⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?33?

‘”” ഹലോ……
രുദ്രാ……. നീ ഒന്ന് എഴുന്നേറ്റെ……'””

 

അവനവനെ തട്ടി വിളിച്ചപ്പോൾ രുദ്രൻ പതിയെ കണ്ണുകൾ തുറന്നു…..

‘”” എന്താടാ……
മയങ്ങിയോ…….?'”

ഒരു ചെറു ചിരിയോടെ അഖിൽ ചോദിച്ചു….

‘”” ഏയ്‌…..
ഒന്ന് കണ്ണടച്ചതാ…… അവൾ ഓക്കേ അല്ലെ…..?'”

 

‘”” അവൾക്ക് കുഴപ്പമൊന്നുമില്ല……
നീ ചുമ്മാ ടെൻഷൻ അടിച്ചു കൂട്ടണ്ട….. ഗൗരി മരുന്നുമായി വന്ന നിങ്ങൾക്ക് പോവാം…..'””

 

“”” എനിക്ക് ആരാ ടെൻഷൻ ഉണ്ടെന്ന് പറഞ്ഞെ…… ഒന്ന് പോടാ……'””

 

‘”” ഓ…. അതൊക്കെ നമ്മള് കണ്ടതാണെ……
എന്നാ ഞാൻ വിടാ….. റൗഡ്‌സിന് ചെല്ലാൻ സമയമായി…..'””

 

അഖിലിന്റെ മറുപടി കേട്ട് രുദ്രൻ ചമ്മി എങ്കിലും ഒരു ചെറു ചിരി ചിരിച്ച് അവനോട് പൊക്കോളാൻ  നിർദ്ദേശം നൽകി…. അഖിൽ അവിടെ നിന്നും നടന്നകന്നു….. രുദ്രൻ നേരെ മുറിയിലേക്കും നടന്നു……

 

അടഞ്ഞു കിടന്ന അഖിലിന്റെ ക്യാബിൻ തുറന്ന് അകത്ത് ചെന്നപ്പോ അവൻ കണ്ടത് വേറെ എവിടെയോ നോക്കി കിടക്കുന്ന പാറുവിനെയാണ്…..
അവളീ ലോകത്തൊന്നുമല്ലെന്ന് ആ കിടപ്പ് കണ്ടാൽ തന്നെ അറിയാം…..
രുദ്രൻ പതിയെ അവളുടെ അടുത്ത് പോയിരുന്ന് മുഖത്തിന്‌ നേരെ വിരൽ കൊണ്ടുപോയി ഒന്ന് ഞൊടിച്ചു…..

പെട്ടെന്ന് ബോധം വന്നപോലെ  നോക്കിയപ്പോ മുന്നിൽ ഉണ്ടായിരുന്ന ആളെ കണ്ട് അവൾ ഒന്ന് അമ്പരന്നു…. പിന്നെ അത് സാധാരണ നിലയിലേക്ക് തന്നെ വന്നെത്തി…..

“” എന്ത് ആലോചിച്ചു കിടക്കുവാ…….
ഈ ലോകത്ത് ഒന്നുമല്ലല്ലോ……'””

 

രുദ്രൻ ഒരു ഒഴുക്കൻ മട്ടിൽ അവളെ നോക്കി ചോദിച്ചു…..

“” ഏയ്……
ഞാൻ വെറുതെ ഓരോന്ന് ഓർത്ത് കിടന്നതാ…..'””

അവൾ പറഞ്ഞ വാക്കുകൾക്കൊപ്പം അവനായി ഒരു പുഞ്ചിരി കൂടി പാറു സമ്മാനിച്ചു…..
അവനായി അവൾ നൽകിയ ആദ്യ പുഞ്ചിരി….
അവളുടെയാ മനോഹരമായ നുണക്കുഴി അവന്റെ മനസ്സിനെ തന്നെ വല്ലാതെ സ്പർശിച്ചുപോയി….. ഒരു മായാ ലോകത്ത് അകപ്പെട്ട പോലെ അവളുടെ കണ്ണിലേക്കു തന്നെ രുദ്രൻ നോക്കിയിരുന്നുപോയി…..
എന്നാൽ മനസ്സിന്റെ സമനില വേഗത്തിൽ വീണ്ടെടുത്ത രുദ്രൻ പെട്ടെന്ന് തന്നെ ആ ദൃഷ്ട്ടിയിൽ നിന്നും പിൻവാങ്ങി…..

മനസ്സ് എത്രയൊക്കെ വേണ്ടെന്ന് പറഞ്ഞെങ്കിലും മറ്റേതോ ശക്തി അവനെ അവളിലേക്ക് വലിക്കുകയാണ്….. ഒരു കാന്തം പോലെ…..

‘”” ഇങ്ങനെ തീരെ വയ്യായെങ്കിൽ നേരത്തെ പറഞ്ഞോടായിരുന്നോ…….'””

