⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?26?

– അറിയപ്പെടാത്ത ഒരിടം –
– സൂര്യാസ്തമന സമയം –

അതൊരു ദ്വീപ് പ്രദേശം ആയിരുന്നു…… കരയിൽ പാതി തകർന്ന ഒരു കപ്പൽ അടുപ്പിച്ചു കിടക്കുന്നു….. ഒപ്പം അതിലെ ജനങ്ങൾ ബന്ധിയായി ഒരിടത്ത് നിൽക്കുന്നു……

എല്ലാവരും ആ കപ്പലിൽ യാത്രക്ക് വന്ന വെറും സാധാരണ മനുഷ്യരാണ്….. പക്ഷെ വന്ന മാർഗം മരണത്തിലേക്ക് ഉള്ള വഴിയാണെന്ന് അവർ അറിഞ്ഞിരുല്ല……

ആ ദ്വീപിനെയും അവിടെ കൂടി നിന്ന ആളുകളെയും ആ ജനങ്ങൾ ഭയത്തോടെ നോക്കി……

ചെറു കുട്ടികൾ മുതൽ വയസ്സായവർ വരെ ഒരേ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്…. കറുത്ത നിറത്തിൽ ശരീരവും തലയും മറക്കാൻ പാകത്തിനുമുള്ള ഒരുതരം ലോഹ പോലുള്ള വസ്ത്രം…..എല്ലാ മുഖത്തും പാമ്പിന്റെ രൂപം പച്ച കുത്തിയിരിക്കുന്നു……

 

ആ മനുഷ്യർ ഏത് വിധത്തിൽ ഉള്ളവരാണെന്ന് അവർക്ക് ചിന്തിക്കുവാൻ പോലും സാധിച്ചില്ല….
പല നാട്ടിൽ നിന്നുമുള്ള ആ ജനങ്ങൾ തങ്ങളുടെയും തങ്ങളുടെ കുടുംബത്തിന്റെയും കുട്ടികളുടെയും ജീവന് വേണ്ടി യാചിച്ചു……

പക്ഷെ അത് കണ്ട് കാണികളായ ജനം പുഞ്ചിരിക്കുകയാണ് ചെയ്തത്…… ഏകദേശം ആ കൂട്ടത്തിൽ 30 തോളം ആളുകൾ നിരന്നു നിന്നിരുന്നു……

എല്ലാ കണ്ണിലും പേടിയും പരിഭ്രാന്തിയും……

പെട്ടെന്ന് അവിടെ മുന്നിൽ നിന്നിരുന്ന ഒരു ആറടിയോളം പൊക്കമുള്ള ഒരുവൻ അവനെതിരെ നിന്നിരുന്ന ചിലരോട് കണ്ണുകൊണ്ട് ചില കാര്യങ്ങൾ തുടങ്ങുവാൻ നിർദ്ദേശം നൽകി…..

ആ നിമിഷം തന്നെ അടിമകളെ പോലെ അവർ അവിടെ നിന്നും നടന്ന് നീങ്ങി……
എന്നാൽ ഇതെല്ലാം പേടിയോടെ നോക്കി കാണുകയാണ് അവർ…….

രണ്ടും കൽപ്പിച്ച് ഒരു വയസായ ആള് മുന്നോട്ട് വന്നു……

 

‘”” നിങ്ങൾ എന്തിനാണ് ഞങ്ങളെ ഇങ്ങനെ പിടിച്ചു വച്ചിരിക്കുന്നത്……
ഞങ്ങളാരും ഉപദ്രവകാരികൾ അല്ല…….
ഈ സ്ഥലമോ നിങ്ങളുടെ വർഗ്ഗമോ ഭാഷയോ ഒന്നും ഞങ്ങൾക്ക് അറിയില്ല……
വഴി മാർഗത്തിൽ കടലിലെ വലിയ ചുഴിയിൽ പെട്ട് ഞങ്ങളുടെ കപ്പൽ പാതി തകർന്നു…..പല ആളുകളും അവിടെ വച്ച് തന്നെ മരിച്ചിരുന്നു….3 ദിവസമായി ഭക്ഷണം പോലുമില്ല…..
മുകളിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കുവാൻ വയർലെസും വർക്ക്‌ ആവുന്നില്ല….
ജീവന് വേണ്ടിയാണ് ആദ്യം കണ്ട ഇവിടേക്ക് കപ്പൽ അടുപ്പിച്ചത്……. ഞങ്ങൾക്ക് അഭയം തരണം…… പിടിച്ചു വച്ചിരിക്കുന്ന ഞങ്ങളുടെ കുട്ടികളെ വിടണം……'””

 

മുന്നോട്ട് വന്ന ആ വൃദ്ധൻ അവരോട് യാജനയുടെ സ്വരത്തിൽ കേണു….. പക്ഷെ ആ നിൽക്കുന്ന ആർക്കും അതിൽ മനസ്സലിവ് തോന്നിയില്ല…… എല്ലാ കണ്ണുകളിലും പുച്ഛം മാത്രമാണ്…….

