⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?14?

‘”” ചേച്ചിടെ കൂടെയോ…..
എന്റെ പൊന്ന് മോളെ….
കെട്ട് കഴിഞ്ഞേ ഉള്ളു…
അപ്പോളേക്കും നീ no entry വക്കല്ലേ…. പാവം ഏട്ടൻ പട്ടിണി ആവും….'””

 

ഇന്ദ്രൻ അവളുടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട്  പറഞ്ഞു…. അത് കണ്ടപ്പോ അവൾക്ക് ചിരിയാണ് വന്നത്…..

‘”” ഇക്കണക്കിനു പോയാ ഞാൻ വക്കും…..'””

 

‘””  അങ്ങനൊന്നും പറയല്ലേ…… ഞാൻ ഈ പാടത്തിൽ  പണി തുടങ്ങീട്ടെ ഉള്ളു….. അത് പകുതി പോലും ആവാതെ നിർത്തിക്കോ എന്ന് പറയാൻ എങ്ങനെ തോനുന്നു……'””

 

‘”” അയ്യടാ……
പാടം പണി എന്നും പറഞ്ഞിട്ടെന്റെ നടു ഓടിക്കാൻ അല്ലെ….. വേണ്ടാ……'””

 

‘”” ഇന്ദു………..
അങ്ങനെ പറയല്ലേ…..
ഈ പാവം ഇന്ദ്രന് പണിയെടുക്കാൻ ഈയൊരു  സ്ഥലമല്ലേ ഉള്ളു….. ഇനി പുറത്ത് പോവാന്ന് വച്ചാ……'””

 

ഇന്ദ്രൻ അത് പറഞ്ഞു തുടങ്ങിയതും അവളുടെ കൈ അവന്റെ കഴുത്തിൽ അമർന്നിരുന്നു…..

 

‘”” അങ്ങനെ വല്ലോം പോയാ കൊല്ലും ഞാൻ….. ന്നിട്ട് ഞാനും ചാവും……'””

ഇന്ദു പറഞ്ഞു….. ഇന്ദ്രൻ പതിയെ അവളുടെ കൈ പിടിച്ച് ആ പിടി വിടീപ്പിച്ചു…..

‘” കണ്ടോ…..
ഇതാണ്…….
ഈ ഇന്ദ്രന് പണിയെടുക്കാൻ ഈ ഒരു ഭൂമിയല്ലേ ഉള്ളു….. പുറത്ത് പണിക്ക് പോവാനും പാടില്ല….. അപ്പൊ എന്റെ പണിയും ഭക്ഷണവും മയക്കവും ജീവിതവും മരണവും എല്ലാം ഈ ഭൂമിയിൽ അല്ലെ……
അപ്പൊ ആ ഭൂമി ദേവി എന്നോട് പണിയില്ല അതോണ്ട് കഞ്ഞിയും ഇല്ലെന്ന് പറഞ്ഞാ ഭഗവാൻ പൊറുക്കില്ല…..'””

 

ഇന്ദ്രന്റെ സംസാരം എല്ലാം കേട്ടപ്പോ അവൾക്ക് ചിരിയടക്കാൻ സാധിച്ചില്ല….. വിയർപ്പ് ഉണങ്ങിയ ആ നെഞ്ചിൽ മുഖം വച്ച് അവൾ പൊട്ടി ചിരിച്ചു….. ഇടക്ക് നെഞ്ചിലെ ചില രോമങ്ങളിൽ കടിച്ച് അവനോട് കുറുമ്പ് കാണിക്കുകയും ചെയ്തു…..

‘”” ഡീ…. നോവുന്നുണ്ട് ട്ടാ….. “”

 

‘”” അതിനല്ലേ കടിക്കുന്നെ……'””
.

ഇന്ദു ഒരു ചെറു  ചിരിയോടെ പറഞ്ഞു…..

 

‘”” ഹ്മ്മ് ഹമ്……. കടിച്ചോ കടിച്ചോ…….
ഇതിനൊക്കെ പകരം ചോദിക്കുന്നുണ്ട് ഞാൻ…
ഇപ്പോളല്ല….. പിന്നെ…….'””

 

ഇന്ദ്രൻ പറഞ്ഞു…..

 

‘”” അയ്യോ….. വേണ്ടായേ….. നമ്മളൊക്കെ പാവങ്ങൾ…….'””

 

എന്നും പറഞ്ഞു അവൾ വീണ്ടും അവന്റെ നെഞ്ചിൽ അതെ കിടപ്പ് തുടർന്നു….. പുറത്തെ മഴയുടെ തണുപ്പ് ആ മുറിയാകെ നിറഞ്ഞിരുന്നു…..

ആ തണുപ്പിൽ അവരുടെ ചൂട് നിറഞ്ഞ ശരീരങ്ങൾ വാരി പുണർന്നു….

‘”” ഇന്ദുസേ…….'””

അൽപ നേരത്തെ മൗനത്തിന് ശേഷം ഇന്ദ്രൻ അവളെ പതിയെ വിളിച്ചു….