 

അവൻ തല താഴ്ത്തിയാണ് അത് പറഞ്ഞത്….. പാറു ഒരു രണ്ട് നിമിഷത്തേക്ക് മൗനമായി നിന്നു…. ശേഷം പതിയെ പറഞ്ഞു…..

 

‘”” അ…. അത്…….
എനിക്ക് ഇത്ര കുഴപ്പമൊന്നും ഇല്ലായിരുന്നു….
പ്… പക്ഷെ…
പെട്ടെന്ന് കാറിൽ നിങ്ങളെ കണ്ടപ്പോ……'””

പറഞ്ഞ വാക്കുകൾ മുഴുമിപ്പിക്കാൻ പാർവതിയുടെ മനസ്സ് അനുവദിച്ചില്ല…..
മുഴുമിപ്പിച്ചില്ലെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്ന് രുദ്രന് വളരെ നന്നായി മനസ്സിലാവുകയും ചെയ്തിരുന്നു ……

 

‘”” അപ്പൊ ഞാൻ കൂടെ വന്നതാണ് കാരണം….. അല്ലെ….. “”

 

രുദ്രൻ ഒരുമടിയും കൂടാതെ അവളോട് തുറന്ന് ചോദിച്ചു……
അവളതിന് തല താഴ്ത്തി മൂളുക മാത്രമാണ് ചെയ്തത് …..രുദ്രൻ പിന്നെ വലുതായൊന്നും ചോദിക്കാൻ നിന്നില്ല…. മരുന്ന് എടുക്കാൻ പോയ ഗൗരി ഈ സമയം അവിടേക്ക് കയറി വന്നിരുന്നു…..

അവൾ പാർവതിക്ക് എഴുതിയ മരുന്ന് ഏത് സമയം കഴിക്കണം എന്നൊക്കെ രുദ്രന് പറഞ്ഞുകൊടുത്തു……

 

‘”” എന്നാ പിന്നെ ഞങ്ങൾ ഇറങ്ങാ……
അഖിൽ വന്നാ പറഞ്ഞേക്ക്…..'””

 

രുദ്രൻ അവളെ നോക്കി അവസാനമായി പറഞ്ഞു….. ശേഷം പാറുവിന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു….

ശരീരത്തിന് അല്പം മാറ്റം തോന്നിയെങ്കിലും സുരക്ഷിതമായ ആ കരം വിടുവാൻ അവളുടെ മനസ്സ് അനുവദിച്ചിരുന്നില്ല…..

അവർ അതുപോലെ തന്നെ കാറിന്റെ അടുക്കൽ വരെയെത്തി….. രുദ്രൻ അവളെ മുന്നിലെ സീറ്റിലേക്ക് കയറ്റിയ ശേഷം ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു…..

 

“”” ബുദ്ധിമുട്ട് ഒന്നും തോന്നുന്നില്ലല്ലോ…..'””

സീറ്റ് ബെൽറ്റ്‌ ഇടുന്നതിനിടെ അവൻ ചോദിച്ചു…

‘”” ഇ.. ഇല്ല…..
കുറച്ചു തലവേദനയെ ഉള്ളു…. മാറിക്കോളും…..'””

പാറു പറഞ്ഞു….

‘”” എന്നാ ഒന്ന് മയങ്ങിക്കോ…..
ഈ ട്രാഫിക്കിൽ വീട് വരെ എത്താൻ സമയമെടുക്കും…..'””

 

രുദ്രൻ അവളോട് പറഞ്ഞു…..
അപ്പോഴൊന്നും അവനവളെ നോക്കുക പോലും ചെയ്തിരുന്നില്ല….
ഇത്ര സമയം ഉണ്ടായ അവന്റെ കരുതൽ മാറി വീണ്ടും പഴയപടിയാവുന്നത് കാണുമ്പോൾ ഉള്ള് വല്ലാതെ പിടച്ചു അവളുടെ…..

പിന്നെ അത് കാര്യമാക്കാതെ മനസ്സിനെ നിയന്ത്രിച്ച് സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു അവൾ…..അർഹിക്കാത്തത് ആഗ്രഹിക്കാൻ അവൾക്ക് സാധിക്കില്ല…. അത് തന്നെയാണ് അവൾ പെട്ടെന്ന് പഴയ നിലയിലേക്ക് വരുവാൻ കാരണമായതും …..

എന്നാലും ഒന്നും വേണ്ടെന്നും ശരിയാവില്ലെന്നും പറഞ്ഞ സ്വന്തം മനസ്സിനോട് വല്ലാത്തൊരു കൊത്തിവലിവാണ് പാറുവിന് അനുഭവപ്പെട്ടത്….

എത്രയൊക്കെ അകന്നാലും വീണ്ടും ചേരുന്ന ഒരു കാന്തമാണ് അവർ എന്ന് അവൾക്ക് അറിയില്ലായിരുന്നു …,….