ഈ സമയമാണ് ആ നിൽക്കുന്നവരുടെ ചെവിയിൽ കുറച്ചു കുട്ടികളുടെ ശബ്ദം കേട്ടത്……. എല്ലാവരും ഒരു നടുക്കത്തോടെ തിരിഞ്ഞു നോക്കി…..

അവരിൽ നിന്നും അപഹരിച്ച തങ്ങളുടെ കുട്ടികളെ അതാ ചിലർ വന്ന് പിടിച്ചു വലിച്ചുകൊണ്ട് വരുന്നു…….

അത് കണ്ട ആ കൂട്ടത്തിലെ മാതാ പിതാക്കളുടെ നെഞ്ചോന്ന് പിടച്ചു…..

ഭയം പോലും മറന്ന് ആ കൂട്ടത്തിലെ 8 പേർ മുന്നോട്ട് ഓടി…. തങ്ങളുടെ മക്കളെ ഒന്ന് പുണരുവാൻ വേണ്ടി….. ആ മക്കളും അവരെ കാണാതെ കരയുകയായിരുന്നു…..

ഉത്സാഹത്തോടെ പോയ അവരെ ആരും തടുത്തില്ല…… അവർക്ക് എതിരായി നിന്ന എല്ലാവരും വഴിമാറി കൊടുത്തു……

എല്ലാവരും കരുതിയത് ആ ജനങ്ങൾ അവരെ മനസ്സിലാക്കി എന്നാണ്…… അവർക്ക് മുന്നിൽ ധൈര്യത്തോടെ സംസാരിച്ച ആ വൃദ്ധനോട് മനസ്സുകൊണ്ട് എല്ലാവരും നന്ദി പറഞ്ഞു…..

ആ മാതാ പിതാക്കൾ തങ്ങളുടെ മക്കളെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു….. ആ കുഞ്ഞ് ശരീരത്തിൽ മുറിവുകൾ ഉണ്ടോയെന്നു നോക്കി….. എല്ലാം കൊണ്ടും ആ മക്കൾ സുരക്ഷിതർ ആയിരുന്നു……

നാല് കുട്ടികളാണ്….. എല്ലാരും 4 വയസ്സ് പ്രായം തികഞ്ഞവർ…….

ആ മാതാ പിതാക്കൾ തങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ജനങ്ങളെ നോക്കി കൈ കൂപ്പി നന്ദി പറഞ്ഞു…… തങ്ങളുടെ നിധിയെ നഷ്ടപ്പെടാതെ തിരികെ തന്നതിന്…….

അപ്പോഴും യാതൊരു ഭാവ ഭേതവും ഇല്ലാതെ അവരെ തന്നെ നോക്കി നിൽക്കുകയാണ് ആ ജനങ്ങൾ…… പിന്നീട് ആ ദൃഷ്ട്ടി ബാക്കി വന്ന  22 ആളുകളുടെ മേലിൽ പതിഞ്ഞു….. ആർക്കും എന്തെന്ന് പോലും മനസിലായില്ല….

എല്ലാവരുടെ മുഖത്തും ഒരു വല്ലാത്ത ഭാവം…. ഒരു തരം ആർത്തി പിടിച്ച ചെന്നായ്ക്കളെ പോലെ ……

ആ ജനങ്ങളുടെ മുഖത്ത് പച്ചക്കുത്തി വച്ചിരിക്കുന്ന പാമ്പിന്റെ ചിഹ്നം ചെറുതായി തിളങ്ങുവാൻ ആരംഭിച്ചിരുന്നു….. എല്ലാവരും അത്ഭുധത്തോടെ അവരെ നോക്കി…..

പെട്ടെന്നാണ് ആ കാട്ടാള കൂട്ടത്തിൽ നിന്നും കുറേ കുട്ടികൾ മുന്നോട്ട് വന്നത്….. എല്ലാവരുടെ കയ്യിലും ഒരുതരം ഫ്ലൂട്ട് പോലെ എന്തോ ഒരു കുഴൽ……

ഓമനത്വം തുളുമ്പേണ്ട ആ കുട്ടികളിൽ പോലും അവർ കണ്ടത് ചെകുത്താനെയാണ്…… കുട്ടികൾ അവരെ ചുറ്റി വളഞ്ഞു….. എന്തെന്ന് മനസ്സിലാവാതെ ആ ജനങ്ങളും നിന്നു…..

