⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?7?

– ശ്രീകുലം –

 

” ലക്ഷ്മിയേച്ചി…..
ഇങ്ങനെ എത്ര നേരം ഇരിക്കാനാ….
ഇന്നലെ തൊട്ട് ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലല്ലോ…..
വാ…… വന്ന് എന്തെങ്കിലും കഴിക്ക്…..
ഇങ്ങനെയിരുന്നാ വല്ല അസുഖവും വരും ചേച്ചി…….'””

 

പാർവതിക്കായുള്ള കാത്തിരിപ്പായിരുന്നു ആ അമ്മയുടെ…..
വീടിന്റെ ഉമ്മറപ്പടിയിൽ അലസ്യമായിരുന്ന ലക്ഷ്മിയമ്മയെ സുഭദ്ര വന്ന് വിളിക്കുകയായിരുന്നു അപ്പൊ…..

അവർ അലഷ്യമായി സുഭദ്രയെ ഒന്ന് നോക്കി ചിരിച്ചു …

 

‘”” നീ കഴിച്ചോ സുഭദ്രേ…..
ഞാനെന്റെ മോൾക്ക് വേണ്ടി കാത്തിരിക്കുവാ…. അവൾ വന്നിട്ട് കഴിച്ചോളാം……'””

 

ലക്ഷ്മിയമ്മ പറഞ്ഞു……

 

‘”” എന്താ ചേച്ചി പറയണേ……
അവളെങ്ങനെ വരാനാ……??'””

 

‘”” അതൊക്കെ വരും……
നീ കണ്ടോ……'””

 

‘”” ഇങ്ങനെ ഇരിക്കല്ലേ ചേച്ചി…..
വല്ല അസുഖവും വരും….. പാർവതി ഇനി വരുന്നില്ല… അവിടെ നിൽക്കാനാണ് താൽപ്പര്യം എന്ന് പറഞ്ഞുന്ന് കുട്ടികൾ പറഞ്ഞത് കേട്ട് ഞാനറിഞ്ഞു…… അപ്പൊ പിന്നെ എങ്ങനെ വരാനാ……'”

 

സുഭദ്ര ഒന്നും മനസ്സിലാവാതെ ചോദിച്ചു….. ലക്ഷ്മിയമ്മ അവരെ നോക്കി ചെറുതായൊന്നു ചിരിച്ചു…..

 

‘”” അത് അവൾ മാത്രം തീരുമാനിച്ചാൽ മതിയോ സുഭദ്രേ……
എന്റെ മോള്‌ വരും….. നീ നോക്കിക്കോ…..'””

അവർ പറഞ്ഞത് കേട്ടപ്പോ സുഭദ്രക്ക് കലിയാണ് വന്നത്…. പക്ഷെ അതെല്ലാം അടക്കി വച്ച് വീട്ടിനകത്തേക്ക് നടന്നു….

വൃന്ദ അവിടെ തന്നെ ഉണ്ടായിരുന്നു…. ഇതൊക്കെ കണ്ടുകൊണ്ട്….

സുഭദ്ര അവൾക്കടുത്തേക്ക് പോയി…..

 

‘”” എന്തായി അമ്മേ……'””

 

അവൾ ചോദിച്ചു…..

 

‘”ഓ….. എന്താവാൻ…..
ആ പിഴച്ചവൾ വന്നിട്ടെ തള്ളക്ക് വല്ലതും ഇറങ്ങു പോലും…..
മിക്കവാറും വട്ടാവുന്ന ലക്ഷണമാണ്…… “””.

 

സുഭദ്ര പറഞ്ഞു…..

 

‘” ഇതിനും മാത്രം വിഷമിക്കാൻ ആ പെണ്ണ് ആരാ…. എനിക്കിതൊക്കെ കണ്ട് പെരുത്ത് കേറാ…..'””

 

വൃന്ദ ഉള്ളിൽ നിറഞ്ഞ അമർഷത്തിൽ പറഞ്ഞു…..

 

‘”” എനിക്കും അങ്ങനെ തന്നെയാ മോളെ…..
എന്നാലും പുറത്ത് കാണിക്കണ്ട…… അവളെന്തായാലും ഇനി വരാനൊന്നും പോണില്ല…..
നീയിപ്പോ പോയി ചേച്ചിടെ ഒപ്പമിരിക്ക്….
പാർവതി എന്ന ഓർമ ലക്ഷ്മിയേച്ചിയുടെ മനസ്സിൽ നിന്ന് പോകുന്ന നിമിഷം നീയായിയിരിക്കണം അവരുടെ എല്ലാം….
മനസ്സിലായോ…..'””