പാറു രുദ്രന്റെ സാമിപ്യത്തിന്റെ സുഖം ആവോളം നുകർന്നുകൊണ്ട് സീറ്റിലേക്ക് ചാരി കിടന്ന് പൂർണ്ണമായും ഒന്ന് മയങ്ങുവാൻ തീരുമാനിച്ചു…..,.

പൊട്ടുന്ന തലവേദന ഉള്ളതുകൊണ്ട് സാധാരണമായി ഇരിക്കുവാൻ അവൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു…..

കാർ പതിയെ മുന്നോട്ട് ചലിച്ചു……

അവൻ പറഞ്ഞ പോലെ തന്നേ രണ്ടാമത്തെ സിഗിനലിൽ ട്രാഫിക് ഉണ്ടായിരുന്നു….. കുറച്ച് അധികമായി തന്നെ……

എന്തിനോ വേണ്ടി ആർക്കോ വേണ്ടി വെറുതെ ഹോൺ അടിക്കുന്ന പുറത്തുള്ള വണ്ടിക്കാരെ ശ്രദ്ധിക്കാതെ അവൻ വിൻഡോ ഗ്ലാസുകൾ കയറ്റി റേഡിയോ ലോ ഫ്ലോയിൽ ഒരു പാട്ട് വച്ചു……

നിലാവിന്റെ നീല ഭസ്മ കുറി അണിഞ്ഞവളെ….. എന്ന പാട്ടായിരുന്നു ആ സമയം ഓടിക്കൊണ്ടിരുന്നത്……..

നല്ല ac യിൽ ഇരുന്ന് പുറത്ത് നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഇത് പോലെ പാട്ട് കേൾക്കാൻ ഒരു വല്ലാത്ത സുഖം തന്നെ ആയിരുന്നു……

മയങ്ങിയില്ലെങ്കിൽ പോലും കണ്ണുകളടച്ച് പാറു ഇതെല്ലാം കേൾക്കുന്നുണ്ട്….. രുദ്രനാവട്ടെ ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ അതെ ഇരിപ്പ് തുടരുന്നു ….. ട്രാഫിക് എന്തായാലും കാൽ മണിക്കൂറോളം ഉണ്ടാവുമെന്ന് ഉറപ്പാണ്…. കാരണം ഹോസ്പിറ്റലിൽനോട് ചേർന്ന സ്ഥലം ആയതു കൊണ്ട് കൂടുതൽ തിരക്ക് വരാം….

അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ട്രാഫിക് പോലീസ് വന്ന് വണ്ടികൾ കടത്തി വിടുവാൻ തുടങ്ങിയതും…..

ആ തിരക്കിൽ നിന്നും ട്രാഫിക്കിൽ നിന്നുമെല്ലാം ഒരു നിമിഷം ശ്രദ്ധ മാറ്റി അവൻ പാറുവിനെ ഒന്ന് നോക്കിപ്പോയി…..

സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുന്ന അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്….
ചെറുതായി കരിനിഴൽ വീണ ആ കൺപോളകളും ഒരു ചിരിക്കായി കാത്തിരിക്കുന്ന നുണ കുഴികളും പേടമാന്റെ കണ്ണുകൾ പോലുള്ള കണ്ണുകളും കൊച്ചു കുട്ടികളെ പോലുള്ള ആ മുഖവും കണ്ണടച്ച് പാല് കുടിക്കുന്ന ഒരു പൂച്ചയുടെ മുഖഭാവവും എല്ലാം അവൻ കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി…..

അവളെ പോൽ ഒരു അപ്സര സുന്ദരിയെ അവനിതുവരെ കണ്ടിട്ടില്ല……

നെഞ്ചിൽ എവിടെയൊക്കെയോ അവൾക്കായുള്ള മിടിപ്പുകൾ അവൻ സ്വയം തിരിച്ചറിഞ്ഞു…..

ആ മായ സൗന്ദര്യത്തിനൊപ്പം കാറിലെ പ്രണയ ഗാനം കൂടെയായപ്പോൾ അവൻ ആകെ മാറിപ്പോയി…..

പെട്ടെന്ന് പുറകിലെ വണ്ടികളുടെ ഹോൺ അടികൾ കേട്ടാണ് അവന് ബോധം വച്ചത്….. വണ്ടികൾ മുന്നോട്ട് ചലിച്ചു തുടങ്ങിയിരുന്നു….

രുദ്രനും കാർ മുന്നോട്ടേക്ക് എടുത്തു….

ഏകദേശം ഒരു 10 മിനിറ്റിനുള്ളിൽ അവനാ ബ്ലോക്കിൽ നിന്നും പുറത്തേക്ക് വന്നു…
പിന്നീട് യാത്രകൾ സുഖമമായിരുന്നു…..

തടസ്സങ്ങൾ ഇല്ലാത്ത യാത്ര….

??????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.