പെട്ടെന്നാണ് ആ കുട്ടികളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നത് അവർ ശ്രദ്ധിച്ചത്…… അടുത്ത നിമിഷം അവർ തങ്ങളുടെ കയ്യിലുള്ള  ഫ്ലൂട് അവർക്ക് നേരെ തിരിച്ച് ഒരേ സമയം ഊതി…..

അതിൽ നിന്നും വന്ന നൂറുകണക്കിന് സൂചി അമ്പുകൾ അവരുടെ ദേഹത്തേക്ക് തറച്ചു കയറി……

അത് കൊണ്ടവരെല്ലാം നിമിഷങ്ങൾ കൊണ്ട് ബോധം അറ്റ് നിലത്തേക്ക് വീണു…..

കുറച്ചപ്പുറെ മാറി നിന്ന ആ 8 മാതാ പിതാക്കളും കുട്ടികളും ഒന്നും മനസ്സിലാവാതെ ഒരു അമ്പരപ്പോടെ അവരെ നോക്കി….

അവിടെ നിന്ന ആളുകൾ എല്ലാം മയങ്ങി വീണിരുന്നു……

അവരെയൊക്കെ എടുത്ത് അവിടുള്ള ജനങ്ങൾ എവിടേക്കോ കൊണ്ടുപോകുന്നു…..

 

( ശരിക്കും അത് ഒരു മയക്ക് സൂചിയാണ്…..
അതിനാൽ ആരും മരിക്കുകയില്ല…..
പക്ഷെ ഉപയോഗിച്ചവരുടെ ഉദ്ദേശം അവരുടെ മരണം തന്നെയാണ്…..
അപകടത്തിൽ പെട്ട് ദ്വീപിൽ എത്തുന്ന ജനങ്ങളെ അവിടെയുള്ള ജനങ്ങൾ ഭക്ഷണമായി ഉപയോഗിക്കുന്നു……
അതും ജീവനോടെ ഉണവ് തയ്യാറാക്കിയാൽ അതിന്റെ രുചിയും അധികമാവും…. അതിനായാണ് അവർ ആ കുട്ടികൾ വഴി അവരെ മയക്കി വീഴ്ത്തിയത്…..)

 

ഇതെല്ലാം വെറും കാണികളായി മാത്രം നോക്കി നിൽക്കുന്ന ആ അച്ഛനും അമ്മയും കുട്ടികുമായുള്ള 12 പേരുടെ അടുക്കലേക്ക് ആറടി നീളമുള്ള രണ്ട്  ബലവാന്മാരായ എതിരാളികൾ നടന്നുപോയി….

‘”” വ…. ലാവിഞ്ഞോ………'””

അതിലെ മുന്നിൽ വന്ന ഒരുവൻ അവരെ നോക്കി ഉറക്കെ പറഞ്ഞു…. ശരിക്കും അവൻ പറഞ്ഞത് കേട്ട് അവർ ശരിക്കും പേടിച്ചിരുന്നു…. ആ ഭാഷ മനസ്സിലായില്ലെങ്കിൽ കൂടിയും….. ഒന്നും മനസ്സിലാവാതെ അവർ അതെ നിൽപ്പ് നിന്നു…. വിറച്ചുകൊണ്ട്…..

ഭയത്താൽ ആ കുരുന്നുകൾ തങ്ങളുടെ അമ്മയുടെ മാറിൽ തല പൊത്തി കരയുകയായിരുന്നു……

‘”” വ…. ലാവിഞ്ഞോ…….. “”

 

ഒരിക്കൽ കൂടെ ആ വന്നവൻ അവരെ നോക്കി ഒരു ദിക്കിലേക്ക് വിരൽ ചൂണ്ടി അലറി…. അതിൽ നിന്നും അവർക്ക് മനസ്സിലായി..

തങ്ങളോട് മുന്നോട്ട് നടക്കുവാനാണ് അവൻ പറഞ്ഞത് എന്ന്……

മറ്റ് വഴികൾ ഒന്നും ഇല്ലാതെ അവർ മുന്നോട്ട് നടന്നു….. ഒപ്പം തൊട്ട് പുറകെ ആ രണ്ട് കാവൽക്കാരും…….

 

??????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.