⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?32?

സമയം ഇരുപത് മിനിറ്റോളം മുന്നോട്ട് പോയി…..
ബോട്ടിലിലെ ഗ്ളൂക്കോസ് അവളുടെ ശരീരത്തിൽ മുഴുവനായും കയറി കഴിഞ്ഞിരുന്നു…..

ഇപ്പോൾ പാറുവിന് അത്യാവശ്യം ഉന്മേഷം ഒക്കെ വന്ന് തുടങ്ങിയിരുന്നു…..

അഖിൽ പതിയെ അവളുടെ അടുക്കൽ വന്ന് ബീപ്പി ചെക്ക് ചെയ്തു…..

‘”” ബീപ്പി ലോ ആണല്ലോ പാറു……
ശരീരത്തിൽ വിറ്റാമിന്റെ കുറവും കാണുന്നുണ്ട്…. നീ ഒന്നും നേരാം വണ്ണം കഴിക്കുന്നില്ലേ…..'”””

അഖിൽ അവളോട് ചോദിച്ചു….

‘”” അത് ഏട്ടാ……
ഞാൻ കഴിക്കുന്നുണ്ട്……'””

പാറു പറഞ്ഞു…..

‘”” ചുമ്മാ കഴിച്ചെന്നു വരുത്തിയാൽ പോരാ മോളെ…… ആരോഗ്യത്തിൽ പിടിക്കണ്ടേ വല്ലതും….. എന്തായാലും ഞാൻ കുറച്ചു മരുന്ന് എഴുതുന്നുണ്ട്…… ഇന്നും നാളെയും കഴിച്ചോ…. എന്നിട്ടും കുറവില്ലെങ്കിൽ ഒന്നൂടെ വാ………'””

 

‘”” ഹ്മ്മ്……'””

 

‘””പിന്നെ തളർച്ച  ഉണ്ടാവും…… അത് കാര്യമാക്കണ്ടാ…. വിറ്റാമിന്റെയൊക്കെ കുറവ് കാരണമാണ്…..'””

 

‘”” ആഹ്….. ശരി……'””

 

. പാറു പറഞ്ഞു…..
അഖിൽ ഒരു ചെറു പേപ്പറിൽ രണ്ട് മൂന്ന് മരുന്നുകൾ എഴുതി ഗൗരിക്ക് കൊടുത്തു…..

‘”” ഡീ…… ഇത് വാങ്ങിക്കൊണ്ട് വാ…… ഈ സമയം അവിടെ നല്ല ക്യു ആവും…..'””

അഖിൽ അവളോട് പറഞ്ഞു…. ഗൗരി അത് വാങ്ങി പുറത്തേക്ക് നടന്നു……

‘”” ഏട്ടാ……'”

ഗൗരി പോയതും പാറു അവനെ വിളിച്ചു….

 

‘”” എന്താ മോളെ…..'””

 

‘”” ഞാനൊരു കാര്യം ചോദിച്ചോട്ടെ……'””

 

‘”” എന്തേ…….??'””

 

‘”” അല്ലാ…..
ഇതിപ്പോ കുറേ നാളായില്ലേ പ്രേമിച്ചു നടക്കാൻ തുടങ്ങീട്ട്…… ബാക്കി കാര്യങ്ങൾ ഒന്നും തീരുമാനിക്കുന്നില്ലേ…..'””

പാറു ഒരു ചെറു ചിരിയോടെ അവനോട് ചോദിച്ചു…… അത് കേട്ടപ്പോ അഖിലിന്റെ നുണ കുഴികൾ തെളിഞ്ഞു വന്നു……

‘”” അതൊക്കെ നടക്കും എന്റെ പാറു……
ഉടനെ വീട്ടിൽ സംസാരിച്ച് ഒരു തീരുമാനം ആക്കും….. ആരും എതിര് നിൽക്കില്ല എന്ന് തന്നെയാ വിശ്വാസം…..'””

അഖിൽ പറഞ്ഞു…..

 

‘”” കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ലന്നെ……
എല്ലാം ശരിയാവും…..'””

പാറു പറഞ്ഞു…..

 

‘”” ഹ്മ്മ്……
എന്നാ മോളോട് ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയോ……??'””

 

‘”” അതെന്താ ഞാൻ കള്ളം പറയുന്ന കൂട്ടത്തിൽ ആണോ….. ഏട്ടൻ ചോദിച്ചോന്നേ…..'””

‘”” നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ…..??
അതായത് മോളും രുദ്രനും തമ്മിൽ……'””

 

അഖിലിന്റെ ആ ചോദ്യം കേട്ടപ്പോ പാറു അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി…..

‘”” ഇഷ്ടത്തിലോ……
ഞങ്ങളോ….. ഏട്ടനോട് ആരാ ഇതൊക്കെ പറഞ്ഞെ……'””

അവൾ നെഞ്ചത്ത് കൈ വച്ചുകൊണ്ട് ചോദിച്ചു…..