 

സുഭദ്ര ചോദിച്ചു…..
വൃന്ദ അതിനൊന്നു തലയാട്ടുക മാത്രം ചെയ്തു….. ശേഷം ലക്ഷ്മിയമ്മയുടെ അടുത്തേക്ക് നടന്നു…..

ഇതൊന്നും അറിയാതെ ആ അമ്മ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു….വൃന്ദ ലക്ഷ്മിയമ്മയുടെ അടുക്കൽ ഇരുന്നു…. ശേഷം അവരുടെ കയ്യിലേക്ക് തന്റെ കൈ ചേർത്ത് വച്ചു …..

അലഷ്യമായി അവർ അവളെ നോക്കി….

 

‘”” എന്താ അമ്മേ ഇങ്ങനെയിരിക്കുന്നെ….
വാ…. വല്ലതും കഴിക്കാം…..'””

 

‘”” ഞാനില്ല മോളെ……
പാറു വന്നിട്ട് കഴിക്കാം……'”

 

‘”” പാറു ചേച്ചി വരാനൊക്കെ സമയമെടുക്കില്ലേ….
ഇപ്പൊ തന്നെ സമയം നോക്കിയേ….
നാലരയായി…..
ഇങ്ങനെയിരുന്നാ വയ്യാതാവില്ലേ…..'””

 

വൃന്ദ തന്റെ കയ്യിലെ വാച്ച് നീട്ടി കാണിച്ചുകൊണ്ട് പറഞ്ഞു…..

‘”” എനിക്കൊന്നും ആവില്ല മോളെ…..
നീ പൊക്കോ…..'””

 

ലക്ഷ്മിയമ്മ പറഞ്ഞു….. പിന്നെ കൂടുതൽ പറഞ്ഞിട്ടൊന്നും കാര്യമില്ലെന്ന് മനസ്സിലാക്കിയ വൃന്ദ അതെ ഇരിപ്പ് തുടർന്നു…. ആ സമയമാണ്  അകത്ത് നിന്നും ഇന്ദ്രൻ പുറത്തേക്ക് വന്നത്….

അവനും ആകെ മാറിയ മട്ടാണ്…..

 

‘”” ദേ നോക്ക് ഇന്ദ്രേട്ടാ……
അമ്മ ഒന്നും കഴിക്കുന്നില്ല…..
പാറു ചേച്ചി വരട്ടെന്നും പറഞ്ഞിരിക്കുവാ…..
ഒന്ന് പറഞ്ഞു മനസ്സിലാക്ക്…..'””

 

ഇന്ദ്രനെ കണ്ട വൃന്ദ ചാടിയെഴുന്നേറ്റുകൊണ്ട് പറഞ്ഞു…..

‘”” ഇവിടിപ്പോ ആരും കഴിച്ചിട്ടില്ലല്ലോ മോളെ….
അമ്മ പറഞ്ഞ പോലെ അവൾ വരട്ടെ…..””

എന്നും പറഞ്ഞുകൊണ്ട് ഇന്ദ്രൻ പുറത്തേക്ക് നടന്നു….. ഇന്ദ്രന്റെ പെരുമാറ്റം വൃന്ദയെ ആകെ അത്ഭുതപ്പെടുത്തി…..
കാരണം ഇന്നലെ ഉള്ളതിൽ നിന്നും ഇവരെല്ലാം ആകെ മാറിയിരിക്കുന്നു…..

 

ഇന്ദ്രൻ നേരെ ചെന്നത് ഗസ്റ്റ്‌ ഹൗസ്സിലേക്കാണ്….

പുറത്ത് തന്നെ കരഞ്ഞു തളർന്ന് അച്ചുവും അന്നയും ഇരിപ്പുണ്ട്…..
ഇന്ദു അവരുടെ മടിയിൽ തലവച്ചു നിർവികാരത്തോടെ കിടക്കുകയാണ്…. ഇന്ദ്രൻ വന്നത് പോലും അവർ ശ്രദ്ധിച്ചില്ല…. ഇന്ദ്രൻ നേരെ ഉള്ളിലേക്ക് കയറി….

അവിടെ പിവി യും നന്ദുവും ഹരിയും ഇരിപ്പുണ്ടായിരുന്നു…..

പിവി യുടെയും ഹരിയുടെയും മുഖം കണ്ടാൽ തന്നെ അറിയാം അവർ അനുഭവിക്കുന്ന വിഷമത്തെ…..