‘”” ഹ്മ്മ്…….'””

‘” ഞാനൊരു കാര്യം ഇങ്ങനെ ആലോചിക്കുവായിരുന്നു….. രുദ്രൻ എങ്ങനെ ആവും പാറുവിനെ അവിടുന്ന് കൊണ്ടുവന്നത്….
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല… അവടെ എന്തായിരിക്കും ഉണ്ടായത്…….'””

 

ഇന്ദ്രന്റെ ആ ചോദ്യം അവളുടെ മനസ്സിൽ കത്തി തെളിയിച്ച ദൃശ്യം രുദ്രന്റെ മുഖമാണ്…..
അവനെ ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്ന അതെ മുഖം…..
സംഹാര രുദ്രന്റെ മുഖം…..
അവളുടെ ചുണ്ടുകളിൽ ഒരു ചെറു ചിരി വിടർന്നു……

 

‘”” അറിയില്ല ഏട്ടാ……
എങ്ങനെയാവോ വന്നത്….'””

 

ഇന്ദു മനപ്പൂർവ്വം ഒന്നും അറിയാത്ത പോലെ അവന് മറുപടി നൽകി…..

‘”” ഹ്മ്മ്…….
നിന്റെ ചേച്ചിക്ക് എന്താ പറ്റിയത്…… അവളിന്നലേ ആകെ വല്ലാതെയാണല്ലോ ഇരുന്നിരുന്നത്…..'””

 

ഇന്ദ്രൻ ചോദിച്ചു…..

 

‘” ഞാൻ കുറേ ചോദിച്ചതാ….. പക്ഷെ ഒന്നും പറഞ്ഞില്ല……
ചേച്ചിക്ക് വല്ലാതെ ഷോക്ക് ആയിട്ടുണ്ടെന്ന് തോന്നുന്നു ആ സംഭവം…… അതാവും…..'””

 

ഇന്ദു പറഞ്ഞു…..

‘”” അങ്ങനെ ആവുമോ…..
എനിക്ക് തോന്നുന്നില്ല…..
ഇതിനു മുമ്പ് ഇതിനേക്കാൾ വലിയ സാഹചര്യത്തിൽ നിന്നേം കൂട്ടി അവിടുന്ന് രക്ഷപ്പെട്ടിട്ടുള്ളതല്ലേ അവൾ…. അപ്പോഴൊന്നും ഇല്ലാത്ത ഷോക്ക് എന്തിനാ ഇപ്പൊ…..'””

 

‘”” അതൊക്കെ മാറിക്കോളും ഏട്ടാ……
ചേച്ചിക്ക് ഇത്തിരി ടൈം കൊടുക്ക്……'””

 

“”” ഹ്മ്മ്…..
ശരി ശരി……
പക്ഷെ അവന്മാരെ ഇനിയും വെറുതെ വിടാൻ പാടില്ല….. തീർക്കണം….. കൊല്ലാതെ കൊല്ലണം അവരെ……'”

പക ആളി കത്തുന്ന കണ്ണുകളാൽ അവനത് പറഞ്ഞപ്പോ ഇന്ദു ഒന്നും എതിർത്തു പറഞ്ഞിരുന്നില്ല…. കാരണം ആ മരണത്തെ അവളും ആശിച്ചിരുന്നു…. അവൾ അവനെ കൂടുതൽ ഇറുകെ പുണർന്നു…..

 

‘”” പാറു തിരികെ വന്നപ്പോ എന്റെ പെണ്ണിന്റെ സന്തോഷം തിരിച്ചു വന്നല്ലേ…….'””

 

ഇന്ദ്രൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു…. ഇന്ദു പതിയെ തലയുയർത്തി അവനെ നോക്കി….

‘”” അതങ്ങനെ ആണല്ലോ ഏട്ടാ….
ഓർമ വച്ച നാൾ മുതൽ എന്റെ അച്ഛനും അമ്മയും സഹോദരിയും എല്ലാം എന്റെ ചേച്ചിയാ…… എനിക്ക് ഏട്ടൻ എത്ര ഇമ്പോർട്ടൻറ് ആണോ അതിലേറെ എന്റെ ചേച്ചിയും എനിക്ക് വലുതാ…..'””

അവൾ പറഞ്ഞത് കേട്ടപ്പോ അവനവളെ പിടിച്ച് നെറുകിൽ ഒന്ന് മുത്തി…. തന്നെക്കാൾ സ്നേഹം പാറുവിനോടാണെന്ന് പറഞ്ഞപ്പോ അവന് വിഷമമല്ല….. കൂടുതൽ സ്നേഹമാണ് അവളോട് തോന്നിയത്…..

“” ഇങ്ങനെ കിടന്നാ മതിയോ……
എഴുന്നേൽക്കണ്ടേ……'””

ഇന്ദ്രൻ ചോദിച്ചു……

 

‘”” കുറച്ചൂടെ കഴിയട്ടെ…. നല്ല സുഖമുണ്ട് ഇങ്ങനെ കിടക്കാൻ…..'””

