?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

ആ നിലവിളി ശബ്ദം രാഹുലിന്റെ കാതുകളിൽ പ്രതിദ്വനിയായി മുഴങ്ങി കൊണ്ടിരുന്നു …. രാഹുൽ ആ മൂന്ന് ഭാഗങ്ങളായുള്ള സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ബെഡിൽ എണീറ്റ് ഇരുന്നു . ശരീരം മുഴുവൻ വിയർത്ത് കുളിച്ചിരിക്കുന്നു . ഹൃദയം ക്രമാതീതമായി മിടിക്കുന്നു . ശ്വാസോഛോസത്തിന്റെ നിരക്കും വർദ്ധിച്ചിരുന്നു അത് കാരണം അവൻ വല്ലാതെ കിതയ്ക്കുകയാണ് ….. ആ കടുംനീല കൃഷ്ണമണി അടങ്ങിയ രണ്ട് കണ്ണുകളിലും ഇപ്പോൾ ഭയം മാത്രം .

 

 

രാഹുൽ വേഗം ബഡിൽ നിന്ന് എണീറ്റ് റൂമിലെ ലൈറ്റ് ഇട്ടു . റ്റേബിളിന്റെ പുറത്ത് ഇരുന്ന ജഗ്ഗ് കയ്യിൽ എടുത്ത് അതിലെ വെള്ളം മുഴുവൻ കുടിച്ചു എന്നിട്ടും അവന്റെ കിതപ്പ് മാറുന്നില്ല . തല മുഴുവൻ മരവിച്ച അവസ്ഥ അതുപോലെ ഒരു ചെറിയ വേദനയും . ഒന്നും മനസ്സിലാകാതെ അവൻ ബഡ്ഡിൽ തല കുനിച്ച് ഇരുന്നു .

 

 

‘ ദൈവമേ …. എനിക്കിത് എന്താ പറ്റിയത് …. ഉറക്കത്തിൽ പോലും ഭയം വന്ന് നിറയുന്നു എന്താ ഇതിന് കാരണം . ഞാൻ എന്തുകൊണ്ടാ ഇങ്ങനെയുള്ള സ്വപ്നം കാണുന്നത് ….. എനിക്ക് എന്താ പറ്റിയത് …. ഇതിനും വേണ്ടി ഞാൻ എന്ത് തെറ്റാ ചെയ്തത് …… ‘

 

രാഹുൽ തന്നോട് തന്നെ പല ചോദ്യങ്ങളും ചോദിച്ചു . ഒടുവിൽ ഉത്തരം ലഭിക്കാതെ ആ നീല നയനങ്ങളിൽ നിന്ന് അശ്രു കണങ്ങൾ താഴേക്ക് പൊഴിഞ്ഞു വീണു .

 

രാത്രിയുടെ ഏതോ യാമത്തിൽ അവനെ നിന്ദ്രാ ദേവി കടാക്ഷിച്ചു …..

 

 

………………….

 

 

രാവിലത്തെ അലാറം മുഴങ്ങിയതും ഫോൺ കയ്യിൽ എടുത്ത് അലാറം ഓഫ് ചെയ്ത് തലവഴി മൂടിയ പുതപ്പ് വലിച്ച് മാറ്റിയ ശേഷം ഗീതു ബഡ്ഡിൽ നിന്ന് എണീറ്റു . മുഖം ഒക്കെ കഴുകിയ ശേഷം അവൾ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി താഴേക്ക് പോകാൻ ഒരുങ്ങിയതും രാഹുലിന്റെ റൂമിൽ നിന്നും വെളിച്ചം ഡോറിന്റെ ഇട വഴി പുറത്തേക്ക് വരുന്നത് അവൾ കണ്ടു .

 

‘ ചേട്ടായി ഇന്ന് ഓടാൻ പോയില്ലേ …. അങ്ങനെ വരാൻ വഴിയില്ലല്ലോ . ചിലപ്പോൾ ലൈറ്റ് അണയ്ക്കാൻ മറന്നതാകും . ‘

 

ഗീതു അതും മനസ്സിൽ വിജാരിച്ച് രാഹുലിന്റെ റും ലക്ഷ്യമാക്കി നടന്നു . രാഹുൽ റൂം ലോക്ക് ചെയ്യാറില്ല . ഗീതു ഡോർ തുറന്ന് ലൈറ്റ് ഓഫ് ചെയ്യാൻ തുനിഞ്ഞതും കട്ടിലിൽ മൂടി പുതച്ച് കിടക്കുന്ന രാഹുലിനെയാണ് അവൾ കണ്ടത് .

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.