⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?9?

എല്ലാം ശാന്തമായി….
എല്ലാവരും ഭയപ്പെട്ട പോലെ ഒന്നും തന്നെ നടന്നില്ല…..

പാർവതിക്ക് മുന്നിൽ ഉയരുന്ന ഏറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു അവിടെ….

പക്ഷെ അവൾക്ക് ഒന്നും തന്നെ ശ്രവിക്കുവാൻ സാധിച്ചില്ല….
കാരണം ആ മനസ്സ് ആകെ അസ്വസ്ഥമാണ്….
എല്ലാവരുടെ മുഖത്തും സന്തോഷം….
പക്ഷെ അവൾ മാത്രം വിഷമിച്ചിരിക്കുന്നു…….

അതിന്റെ കാരണം എന്തെന്ന് മാത്രം ആർക്കും മനസ്സിലായിരുന്നില്ല…..

അവളുടെ മാനസ്സികാവസ്ഥ മനസ്സിലാക്കിയ ലക്ഷ്മിയമ്മ അച്ചുവിനെ കൂട്ടി പോയി കിടന്നോളാൻ പറഞ്ഞു….. കൂട്ടിനു അന്നയും ഉണ്ടായിരുന്നു…..

അവർ മുകളിലെ മുറിയിലേക്ക് പോയി കിടന്നു…

ക്ഷീണവും തളർച്ചയും പാർവതിയെ നിദ്രയിലേക്ക് വേഗത്തിൽ നയിച്ചു…..

എന്നാൽ ഉറങ്ങാതെ കിടക്കുന്ന രണ്ട് ദുരാത്മാക്കൾ താഴെയുള്ള മുറിയിൽ ഉണ്ടായിരുന്നു….

വൃന്ദയും സുഭദ്രയും…..

വൃന്ദയുടെ കണ്ണെല്ലാം ആകെ കോപത്തോടെ പ്രകാശിക്കുകയാണ്,…..

 

‘”” നാശം വീണ്ടും വന്ന് കേറിയല്ലോ അമ്മേ…..
എന്നാലും ഈ രുദ്രേട്ടൻ അവളെ എങ്ങനെ കൊണ്ടുവന്നു…… അവരെന്തോ വലിയ കൊമ്പന്മാർ ആണെന്നല്ലേ പറഞ്ഞെ……'””

ഉള്ളിൽ നിറഞ്ഞ അരിശത്തോടെ വൃന്ദ ചോദിച്ചു…..

‘” അതാടി ഞാനും ആലോചിച്ചത്….
ആ തള്ള അവടെയിരുന്നു പുലമ്പുന്നത് കണ്ടപ്പോ വട്ടായെന്നാ കരുതിയത്…. പക്ഷെ ഇവൾ ശരിക്കും കേറിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഞാൻ…..'””

 

സുഭദ്ര പറഞ്ഞു…..

 

‘”” ഇനിയിപ്പോ എന്ത് ചെയ്യുമമ്മേ…..
രുദ്രേട്ടനെ സ്വന്തമാക്കാൻ വല്ല വഴിയും തെളിയണമെങ്കിൽ അവൾ പോണം….. “”

വൃന്ദ പറഞ്ഞു…..

 

‘”” എന്തെങ്കിലും ഒക്കെ ചെയ്യാ മോളെ….
ഇതിപ്പോ ഒരു വഴിയല്ലേ അടഞ്ഞത്…..
നമുക്ക് വേറെ ഒരു വഴി തുറപ്പിക്കാം….'””

 

‘”” അതെന്ത് വഴിയാ…….?? “”

 

വൃന്ദ മനസ്സിലാവാതെ ചോദിച്ചു…..

 

‘”” എടി മോളെ…..
ഇവൾ തിരിച്ചു വന്നാലും എന്താ….. ഒരു നാൾ അവടെ തങ്ങിയല്ലേ വന്നേക്കുന്നെ…. പാർവതിയെ അവർ കൊണ്ടുപോയതും അവൾ പിറ്റേന്ന് വന്നതും എല്ലാം ഈ നാട്ടിൽ പാട്ടാ…. അപ്പൊ അവളാരാ…..'””

 

സുഭദ്ര ചോദിച്ചു…..

 

‘”” ആരാ അമ്മേ…….??'””

 

‘”” പിഴച്ചവൾ…….
ആ പേര് പാർവതിക്ക് ഇപ്പൊ തന്നെ കിട്ടിക്കാണും…. കാരണം നമ്മുടെ നാട്ടുകാർ അല്ലെ…..'””

 

സുഭദ്ര ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു….

.

‘”” അവളെ അവർ എന്തെങ്കിലും ചെയ്ത് കാണുമോ അമ്മേ…..'”

 

‘”” പിന്നെ ചെയ്യാതെ…..
ആണൊരുത്തൽ കണ്ടാ വെറുതെ വിടില്ല അവളെ…. അത്രക്ക് സുന്ദരിയല്ലേ ആ പാർവതി….. എന്നിട്ട് ഒരു നാൾ മുഴുവൻ ആ വീട്ടിൽ കഴിച്ചു കൂട്ടിയ അവളെ ഇവർ വെറുതെ നോക്കി നിന്ന് കാണുമോ…..
എത്ര പേര് കേറിയിറങ്ങിയാവോ ആ നശൂലത്തിന്റെ ദേഹത്ത്…..'””

 

സുഭദ്ര അവജ്ഞതയോടെ പറഞ്ഞു….

 

‘”” അയ്യേ…..
അങ്ങനെ ഒന്നും പറയല്ലേ അമ്മേ….
എന്തൊക്കെ ആയാലും അവളൊരു പെണ്ണല്ലേ….'””

 

‘”” നീയെന്താടി എന്നെ വില്ലത്തി ആക്കാണോ….
നിനക്ക് തോന്നുന്നുണ്ടോ അവൾ ഒരു കേടും തട്ടാതാണ് വന്നേക്കുന്നത് എന്ന്….'”

‘”” അത് തോന്നുന്നില്ല…'”

വൃന്ദ പറഞ്ഞു…..

 

‘”” അതാണ്…..
അവളുടെ മുഖം കണ്ടില്ലേ നീ…. ഒരുമാതിരി തകർന്ന പോലെ….. വീട്ടിൽ തിരിച്ചെത്തിയ അവളെങ്ങനെ ഇരിക്കണമെങ്കിൽ ഇങ്ങനെ എന്തെങ്കിലും നടന്നിരിക്കണ്ടേ……'””

 

‘”” അമ്മ പറഞ്ഞത് ശരിയാണല്ലോ….. പക്ഷെ ഇങ്ങനെ ഒക്കെ ആയാലും എന്താ പ്രയോജനം….. ഇവർക്ക് അവളോട് വെറുപ്പൊന്നും തോന്നാൻ പോണില്ല…..'”

വൃന്ദ പറഞ്ഞു……

 

‘””ഹ്മ്മ്…..
വെറുപ്പൊന്നും തോന്നില്ല…. പക്ഷെ ഈ വീട്ടിൽ അവൾ നിൽക്കില്ല…..
അത് ഞാൻ ഉറപ്പ് പറയാ……'””

 

‘”” എന്താ അമ്മേടെ ഉദ്ദേശം……'””

 

‘”” ഒക്കെ ഞാൻ പറയാ…..
നീ കിടന്നോ…..
സമയം പോലെ നമുക്ക് പ്രായോഗികം… “”

 

സുഭദ്രയുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിടർന്നു…. പലതും മനസ്സിൽ ഉറപ്പിച്ചുള്ള ചിരി……

?????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.