⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?10?

‘” ഡീ പെണ്ണെ……
നീ ഇവടെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം…. ഉറങ്ങാൻ പോണില്ലേ….. “”

 

അടുക്കളയിൽ ബാക്കി വന്ന പണികൾ ചെയ്യാൻ റോസമ്മയെ സഹായിക്കുന്ന ഇന്ദുവിനെ നോക്കി രാധമ്മ ചോദിച്ചു….

‘” എന്റെ കുഞ്ഞേ…..
ഇതൊക്കെ ഞാൻ ചെയ്തോളാം…..
കുഞ്ഞ് പോയി കിടന്നോ…..'””

 

റോസമ്മ പറഞ്ഞു…,

‘”” വേണ്ട ചേച്ചി….
എത്ര പണിയാ ബാക്കി കിടക്കുന്നെ…. ഇതൊക്കെ കഴിഞ്ഞു ഒന്ന് കിടക്കുമ്പോഴേക്കും സമയം കൊറേ ആവില്ലേ…. ഞാനും കൂടെ കൂടിയാ പെട്ടെന്ന് തീരും….'””

 

ഇന്ദു ഒരു നിറ പുഞ്ചിരിയോടെ പറഞ്ഞു…..
റോസമ്മക്ക് അത് കേട്ടപ്പോ മനസ്സ് നിറഞ്ഞ സന്തോഷമാണ് തോന്നിയത്….
അവർ അവളെ നോക്കിയൊന്ന് ചിരിച്ചു….

രാധമ്മയും എതിരൊന്നും പറഞ്ഞില്ല…. അവർ ഒരു ചെറിയ അടുക്കിൽ അല്പം പാൽ ഒഴിച്ച് ഗ്യാസിൽ വച്ചു…..

 

‘”” ആർക്കാ അമ്മേ പാല്…..??.'”

 

ഇന്ദു ചോദിച്ചു…..

 

‘”” അതൊരാൾക്ക് കൊടുക്കാനാ…..'””

 

രാധമ്മ പറഞ്ഞു…..

‘” ഹ്മ്മ്….. ഹ്മ്മ്…..
ചെറിയച്ഛനും രാധമ്മേം ഇപ്പോളും വല്യ റൊമാന്റിക് ആണല്ലേ….. നടക്കട്ടെ നടക്കട്ടെ….'””

 

ഇന്ദു പറഞ്ഞത് കേട്ടപ്പോ റോസമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല….. രാധമ്മ ആകെ ചമ്മിയ പോലായി…..

 

‘”” ഈ പെണ്ണ്…..
ആ നാക്കിൽ ശൂലം കുത്തണം…. എന്നാലേ നീ നന്നാവൂ…..'””

അവർ പറഞ്ഞത് കേട്ടപ്പോ ഇന്ദു ചെറുതായോന്ന് ഇളിച്ചു കാണിച്ചു….

 

‘” അല്ല പെണ്ണെ…..
നീയീ പണിയൊക്കെ കഴിഞ്ഞു റൂമിൽ പോയാ പാവം എന്റെ ഇന്ദ്രൻ കുഞ്ഞ് ഉറങ്ങി പോവില്ലേ…..'””

 

രാധമ്മ കളിയാക്കും പോലെ അവളോട് പറഞ്ഞു….
അവരത് പറഞ്ഞപ്പോളാണ് അവൾക്ക് ഇന്ദ്രന്റെ കാര്യം മനസ്സിൽ വന്നത്…..
ഇത്ര സമയം തന്റെ ചേച്ചിയെ തിരികെ കിട്ടിയതിന്റെ സന്തോഷം ആയിരുന്നു….
അതിനാൽ തന്റെ പ്രാണന്റെ പാതി അവിടെ തന്നെ കാത്തിരിക്കുകയാണെന്ന് അവളോർത്തില്ല….

ഇന്ദുവിന്റെ ചുണ്ടിൽ നാണത്തിന്റെ ഒരു ചെറു ചിരി വിടർന്നു…. ശേഷം താൻ ചെയ്ത ജോലിയിൽ തന്നെ മുഴുകി…. തിളച്ചു പൊന്തിയ പാൽ ഒരു ഗ്ലാസ്സിലേക്ക് പകർത്തി രാധമ്മ ഇന്ദുവിനെ ജോലിയിൽ നിന്നും വിലക്കി ആ ഗ്ലാസ് കയ്യിലേക്ക് വച്ചു കൊടുത്തു….

‘”” മതി പണിയെടുത്തത്……
റോസമ്മയെ ഇനി ഞാൻ സഹായിച്ചോളാ….
നീയിപ്പോ ഈ പാലുമായി ഇന്ദ്രന്റെ അടുത്തേക്ക് പോ…..'””

ഇന്ദു തല കുനിച്ചുകൊണ്ട് നാണത്തോടെ നിന്നു….. രാധമ്മ അവളുടെയാ താഴ്ന്ന തല ഉയർത്തി……

 

‘”” ചടങ്ങ് വച്ചു നോക്കുമ്പോ ഇന്നലെയാ നിങ്ങളുടെ ആദ്യ രാത്രി… പക്ഷെ ഉണ്ടായ വിഷമങ്ങൾ മൂലം അതിന്നായി…. എല്ലാം ഈശ്വര തീരുമാനം ആവാം….
ഇനി താമസിക്കണ്ടാ….നീ എന്റെ ഇന്ദ്രന്റെ മാത്രമാവണം….
മോൾക്ക് മനസ്സിലായോ ഞാൻ പറഞ്ഞത്….'”

