്ന ഞാൻ ഈ സ്വപ്നം മാത്രം മറക്കാതിരിക്കാൻ കാരണം എന്താണ് …..? ‘

 

രാഹുൽ തന്നോട് തന്നെ ആ ചോദ്യം ചോദിച്ചു. മുഖത്തെ ടെൻഷൻ കണ്ടാൽ ഗീതുവോ അമ്മയോ ചോദിക്കും എന്ന് കരുതി അവൻ അവരുടെ മുൻപിൽ എല്ലാം മറച്ച് വച്ച് ചിരിച്ച് കളിച്ച് നിന്നു . കാരണം തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് തന്നെ അറിയാൻ കഴിയാത്ത അവസ്ഥ .

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.