 

‘”” ഹ്ഹ ഹ ഹ ഹ….. കുറച്ചു മുന്നേ നാണം കുണുങ്ങി നിന്ന പെണ്ണാ……'””

 

‘”” പോ ഏട്ടാ……
ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെന്നിരിക്കും….
പക്ഷെ ഈ നെഞ്ചിൽ ഇങ്ങനെ കിടക്കുമ്പോ കിട്ടുന്ന സന്തോഷം വേറെ എപ്പോ കിട്ടാനാ എനിക്ക്……'””

 

‘”” ആണോ…..
എന്നാ പിന്നെ ഒന്നൂടെ ആയാലോ…..'””

 

ഇന്ദ്രൻ ഒരു വഷളൻ ചിരിയോടെ അവളോട് ചോദിച്ചു……

 

‘”” എപ്പോളും ഈ ഒരു ചിന്തയെ ഉള്ളോ……
കള്ളൻ……'””

അവളവന്റെ മീശയിലൊന്ന് പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു…..

‘”” ആണെന്ന് തന്നെ കൂട്ടിക്കോ……
എന്റെ അമ്മക്ക് കളിപ്പിക്കാൻ ഒരു പേര കുട്ടിയെ കൊടുക്കണമല്ലോ…..'””

 

‘” ഈ പോക്ക് പോയാ ഒന്നിൽ നിൽക്കുമെന്ന് തോന്നുന്നില്ല……'”

ഇന്ദു ഒരു കള്ള ചിരിയോടെ പതിയെ പറഞ്ഞു….

‘” എന്തേലും പറഞ്ഞോ…….??'””

 

“” മ്…. ഹും……'”

 

അവളില്ലെന്ന് മൂളി…..കുറുമ്പ് നിറഞ്ഞ ആ കണ്ണുകളിലേക്ക് അവൻ ഒരു നിമിഷം നോക്കി കിടന്നു…. ആ പുലരി പോലും അവർക്ക് വല്ലാത്ത സുഖം നൽകിയിരുന്നു…..

“” ഇന്ദു പെണ്ണെ……..'””

ഇന്ദ്രൻ അവളെ ആർദ്രമായി വിളിച്ചു…..

“” എന്തോ…….  “”

അവൾ വിളി കേട്ടു…..

‘” നിനക്കെന്താടി ഇത്ര ചൂട്…… “”

“” എനിക്ക് ചൂടോ……
അതൊക്കെ ഏട്ടനല്ലേ…… “”

 

‘” അപ്പൊ എന്റെ ചൂടാണോ ഇത്….. “”.

 

“” പിന്നെ അല്ലാതെ……. “”

അവൾ നാണം കലർന്ന സ്വരത്തോടെ പറഞ്ഞു……

“” എന്തായാലും ഇങ്ങനെ കിടക്കാൻ നല്ല സുഖമുണ്ട്…… “”…

അവൻ അവളോട് കൂടുതൽ ചേർന്നുകൊണ്ട് പറഞ്ഞു…… പുതപ്പിനിടയിലൂടെ അവന്റെ കൈകൾ അവളുടെ നിതബത്തെ ഞെരിച്ച് അവനോട് കൂടുതൽ അടുപ്പിച്ചിരുന്നു……

ഇന്ദു അല്പം കുറുമ്പോട് അവനെ നോക്കി…..

‘”” എങ്ങോട്ടാ മോനെ കൈ പോണേ…… “”

“” നിന്റെ ചന്തിയിലേക്ക്……
മിണ്ടാണ്ട് കിടക്കടി…….'”

 

“”” അയ്യേ……. വൃത്തികേട്……
ഇങ്ങനെ വഷളത്തരം പറയല്ലെട്ടോ….. “”

ഇന്ദു പരിഭവത്തോടെ മൊഴിഞ്ഞു…..

 

‘” ഹ ഹ ഹ ഹ ഹ……..
പിന്നെ ചന്തിയെ ചന്തി എന്നല്ലാതെ ചാന്തിനീ എന്നൊക്കെ വിളിക്കാൻ പറ്റോ……
ഇനി വേണമെങ്കിൽ വിളിക്കാട്ടോ…..
‘Mrs ചാന്തിനി……..
ചേട്ടൻ ഒരു ഉമ്മ തരട്ടെ…….'”

അവസാനം ജയന്റെ ശബ്ദത്തിലാണ് അവനത് പറഞ്ഞത്…. അതൊക്കെ കേൾക്കുമ്പോ അവൾക്കാകെ നാണം വരുവാൻ തുടങ്ങി…..

‘” ഇയ്യെ…….
വൃത്തികേട് വൃത്തികേട്…..
ഇതൊക്കെ എവിടുന്ന് പഠിക്കുന്നു……
അയ്യേ……..'””

 

ഇന്ദു തലക്ക് കയ്യും കൊടുത്ത് പറഞ്ഞു…..

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.