?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

” എടാ ഇപ്പൊ ലിസ്റ്റ് കണ്ടിട്ട് രാവിലെ പത്ത് മണിക്ക് പ്രോഗ്രാം സ്റ്റാർട്ട് ചെയ്താൽ വൈകിട്ട് അഞ്ച് മണിയായാലും തീരുന്ന ലക്ഷണം ഇല്ലല്ലോ ….. പ്രോഗ്രം രാത്രിയിലേക്ക് നീട്ടണോ ?”

 

അനാസ് രാഹുലിനോട് ചോദിച്ചു.

 

” വേണ്ട ഒരു കാരണവശാലും ആറ് മണിക്ക് ശേഷം പ്രോഗ്രാം ഒന്നും വേണ്ട എന്നാ പ്രിൻസിപ്പാൾ പറഞ്ഞത് അതിനുള്ളിൽ തീർക്കാം. രാത്രി പ്രോഗ്രാം വേണ്ട എന്നതിന് കാരണം ഉണ്ട് . ”

 

രാഹുൽ പറഞ്ഞ് നിർത്തി .

 

” എന്ത് കാരണം ….? ”

 

നൗഫൽ രാഹുലിനോട് ചോദിച്ചു .

 

” എടാ നിങ്ങൾക്ക് ഓർമ്മയില്ലേ കഴിഞ്ഞ വർഷം രാത്രി പ്രോഗ്രാം വച്ചപ്പോൾ നടന്ന കാര്യം … ആ ഫ്രാങ്കോയുടെ വാലുകൾ ഇനിയും ഈ കോളേജിനകത്ത് ഉണ്ട് എല്ലായിടത്തും നമ്മുടെ കണ്ണ് എത്തിയെന്ന് വരില്ല . കഴിഞ്ഞ വർഷം പാവം പിടിച്ച പിള്ളേർക്ക് കൂൾ ഡ്രിംഗ്സിൽ ആരും അറിയാതെ ഡ്രഗ്സ് കലക്കി കൊടുത്ത് അവസാനം അടിയായത് നിങ്ങൾ മറന്നോ . പിന്നെ കഴിഞ്ഞ വർഷത്തെ ചെയർമാൻ പ്രവീൺ ചേട്ടനെ എടുത്തിട്ട് ആ ഫ്രാങ്കോ പെരുമാറിയത് അതും മറന്നോ . ഞാനൊന്ന് വീട്ടിൽ പോയി വരുന്നതിനിടയ്ക്ക് എന്തൊക്കെയാ ഇവിടെ നടന്നത് . ഹോസ്പിറ്റലിൽ തല്ല് കൊണ്ട് കിടന്ന പ്രവീൺ ചേട്ടനോട് അന്നേ ഞാൻ പറഞ്ഞതാ ഫ്രാങ്കോയെ ഒതുക്കാം എന്ന് . അന്ന് ഒന്നും ചെയ്യാൻ പ്രവീൺ ചേട്ടൻ സമ്മതിച്ചില്ല. അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല അന്നന്നത്തെ വകയ്ക്ക് മണ്ണിൽ പണിയെടുക്കുന്ന ഒരു പാവം പിടിച്ച അച്ഛന്റെ മകന് അത്രയേ മനക്കട്ടി ഉണ്ടാകു . ഞാൻ എന്തെങ്കിലും ചെയ്താൽ ആ ചെറിയാൻ ഇനി പ്രവീൺ ചേട്ടനെയോ വീട്ടുകാരെയോ വല്ലതും ചെയ്താലോ എന്ന് വച്ച് ഞാനും പിന്നെ അടങ്ങി . അതുകൊണ്ടല്ലേടാ പ്രവീൺ ചേട്ടൻ ഇവിടുന്ന് ഇറങ്ങിയപ്പോൾ ഞാൻ പ്രവീൺ ചേട്ടനോട് പറഞ്ഞ് ചെയർമാൻ സ്ഥാനത്തേക്ക് കേറിയത് . കഴിഞ്ഞ വർഷമേ ഞാൻ ഓങ്ങി വച്ചതാ ഇന്ന് അവൻ കിടന്ന് അനുഭവിക്കുന്നത് …..

 

 

രാഹുൽ മുൻപത്തെ കാര്യങ്ങൾ ഫ്രണ്ട്സിനോട് പറഞ്ഞ് നടന്നതും ഹിസ്റ്ററി ഫസ്റ്റ് ഇയർ ക്ലാസ്സിന്റെ മുൻപിൽ എത്തിയിരുന്നു .

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.