⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?13?

‘”” ഏട്ടാ……..
ഇന്ദ്രേട്ടാ…….
എന്താ പറ്റിയത്….. കണ്ണ് തുറക്ക്……'”

 

ഇന്ദുവിന്റെ ഭയന്നുള്ള ശബ്ദം കേട്ടാണ് ഇന്ദ്രൻ തന്റെ നേത്രങ്ങൾ തുറന്നത്….. അവനാ മായാ ലോകത്തിൽ നിന്നും തന്റെ കണ്ണുകൾ വലിച്ചു തുറന്നു……

ശ്വാസം വളരെ വേഗതയിൽ എടുത്ത് വിട്ടിരുന്നു….. ആ ശരീരം വിയർത്തൊലിക്കുകയാണ്….. ഒപ്പം ഒരു വല്ലാത്ത വെപ്രാളവും…..

ഭയവും കോപവും നിറഞ്ഞ കണ്ണുകളാൽ ജനൽ പാളികളിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു….. മൂടി കിടക്കുന്ന ആകാശത്തിലൂടെ ഉദിച്ചു വരുന്ന സൂര്യനെ അവൻ കണ്ടിരുന്നു….

ആശങ്ക നിറഞ്ഞ മുഖത്തോടെ അവൻ നന്നേ കിതച്ചു…..

‘”” ഉദയ സമയം….
അശുഭ ലക്ഷണം ആണല്ലോ മഹാദേവാ…..'”

ആ ചുണ്ടുകൾ അവൾ കേൾക്കാത്ത വിധം വളരെ പതിയെ മന്ത്രിച്ചു….

ഒരു നിമിഷത്തേക്ക് ഇന്ദ്രൻ മറ്റൊരാളായി മാറിയിരുന്നു….. അവന്റെ അവസ്ഥ കണ്ടപ്പോ ഇന്ദുവിനാകെ പേടിയായി….. അവൾ വേഗം പുതപ്പ് മാറ്റി ടേബിളിന് മുകളിൽ വച്ചിരുന്ന വെള്ളം എടുത്ത് ഇന്ദ്രന് കൊടുത്തു….

അവനത് ആർത്തിയോടെ കുടിച്ചിറക്കി…..

 

‘”” എന്ത് പറ്റി ഏട്ടാ…….'””

 

ഇന്ദു അവന്റെ അടുത്തിരുന്നു സ്നേഹത്തോടെ ആ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു…..

 

‘””എ.. ഏയ്‌….. ഒ…
ഒന്നുല്ലടി…. ഒരു സ്വപ്നം കണ്ടതാ……'””

ഇന്ദ്രൻ കിതച്ചുകൊണ്ട് പറഞ്ഞു….. വെള്ളം കുടിച്ചത് കൊണ്ട് സംസാരത്തിനിടയിൽ ചുമക്കുന്നുണ്ടായിരുന്നു…..
ഇന്ദു അവന്റെ നെഞ്ച് തടവി കൊടുത്തു….

‘”” ഹോ……
മനുഷ്യന്റെ നല്ല ജീവൻ പോയി…..
ഇങ്ങനെ പേടിക്കാൻ എന്താ ഏട്ടൻ കണ്ടേ…
അരുതാത്തത് വല്ലതുമാണോ…..'””

ഇന്ദു ചോദിച്ചു…..

 

‘”” ഏയ്…..
അങ്ങനൊന്നുമല്ല….'””

 

‘”എന്നിട്ടാണോ ഇങ്ങനെ കിടന്ന് വിറച്ചത്…..
വല്യ വീര ശൂല പരാക്രമിയാമിയാണ് പോലും….
നാണം ഇല്ലല്ലോ……….'””

 

ഇന്ദു അവനെ നോക്കി പറഞ്ഞു …. അത് കേട്ടപ്പോ അവന്റെ ചുണ്ടിലും ഒരു ചിരി പടർന്നു…. അവന്റെ കണ്ണുകൾ അവളെ തന്നെ സൂക്ഷ്മമം വീക്ഷിച്ചു…..

സ്വപ്നത്തിന്റെ ഹാങ്ങ്‌ ഓവർ ഒക്കെ പെട്ടെന്ന് തന്നെ മാറിയിരുന്നു……

 

‘”” ഓ….. നമ്മളൊക്കെ നാണം ഇല്ലാത്തവർ…..
ഒരുത്തി ഇവടെ രാവിലെ തുണി പോലും ഉടുക്കാതെയാ മുന്നിൽ ഇരിക്കുന്നത്…..'””

 

ഇന്ദ്രൻ കളിയാക്കികൊണ്ട് അത് പറഞ്ഞപ്പോളാണ് ഇന്ദു തന്റെ ശരീരത്തേക്ക് സ്വയം നോക്കിയത്…..

 

‘” അയ്യേ……'”” എന്നും പറഞ്ഞു ചാടി എഴുന്നേൽക്കാൻ തുനിഞ്ഞ ഇന്ദുവിനെ ഇന്ദ്രൻ പെട്ടെന്ന് കയ്പ്പടയിലാക്കി തന്റെ ദേഹത്തേക്ക് വലിച്ചിട്ടു…..
ആ നഗ്നമായ മേനി അവന്റെ നെഞ്ചിലേക്ക് വന്നിടിച്ചു…..

‘”” എങ്ങോട്ടാ മോളെ പോണേ…..
ഇത്ര പെട്ടെന്ന് നാണം വന്നോ….. ഏഹ്……..'””

