⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?27?

– ശ്രീകുലം –

ലക്ഷ്മിയമ്മ പാർവതിക്കായുള്ള ഭക്ഷണവുമായി മുകളിലേക്ക് പോയിരുന്നു….

മുറിയിലേക്ക് കയറിയ ശേഷം അവർ അവൾക്ക് ഭക്ഷണം വയറു നിറച്ചു വാരി കൊടുത്തു…..

ശേഷം അവിടുന്ന് തന്നെ കയ്യും കഴുകിച്ച് ഗുളിക കഴിക്കാൻ കൊടുത്തു…..

 

‘”” മോള്‌ ഈ ഡ്രസ്സ്‌ ഒക്കെയൊന്ന് മാറ്റി നിൽക്ക്…… നമുക്ക് ഇപ്പൊ തന്നെ ഹോസ്പിറ്റലിലേക്ക് പോകാ…..'””

ലക്ഷ്മിയമ്മ അവളോട് പറഞ്ഞു…..

 

‘”” ഇതിന്റെയൊന്നും ആവശ്യമില്ലമ്മാ….. നാളേക്ക് മാറിയില്ലെങ്കിൽ പോയാൽ പോരെ….'””

‘”” നീ പറഞ്ഞത് കേൾക്ക് പെണ്ണെ…..
താഴെ വണ്ടി റെഡിയാക്കി ഞാൻ വരാ…. അപ്പോഴേക്കും തുണി മാറ്റി നിന്നോണം…. എത്രെന്ന് വച്ചാ പറയാ……'””

 

‘”” അതല്ല……
എല്ലാവർക്കും ബുദ്ധിമുട്ട് ആവില്ലേ…..'””

‘” ദേ പെണ്ണെ…..
നല്ല ഒന്നങ് തരും ഞാൻ….. ബുദ്ധിമുട്ട് പോലും…. നീ എന്നാ ഒന്ന് മാറാ എന്റെ പാറു…..'””

 

അല്പം കോപത്തോടെ ലക്ഷ്മിയമ്മ അത് പറഞ്ഞപ്പോ പാർവതി ഒന്ന് ചിരിക്കുക മാത്രം ചെയ്തു……

‘”” ഈ ചിരിക്ക് മാത്രം ഒരു കുറവുമില്ല…..
മര്യാദക്ക് നല്ല കുട്ടിയായി റെഡിയായി നിന്നോ….. ഹും….'””

 

ലക്ഷ്മിയമ്മ അതും പറഞ്ഞു ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി….. അവർ നേരെ ചെന്നത് രുദ്രന്റെ മുറിയിലേക്കാണ്…..

അടഞ്ഞു കിടന്ന ആ മുറിയുടെ വാതിലിൽ അവർ തുടരെ മുട്ടിക്കൊണ്ടിരുന്നു….. അവസാനം അവൻ വന്ന് വാതിൽ തുറന്നു…..

‘”” നീ എന്തിനാ എന്റെ രുദ്രാ ഏത് നേരോം ഇതിനുള്ളിൽ അടയിരിക്കുന്നെ……
ഞാൻ കുറേ നാളായി കാണുന്നു….. നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത് ട്ടോ…..3 ദിവസം കഴിഞ്ഞാ നന്ദുവിന്റെ വിവാഹമാണ്…. അതിന്റെ വല്ല ചൂടുമുണ്ടോ നിനക്ക്….. ‘””

രുദ്രൻ പുറത്ത് വന്നപ്പോൾ തന്നെ ലക്ഷ്മിയമ്മ അവനോട് അല്പം കോപത്തോടെയാണ് അത് ചോദിച്ചത്…… രുദ്രൻ അവരെ എന്തെന്നില്ലാത്ത ഭാവത്തിൽ നോക്കി……

 

‘”” അമ്മക്കിപ്പോ എന്താ വേണ്ടത്……
ഈ വീട്ടിലേക്ക് വന്ന് കേറിയാ സമാധാനം തരില്ലേ ഒന്നും….. നാശങ്ങൾ……'””

അവനിൽ നിന്നും അങ്ങനെയൊരു മറുപടി ആ അമ്മ പ്രതീക്ഷിച്ചിരുന്നില്ല….. അവന്റെ മുന്നിൽ വച്ച് ലക്ഷ്മിയമ്മയുടെ കണ്ണുകൾ ഈറൻ അണിഞ്ഞു….. അത് കണ്ടപ്പോൾ പെട്ടെന്ന് പറഞ്ഞുപോയത് തെറ്റായി എന്നാ ബോധം അവനിൽ വന്നിരുന്നു…… പക്ഷെ അതിനൊരു ക്ഷമ കൊണ്ട് പോലും നേരിടാൻ അവന്റെ മനസ്സ് തയാറായില്ല……

 

‘”” ഇനി കിടന്ന് മോങ്ങാൻ നിൽക്കാതെ കാര്യം പറ…… എന്തെങ്കിലും സഹായം വേണോ…..'””

