?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

………………………..

 

(1),എങ്ങും വാളും പരിചയും കൂട്ടിമുട്ടുന്ന ശബ്ദം . കുതിരയുടെ കുളമ്പടി ശബ്ദം മുഴങ്ങുന്നു അതോടൊപ്പം ആനയുടെ ചിഹ്നം വിളിയും ….. പിന്നെ ആയുധങ്ങളാൽ പരിക്കേറ്റ് വീഴുന്നവരുടെ വേദനയോടു കൂടിയ നിലവിളിയും ……… ഉറക്കത്തിൽ ഒരു സ്വപ്നത്തിലൂടെ അവന്റെ കാതുകളിൽ ആ ശബ്ദങ്ങൾ മുഴങ്ങി കൊണ്ടിരുന്നു .

 

 

(2),പിന്നെ ഒരു ദൃശ്യം പോലെ തെളിഞ്ഞ് വന്നത് ഒരു മുദ്ര ചിഹ്നമാണ് . ആ ചിഹ്നത്തിൽ – കത്തിജ്വലിക്കുന്ന സൂര്യന്റെ ചിത്രം ☀️, അതിനുള്ളിൽ അഞ്ച് ചിറകുള്ള ഒരു നക്ഷത്രം⭐, അതിനുള്ളിൽ കൈ പിടിയിൽ വ്യത്യസ്തങ്ങളായ അഞ്ച് നിറത്തിലുള്ള കല്ലുകൾ പിടിപ്പിച്ചിട്ടുള്ള ഒരു വാൾ ?️ കുത്തനെ വച്ചിരിക്കുന്നു , ആ വാളിന്റെ കൈപിടിയുടെ അഗ്രഭാഗം സിംഹത്തിന്റെ തലയുടെ രൂപം ചെയ്ത് വച്ചിരിക്കുന്നു . സ്വർണ്ണം കൊണ്ട് നിർമ്മിച്ച കൈ പിടിയുള്ള ആ വാളിന്റെ കൈ പിടിയുടെ രണ്ടു വശത്തും രണ്ട് കല്ലുകൾ വീതം ( പച്ച – മഞ്ഞ , നീല – വെള്ള ) കൈപിടിയുടെ പുറം ഭാഗത്ത് നടുക്കായി ഒരു ചുവന്ന കല്ല് , അങ്ങനെ മൊത്തം കൈപ്പിടിയിൽ അഞ്ച് കല്ലുകൾ അടങ്ങിയ വാൾ ( നക്ഷത്രത്തിന്റെ അഞ്ച് ചിറകുകളെയും സൂചിപ്പിക്കുന്ന അഞ്ച് കല്ലുകൾ ) . ആ വാളിന്റെ കൈപിടി ഒഴികെയുള്ള മൂർഛയുള്ള ഭാഗം ഏതോ ഒരു ലോഹം കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം ലോഹം ആ വാൾ സൂര്യ പ്രകാശത്തിൽ വെട്ടി തിളങ്ങുന്നത് പോലെ .

 

ആ മുദ്ര ചിഹ്നത്തിൽ ഇതെല്ലാം അടങ്ങിയിരിക്കുന്നു . രാഹുൽ ആ ചിഹ്നം കണ്ടത് കൂടാതെ ആ ചിഹ്നത്തിലുള്ള ആ സൂര്യനെയും നക്ഷത്രത്തിനെയും കല്ലുകൾ പതിപ്പിച്ച വാളിനെയും വ്യക്തമായി കണ്ടു നേരിൽ കാണുന്നത് പോലെ .
പിന്നെ കാണുന്നത് ആ മുദ്ര ചിഹ്നം പാറി പറക്കുന്ന കൊടികളിൽ വരച്ച് വച്ചിരിക്കുന്നു , പാറക്കല്ലുകളിൽ കൊത്തി വച്ചിരിക്കുന്നു .

 

 

(3),പിന്നെ കാണുന്നത് ഒരു സുന്ദരിയായ യുവതി ദിക്കറിയാതെ കൊടുംകാട്ടിലൂടെ പേടിച്ച് ഓടുന്നതാണ് , ആ യുവതിയുടെ പുറം ഭാഗം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ , അവളുടെ വേഷം ഒരു രാജകുമാരിയുടേത് പോലെ …. അവൾ പെട്ടെന്ന് എന്തോ കണ്ട് സ്തംഭിച്ച് നിൽക്കുന്നു . പിന്നെ കാഴ്ചയിൽ ഇരുട്ട് മാത്രം ഒടുവിൽ ഒരു യുവതിയുടെ നിലവിളി ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേട്ടു .

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.