?? അവൾ രാജകുമാരി-3??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 733

 

” അപ്പൊ പ്രോഗ്രാം ലിസ്റ്റ് റെഡി ഇനി ഇതിനെ ഓഡർ വൈസ് ചാർട്ട് ചെയ്യണം അത് ഞാൻ ഏറ്റു … ”

 

വിഷ്ണുവിന്റെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി നോക്കിയ ശേഷം അഖിൽ പറഞ്ഞു .

 

” ടാ ബാക്കിയുള്ള ക്ലാസ്സിൽ കയറി സംസാരിച്ചിട്ടും വറ്റാത്ത നിന്റെ വായിലെ വെള്ളം നിന്റെ അനുജത്തീടെ ക്ലാസ്സിൽ കേറിയപ്പോൾ വറ്റിയത് എങ്ങനെയാടാ …..? ”

 

മനു രാഹുലിനോട ചോദിച്ചു.

 

” എടാ നീ എനിക്കിട്ട് പണിതതാണല്ലേ … മുൻപേ ഒരു ക്ലു പോലും തന്നില്ലല്ലോടാ ദുഷ്ടാ ….. ? ”

 

അനാസ് രാഹുലിനോട് ചോദിച്ചു.

 

” ഇന്നലെ മുതലേ പയ്യന് നല്ല മാറ്റം ഫ്രാങ്കോയുടെ തല്ല് കിട്ടി റിലെ പോയോ ….. കുഴപ്പം ഇല്ല ഞാൻ കണ്ട് പിടിച്ചോളാം . ”

 

നൗഫൽ ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു .

 

തന്റെ കൂട്ടുകാർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി
പുഞ്ചിരിയിൽ ഒതുക്കി രാഹുൽ നടന്നു . പക്ഷെ ഉള്ളിൽ അവൻ പലതും ചിന്തിക്കുകയായിരുന്നു . അവർ നേരെ ക്യാന്റീനിലേക്ക് പോയി സ്ഥിരം ടേബിളിൽ സ്ഥാനം പിടിച്ചു . അപ്പോഴേക്കും ലൻജ് ബ്രേക്ക് ആയികഴിഞ്ഞിരുന്നു . രാഹുൽ പ്രോഗ്രാമിന്റെ കാര്യം ഫ്രണ്ട്സിനോട് സംസാരിക്കുന്നതിനിടയ്ക്ക് ഗീതുവും ആദിഷയും അവിടേക്ക് വന്നു .

 

” ചേട്ടായി ആരോട് ചോദിച്ചിട്ടാ എന്റെ പേര് എഴുതിയത് .? ”

 

രാഹുലിന്റെ അടുത്തുള്ള ചെയറിൽ വന്നിരുന്ന ഉടനെ ഗീതു ചോദിച്ചു .

 

” ആരോട് ചോദിക്കാൻ . ഡാൻസ് നീ പഠിക്കുന്നതല്ലേ മാത്രമല്ല സ്കുളിൽ അവതരിപ്പിച്ച് ഫസ്റ്റ് വരെ കിട്ടിയിട്ടുള്ളതല്ലേ സ്റ്റേറ്റിൽ സെക്കന്റും പിന്നെ എന്താ കുഴപ്പം . ”

 

രാഹുൽ ഗീതുവിനോട് പറഞ്ഞു .

 

” എന്നാലും … ?”

 

” ഒരു എന്നാലും ഇല്ല …… ”

 

രാഹുൽ അല്പ് ശബ്ദം കടിപ്പിച്ച് തന്നെ പറഞ്ഞു .

 

” ഓക്കെ … പിന്നെ ഇവളുടെ പേര് ചുമ്മാ പറഞ്ഞതല്ല ഇവൾ നന്നായി പാടും . പക്ഷെ ഞാൻ പേര് പറഞ്ഞതിന് ശേഷം എന്നോട് വലിയ മിണ്ടാട്ടം ഇല്ല നോക്കിക്കെ …. ”

 

60 Comments

  1. ❤️❤️❤️❤️❤️

  2. ഇനി എന്നാ അടുത്ത പാർട്ട്

    1. ക്രിസ്മസ്സിന്റെ അന്ന് ഒരു പാർട്ട് ഇടണം എന്നുണ്ട് . ശ്രമിക്കാം ❤️❤️

  3. super bro ❤️❤️❤️

Comments are closed.