?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

” ഹിസ്റ്ററി ”

 

ആദിഷ മറുപടി പറഞ്ഞു .

 

” ഓ ….. ചരിത്രകാരിയാണല്ലേ …. അതൊക്കെ പോട്ടെ ഞാൻ വിളിപ്പിച്ചത് തന്നെ എനിക്ക് ഇഷ്ടമായി . മറുപടി അലോചിച്ച ശേഷം പറഞ്ഞാൽ മതി . ആൻസർ യെസ് എന്ന് പറയുന്നത് കേൾക്കാനാ എനിക്ക് ഇഷ്ടം …… ”

 

അവൻ ആദിഷയോട് പറഞ്ഞു . ആദിഷ ഒന്നും പറയാതെ ഗായത്രിയെ ഒന്ന് ദയനീയമായി നോക്കി .

 

റോഡിൽ നിന്നും ഒരു ബുള്ളറ്റിന്റെ സൗണ്ട് കോളേജിനകത്തേക്ക് പ്രവേശിക്കുന്നത് കേട്ടതും ആ മൂന്നുപേരുടെയും നെഞ്ച് ഒന്ന് കിടുങ്ങി . രാഹുലിന്റെ ബുള്ളറ്റ് ആയിരുന്നു അത് . രാഹുൽ ബുള്ളറ്റ് ആദിഷയുടെ മുൻപിൽ നിർത്തി . ( തന്റെ ഉള്ളിലെ പേടി എങ്ങനെയും മാറ്റണമെന്ന് രാഹുൽ ആലോചിച്ചു . അതിനാൽ ആദിഷയെ ഫെയ്സ് ചെയ്യാൻ തന്നെ അവൻ മുൻപേ തീരുമാനിച്ചിരുന്നു ) .

 

രാഹുലിന്റെ ബുള്ളറ്റ് വന്ന് നിന്നതും ആദിഷയോട് അത്രയും നേരം ബൈക്കിന്റെ പുറത്ത് ഇരുന്ന് സംസാരിച്ച അവൻ താഴേക്ക് ഇറങ്ങി . രാഹുലിനെ കണ്ടതും ആദിഷയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്ന അവസ്ഥയിൽ ആയി എന്നാൽ അവൾ അത് മുഖത്ത് പ്രകടിപ്പിച്ചില്ല . ഗീതു ബുള്ളറ്റിൽ നിന്ന് ഇറങ്ങി ആദിഷയുടെ അടുത്തേക്ക് പോയി .

 

” എന്താടാ റാഗിംങ് ആണോ ….. ? ”

 

രാഹുൽ അവരോട് ചോദിച്ചു .

 

” ഏയ് ഇല്ല രാഹുൽ …. ഞങ്ങൾ വെറുതെ പരിചയപ്പെടാൻ …. പെങ്ങള് പൊയ്ക്കോ ….. ”

 

അവൻ ആദിഷയോട് പറഞ്ഞു . അവൾക്ക് ഉള്ളിൽ ചിരിയാണ് വന്നത് . രാഹുൽ ബുള്ളറ്റ് നല്ല പോലെ റൈസ് ചെയ്ത് അവന്മാരെ ഒന്ന് നോക്കിയ ശേഷം പാർക്കിംങ് ഏരിയയിലേക്ക് പോയി . ആദിഷയും ഗീതുവും ഗായത്രിയും ക്ലാസ്സിലേക്കും . ആദിഷ മുന്നോട്ട് നടന്നു പോയപ്പോഴും ബുള്ളറ്റിൽ പാർക്കിംങ് ഏരിയയിലേക്ക് പോകുന്ന രാഹുലിനെ ഇടയ്ക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു .

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.