 

രുദ്രൻ ചോദിച്ചു…..

 

‘”” വേണം……
നീ ഹോസ്പിറ്റൽ വരെ ഒന്ന് വരണം……'””

ലക്ഷ്മിയമ്മ തന്റെ കണ്ണുകൾ സാരി തലപ്പിൽ തുടച്ചുകൊണ്ട് വിഷമം വെളിയിൽ കാണിക്കാതെ പറഞ്ഞു…..

 

‘”” ഹോസ്പിറ്റലിലൊ……
എന്തിനു…… അതിന് ആർക്കാ ഇവടെ അസുഖം……'””

 

‘”” പാറുവിന്……
അവൾക്ക് നല്ല പനിയാ….. നീ ഒന്ന് കൊണ്ടുപോ രുദ്രാ……'””

 

‘”” ആ നാശൂലത്തെ രക്ഷിച്ചതും പോരാഞ്ഞിട്ട് ഇനി ഇതിനും നടക്കണോ……. എന്നെക്കൊണ്ടൊന്നും വയ്യാ….. വേറെയും കുറേ എണ്ണം ഉണ്ടല്ലോ ഇവടെ…..അവരോട് പോവാൻ പറാ…..'””

 

രുദ്രൻ അനിഷ്ടത്തോടെ പറഞ്ഞു…..

‘”” ദേ രുദ്രാ……
നീ ആരെയും എന്ത് വേണമെങ്കിലും പറയാന്ന ഈ ചിന്ത മാറ്റിക്കോ…… അവൾക്ക് വയ്യ….
അതിനാണ് പോകാൻ പറഞ്ഞത്…..
ഇവിടെ ഉള്ളവരെല്ലാം ഓരോ വഴിക്ക് പോയിരിക്കുകയാണ്…. അതുകൊണ്ടാ നിന്നെ തന്നെ വിളിച്ചത്…..'””

 

ലക്ഷ്മിയമ്മ പറഞ്ഞു…..

 

‘”” അമ്മ ചുമ്മാ എന്നോട് തർക്കിക്കാൻ വരല്ലേ….. ഇവിടുള്ള ഒരു കാര്യത്തിലേക്കും എന്നെ വലിച്ചിഴക്കരുത് എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാ ഞാൻ…..
എല്ലാവരും തിരക്കിലാണെങ്കിൽ വിരുന്നിനു വന്നവരെ കൊണ്ട് പോകാൻ പറാ….'”

 

രുദ്രൻ പറഞ്ഞു……

 

‘”” അങ്ങനെ അവരെ പറഞ്ഞുവിടുന്നില്ല…..
അവളിപ്പോ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വന്നിരിക്കുന്നത്….. ഇനി അങ്ങനെ ഒന്നിൽ പെടില്ല എന്നതിൽ എന്താ ഇത്ര ഉറപ്പ്….
അതുകൊണ്ടാ നിന്നോട് തന്നെ പോകാൻ പറഞ്ഞത്……
പിന്നെ പാറു മോൾക്ക് വെറുതെ പനി വന്നതല്ല എന്നെനിക്ക് നന്നായി അറിയാം…..'”

 

അവസാനം പറഞ്ഞ ആ വാക്കുകൾ കേട്ട രുദ്രൻ അവരെയൊന്നു സൂക്ഷിച്ചു നോക്കി….

 

‘”” നീ വെറുതെ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ……
കുറേ എണ്ണത്തെ തല്ലി ചതച്ചാണ് നീ അവളെ തിരികെ എത്തിച്ചത് എന്ന് നന്നായി അറിയാം എനിക്ക്…..പാവം ന്റെ കുട്ടി അത് കണ്ട് പേടിച്ചുകാണും….. അതിന്റെയാ ഈ വിറയലും പനീം….. പ്രത്യേകിച്ച് നിന്റെ പേര് കേട്ടാ അവൾ കൂടുതൽ പേടിക്കുവാ
……
അതുകൊണ്ട് എന്റെ മോൻ ഇങ്ങനെ നിൽക്കാതെ അവളെ കൊണ്ടുപോവാൻ നോക്കിക്കേ …. ഇനി പറ്റില്ലെങ്കിൽ അച്ഛനോട് പറഞ്ഞോ……'””

അതും പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മ അവിടെ നിന്നും നടന്നകന്നു….. അവരും സ്വയം മനസ്സിൽ കരുതിയ കഥകൾ വിശ്വസിച്ചു ജീവിക്കുന്നവർ തന്നെയാണ്……..പക്ഷെ സത്യം എത്ര ഭയാനകമാണെന്ന് ആ പനിച്ചു കിടക്കുന്ന പെണ്ണിന് മാത്രമല്ലെ അറിയൂ…..

രുദ്രൻ കോപത്തോടെ ആ വാതിൽ കൊട്ടിയടച്ചു…..എത്രയൊക്കെ ഓടിയോളിച്ചാലും ചില കാര്യങ്ങൾ നാം ചെയ്തല്ലേ മതിയാവു…..

?????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.