രാധമ്മ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…. ഇന്ദു അതിന് നാണത്തോടെ തലയാട്ടുക മാത്രം ചെയ്തു…..

 

‘” എന്നാ പൊക്കോ…..
എന്റെ കണ്ണൻ അവന്റെ രാധയെ കാത്ത് ഇരിപ്പുണ്ടാവും,…… “”

ഇന്ദു അവർക്ക് ഒരു ചിരി സമ്മാനിച്ചുകൊണ്ട് കാലുകൾ മുന്നോട്ട് വച്ചു…. അവളുടെയാ പോക്ക് റോസമ്മയും രാധമ്മയും കണ്ണെടുക്കാതെ നോക്കി നിന്നു….

 

‘”” നല്ല കൊച്ച്…..
ഇന്ദ്രൻ കുഞ്ഞിന് ഇതിലും നല്ല കുട്ടിയെ കിട്ടില്ല…..'””

 

റോസമ്മ അവളെ നോക്കി പറഞ്ഞു…..

‘”” ശരിയാ റോസമ്മേ…..
എന്റെ ഇന്ദ്രന്റെ ഭാഗ്യമാ അവൾ…..
ഭഗവാൻ അനുഗ്രഹിച്ച് ഒന്നിപ്പിച്ചവർ……
ഇവരെ കാണുമ്പോ എനിക്ക് രുദ്രനെയും എന്റെ ദേവൂനെയുമാ ഓർമ വരുന്നത്…. കണ്ട് കൊതി തീരും മുമ്പ് വിളിച്ചില്ലേ ദൈവം അവളെ……'”

ആ വാക്കുകൾ പറയുമ്പോൾ അവരുടെ കണ്ഠം ഇടറിയിരുന്നു…..

‘”” വിഷമിക്കല്ലേ കൊച്ചമ്മേ……
എല്ലാം ദൈവത്തിന്റെ തീരുമാനം ആവും….'”

 

‘” അവരെ പിരിക്കാൻ മാത്രം ദൈവം അത്ര ക്രൂരനാണോ റോസമ്മേ….. അവൾക്ക് അവനെന്നു വച്ചാ ജീവനാ…..
അത് പോലെ തന്നെയാ അവനും….
പക്ഷെ എല്ലാം മറന്ന് അവനെ ഒറ്റക്കാക്കി എന്റെ മോള്‌ പോയില്ലേ….
ഇന്ദ്രന്റെയും നന്ദുവിന്റെയുമൊക്കെ വിവാഹം ഉറപ്പിക്കുമ്പോൾ എന്റെ ഉള്ളിലെ ഏക വിഷമം അവനെ കുറിച്ചായിരുന്നു…..
അവനൊറ്റക്കായില്ലേ റോസമ്മേ….
എന്റെ കുട്ടി ഇനി എന്നാ ഒന്ന് ജീവിച്ചു തുടങ്ങാ…….'”

 

ആ അമ്മയുടെ കണ്ണുകൾ അനിയന്ത്രിതമായി ഒഴുകുകയായിരുന്നു…..
സ്വന്തം വയറ്റിൽ പിറന്നില്ലായെങ്കിൽ കൂടി രുദ്രൻ തന്റെ മകൻ തന്നെയാണ്…..
എത്രയൊക്കെ സന്തോഷം മുന്നിലൂടെ കടന്ന് പോയാലും മക്കളുടെ ഉള്ളൊന്ന് നൊന്താൽ ഒരമ്മക്കും സഹിക്കാൻ ആവില്ല…..

റോസമ്മ അവരുടെ തോളിൽ പതിയെ കയ്യമർത്തി…..

 

‘”” കരയല്ലേ കൊച്ചമ്മേ……
രുദ്രൻ കുഞ്ഞിന് നല്ലതേ വരു…..
ഇപ്പൊ തന്നെ മുമ്പത്തേക്കാൾ മാറ്റം കുഞ്ഞിന് വന്നിട്ടുണ്ട്….. കൊച്ചമ്മ നോക്കിക്കോ….
ഇന്ദ്രന് ഇന്ദു മോളെ കിട്ടിയ പോലെ രുദ്രന് വേണ്ടിയും ഒരു കുട്ടി വരും….
ദേവു മോളുടെ വിടവ് ആ കുട്ടി നികത്തും…..
കർത്താവ് ആരെയും കൈവിടില്ല കൊച്ചമ്മേ….'””

റോസമ്മ അവരെ സമാധാനിപ്പുച്ചുകൊണ്ട് പറഞ്ഞു…. കണ്ണുനീർ തുടച്ച് ഒന്ന് വിളറി ചിരിച്ചെങ്കിൽ കൂടി ആ അമ്മയുടെ ഉള്ളിൽ ഇപ്പോഴും തീ തന്നെയായിരുന്നു…..

??????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.