 

‘”” വിട് ഏട്ടാ…..
ശ്ശേ…… തുണി ഒന്നും ഉടുക്കാതെയാണോ ഞാൻ ഇന്നലെ കിടന്നേ…..'””

 

‘”” ഹ ഹ ഹ്ഹ ….. ആ ബോധം ഇപ്പോളാണോ വന്നത്……. “””

 

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ ചോദിച്ചു….

 

‘”” ആണെന്ന് കൂട്ടിക്കോ…..
എന്നെ വിട്….. ഞാൻ എന്തേലും ഇടാൻ നോക്കട്ടെ …..'””

 

‘”” അങ്ങനെ നീ തുണി ഉടുക്കണ്ടാ….
ഞാനെന്താ ഒന്നും കാണാത്ത പോലെ…. അടങ്ങി കിടക്ക് പെണ്ണെ അവടെ…..'””

 

‘”” ദേ ഏട്ടാ…..
ഞാൻ വിളിച്ചു കൂവും ട്ടോ……'””

 

‘”” കൂവിയ ആർക്കാ നാണക്കേട്…. നിനക്ക് തന്നെ….. കൂവിക്കൊ…….'””

‘”” ഇത് വലിയ കഷ്ട്ടമാണ് ട്ടോ…… ‘””

 

ഇന്ദു പതിയെ ചിണുങ്ങി…..

‘””ഹ ഹ ഹ ഹ…….
നീ എന്തിനാ പെണ്ണെ ഇങ്ങനെ നാണിക്കുന്നത്…. ദേ നോക്കിക്കേ…. ഞാനും ഒന്നും ഇട്ടിട്ടില്ല…..'””

 

‘”” അയ്യേ…. എനിക്കൊന്നും കാണണ്ടാ…..
വഷളൻ…..'””

ഇന്ദു അവന്റെ നെഞ്ചിൽ മുഖ പൊതികൊണ്ട് പറഞ്ഞു…..

‘” ഇതൊന്നും ഇന്നലെ കണ്ടില്ലല്ലോടി……
വിളിച്ചു കൂവല്ലായിരുന്നോ…..
പുറത്തൊക്കെ എല്ലാരും കേട്ടെന്നാ തോന്നുന്നേ…..'””

 

ഇന്ദ്രനത് പറഞ്ഞപ്പോ ഇന്ദു പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി അവനെ നോക്കി…. ആ നോട്ടം കണ്ടപ്പോ അവന് തന്നെ ചിരിവന്നു…..

 

‘”” ഏട്ടാ…..
കേട്ട് കാണോ…..'””

 

അവളല്പം പരിഭ്രാമത്തോടെ ചോദിച്ചു….

‘” ചാൻസ് കൂടുതലാ…..
കാരണം ശ്രീകുലത്ത് ചെവി കേൾക്കാത്തവരായി ആരുമില്ല ഗോപു …..'”

 

ഇന്ദ്രൻ ചിരി കടിച്ചമർത്തിയാണ് അത് പറഞ്ഞത്….. അത് കേട്ടപ്പോ തന്നെ ഇന്ദു തലയിൽ കയ്യും വച്ച് വീണ്ടും അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…..

 

‘”” ന്റെ കൃഷ്ണാ……
ഇനി അവരുടെ മുഖത്തൊക്കെ ഞാൻ എങ്ങനെ നോക്കും….. ഛെ…… ‘””

 

‘”” നീ എന്തിനാടി ഇങ്ങനെ പേടിക്കുന്നെ…..
ഞാൻ നിന്റെ കെട്ടിയോൻ അല്ലെ….. ഇവടെ ഇതൊക്കെ തന്നെ നടക്കു എന്ന് എല്ലാർക്കും അറിയുന്ന കാര്യം തന്നെയാ…. അതോർത്ത് ടെൻഷൻ അടിക്കാനാണോ പ്ലാൻ…..'””

 

‘”” എന്നാലും അങ്ങനാണോ വേണ്ടേ…..
എനിക്ക് അത്യാവശ്യം നാണമൊക്കെ ഉള്ള കൂട്ടത്തിലാ….'””

 

‘” അത്ര നാണമുള്ള ആൾ എന്തിനാ കരഞ്ഞു കൂവിയെ…..'””

 

ഇന്ദ്രൻ കളി തമാശയോടെ ചോദിച്ചു…. അപ്പോൾ അവൻ കണ്ടു….
തന്റെ നെഞ്ചിൽ മുഖം പൊത്തി കിടന്ന ഇന്ദുവിന്റെ മുഖം അവന് നേരെ ഉയരുന്നത്…. അതിലെ രണ്ട് കണ്ണുകൾ അവനെ നോക്കി ഉരുട്ടി ദഹിപ്പിക്കുകയായിരുന്നു…..

 

‘”” ഇന്നലെ ഓരോന്ന് ചെയ്ത് വച്ചിട്ട് എന്നെ കളിയാക്കിക്കോ…… ദുഷ്ടൻ……'”

അർത്ഥം വച്ചുള്ള അവളുടെ സംസാരം കേട്ടപ്പോ ഇന്ദ്രൻ ചെറുതായോന്ന് ഇളിക്കുക മാത്രം ചെയ്തു….. അവനിലും നാണം വന്നിരുന്നു…

‘” അയ്യടാ…… എന്താ നിഷ്കളങ്കത…..
കാട്ടാളൻ…..
ഇങ്ങനെ ആയാ ഞാനെന്റെ ചേച്ചിടെ കൂടെ തന്നെ കിടക്കും…. പറഞ്ഞേക്കാം…..'””

 

ഇന്ദു പറഞ്ഞു….

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.