പക്ഷെ നന്ദുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു ആശങ്കയുമില്ല…..

ഇന്ദ്രൻ അവർക്കടുത്ത് പോയിരുന്നു…..

 

‘” അവൻ വിളിച്ചോടാ……??'””

 

ഇന്ദ്രൻ നന്ദുവിനോട് ചോദിച്ചു.

നന്ദു അതിനില്ലെന്ന് തലയാട്ടുക മാത്രം ചെയ്തു……

 

‘”” ഇന്ദ്രാ…..
നിങ്ങൾ രണ്ടും ഇതാരെ നോക്കിയിരിക്കുകയാ….. എടാ പാറു അവരുടെ കയ്യിലാ….. അത് വല്ല ഓർമയുമുണ്ടോ….'””

ഹരി ഇന്ദ്രനോട് അല്പം കോപത്തോടെയാണ് ചോദിച്ചത്…..

 

‘”” നന്നായി ഓർമയുണ്ട് ഹരി…..'””

 

‘”” എന്നിട്ട് എന്ത് കാത്ത നിൽക്കുന്നെ…..
വാ….. കൊല്ലാൻ ആണെങ്കിലും ചാവാൻ ആണെങ്കിലും നമുക്ക് പോവാ….
കൂടപ്പിറപ്പുകൾ പോലെ നടന്നതല്ലെടാ നമ്മൾ….
എന്നിട്ട് അവളെ ഇങ്ങനെ ഇട്ട് കൊടുത്തിട്ട് എങ്ങനെ സമാധാനമായിരിക്കാൻ തോനുന്നു നിങ്ങൾക്ക്…..'”

 

‘” ഹരി……
നീ ഒന്നടങ്ങി നിൽക്ക്……
അവളെ ആരും ഇട്ട് കൊടുത്തിട്ടില്ല…. കൊടുക്കുകയുമില്ല…..'””

 

ഇന്ദ്രൻ പറഞ്ഞു…..

 

‘”” എന്നിട്ട് ആരെ കാത്ത നമ്മളിങ്ങനെ സമയം കളയുന്നത്… പാറു അവരുടെ കയ്യിൽ പെട്ടിട്ട് ഒരു ദിവസമായി…… പോലീസിനെയും കോടതിയെയും ഒക്കെ കാത്ത് നിന്നാ അവൾക്ക് വല്ലതും പറ്റും….. “””

 

ഹരി പറഞ്ഞു…..

 

‘”” അവൻ പറഞ്ഞതിലും കാര്യമുണ്ട് ഇന്ദ്രാ….
നീ അവളെ ഇവിടെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്‌തെന്നല്ലേ പറഞ്ഞെ…. എന്നിട്ട് എവടെ….
അവൾ അവരുടെ നാട്ടിലാ…. അവിടുന്ന് അത്ര എളുപ്പം പോക്കാമെന്ന് തോന്നുന്നുണ്ടോ….'””

 

പിവി ചോദിച്ചു……

 

‘”” പിവി…..
നമ്മളിപ്പോ അവടെ പോയാലും ഇത് തന്നെയാണ് അവസ്ഥ…. അത് അവരുടെ നാടാ…. നമ്മുടെ പാറു അവരുടെ കയ്യിലാ….
അപ്പൊ എടുത്ത് ചാട്ടമല്ല….. ഉചിതമായ ബുദ്ധിയാണ് കാണിക്കേണ്ടത്……
പാർവതിയെ അവരൊന്നും ചെയ്യില്ല…. ചെയ്യാൻ അവൻ അനുവദിക്കില്ല…..'””

 

ഇന്ദ്രൻ പറഞ്ഞു….

 

‘” അവനോ…..???
ആര്…….???'”

 

ഹരി ചോദിച്ചു…..

 

‘”” രുദ്രൻ…….'””

 

ഇന്ദ്രൻ പറഞ്ഞു…..

 

‘”” രുദ്രനോ…….
അവനെന്തു ചെയ്യാൻ സാധിക്കും…..'””

 

‘”” നമുക്ക് പറ്റുന്നതിലും അധികം അവൻ പ്രവർത്തിക്കും…… അത് മാത്രം അറിഞ്ഞാ മതി നീ….'””

 

ഇന്ദ്രൻ അത്രയും പറഞ്ഞുകൊണ്ടാ സംഭാഷണം അവിടെ അവസാനിപ്പിച്ചു….

???????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.