?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

………………………

 

” മിസ്സെ ……………… ”

 

ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

 

” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

 

അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

 

” ആ……. വൂ ………..
പോടാ…. ”

 

………

 

” എന്താ ചെയർമാനും സംഘവും കൂടെ പുറത്ത് നിന്ന് ഒരു ചവിട്ട് നാടകം . ”

 

ഇതെല്ലാം കണ്ടോണ്ട് നിന്ന ആരതി മിസ്സ് അവരോട് ചോദിച്ച ശേഷം പുറത്തേക്ക് നടന്നു വന്നു .

 

” മിസ്സ് ഫ്രഷസ് ഡേയുടെ പ്രോഗ്രാം ചാർട്ട് ചെയ്യാൻ വേണ്ടി ഒരു പത്ത് മിനിട്ട് . ”

 

രാഹുൽ ആരതി മിസ്സിനോട് പറഞ്ഞു .

 

” അതിന് ഇനി 15 മിനിട്ട് കൂടിയല്ലേ ഉള്ളൂ ലൻഞ്ച് ബ്രേക്കിന് അപ്പൊ ഞാൻ ഒഴിഞ്ഞ് തരണമായിരിക്കും …. ”

 

മിസ്സ് ഒരു പുഞ്ചിരിയോടെ പറഞ്ഞതും രാഹുൽ അതേ എന്ന മട്ടിൽ പുഞ്ചിരിയോടെ തലയാട്ടി . മിസ്സ് അകത്ത് പോയി ബുക്സും എടുത്ത് പുറത്തേക്ക് ഇറങ്ങി പോയി . മിസ്സ് പോയതും രാഹുലും ഫ്രണ്ട്സും അകത്തേക്ക് കയറി .

 

അവർ ക്ലാസ്സിലേക്ക് കയറിയതും എല്ലാവരും ഒന്ന് എണീറ്റു . രാഹുൽ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു .
ഗീതുവിന്റെ അടുത്തിരിക്കുന്ന ആദിഷയെ കണ്ടതും ( ആദിഷ രാഹുലിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ) വീണ്ടും അവന്റെ ഉള്ളിൽ പേടി വന്ന് നിറഞ്ഞു , ഹൃദയമിടിപ്പിന്റെ വേഗത കൂടി , ശരീരമാകെ വിയർക്കാൻ തുടങ്ങി . രാഹുൽ പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് മുഖം തുടച്ചു. ഉള്ളിലാകെ ഒരു ഭയം മാത്രം …..

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.