‘”” ആരും പറഞ്ഞു തരേണ്ട കാര്യമില്ല പാറു ഇതൊന്നും…..
കുറച്ചു മുന്നേ അവന്റെ ആധിയും ടെൻഷനും കണ്ട ആർക്കും അത് തോന്നാം….. എനിക്കും തോന്നി…… നീയൊന്ന് മയങ്ങി വീണതിൽ ഇങ്ങനെ ആധി കയറണമെങ്കിൽ അതിൽ എന്തെങ്കിലും ഉണ്ടാവില്ലേ…….???'””

 

അഖിൽ ചോദിച്ചു….

 

‘”” എന്റെ ഏട്ടാ……
ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാ ഏട്ടൻ പറഞ്ഞോണ്ടിരിക്കുന്നെ…..
എനിക്ക് അയാളെ ഇഷ്ടപ്പെടാൻ ഒന്നും സാധിക്കില്ല…..'””

പാറു പറഞ്ഞു…..

‘”” ഞാൻ ചോദിച്ചെന്നെ ഉള്ളു മോളെ…..
രുദ്രനെ ഇങ്ങനെ കണ്ടിട്ടില്ല…. അതാ….
പിന്നെ ഇനി ഇഷ്ടപ്പെട്ടാലും അതിൽ നഷ്ടമൊന്നും ഇല്ലാട്ടോ….. നല്ല പയ്യനല്ലേ അവൻ…..'””

. അഖിൽ ഒരു ചെറു പുഞ്ചിരിയോടെ അവളോട് ചോദിച്ചു …..

‘”” ഓ….. പിന്നെ….. നല്ല പയ്യൻ……'””

പാറു പതിഞ്ഞ സ്വരത്തിൽ പിറുപിറുത്തു….. അതവൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു…..

 

‘”” നിനക്ക് അവനോട് വലിയ അറ്റാച്ച്മെന്റ് ഇല്ലാല്ലേ……'””

 

‘”” അങ്ങനെ ഒന്നുമില്ല ഏട്ടാ…….'””

 

‘”” ഹ ഹ ഹ ഹ……. കള്ളം പറഞ്ഞെന്റെ മോള്‌ ബുദ്ധി മുട്ടണ്ട……രുദ്രന്റെ ഇപ്പോഴത്തെ സ്വഭാവം ഒക്കെ നന്നായി അറിയാ എനിക്ക്….
അത് വച്ച് അവനെ ആർക്കും അങ്ങനെ ബോധിക്കാൻ യാതൊരു ചാൻസും ഇല്ല…..
പക്ഷെ പാറു മോളെ……
അവനിപ്പോ ഉള്ളത് പോലൊന്നുമല്ലായിരുന്നു …..
സാഹചര്യമാ ആ പാവത്തെ ഇങ്ങനെ ആക്കിയേ…..'”

അഖിലിന്റെ വാക്കുകൾ കേട്ടതും പാറു അതിലേക്ക് കൂടുതൽ കാതോർത്തു…..കാരണം അവൾ പല നാളായി തേടുന്ന ചോദ്യമാണ് രുദ്രൻ…..

 

‘”” മോൾക്ക് അറിയോ…..
ഒരു ഒന്നര വർഷം മുമ്പ് ഇവരുടെ വീടിൽ ഒരു മരണം നടന്നിരുന്നു …..
നന്ദുവിന്റെ പെങ്ങൾ ദേവിക ചന്ദ്രശേഖരന്റെ മരണം……
അവളെന്നു വച്ചാ രുദ്രന് ജീവനാ….
എന്താപ്പോ അതിനെ പറയാ…..
ഈ മൊട്ടെന്ന് വിരിയും മുമ്പുള്ള പ്രേമം എന്ന് കേട്ടിട്ടില്ലേ…..
അത് തന്നെ സംഭവം…..
കുഞ്ഞുനാൾ തൊട്ടുള്ള പ്രേമമായിരുന്നു രണ്ടിന്റെയും…..
കാണുന്നവന് പോലും അസൂയ തോന്നിപ്പോകും….. അത്രക്ക് കളങ്കമില്ലാത്ത സ്നേഹം…..
അവൾക്ക് ചെറിയ വല്ല പരിക്കും പറ്റിയാ മതി…. ദേ കുറച്ചു മുന്നേ കണ്ടില്ലേ…. അതെ രുദ്രനെ നമുക്ക് കാണാം….. അത്രക്ക് സ്നേഹമാ അവന് അവളോട്…..
ആ അവളെ ഒരുനാൾ ശരീരം പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ജടമായി കിട്ടുന്ന കാര്യം ആലോചിച്ചു നോക്ക് നീ……
സഹിക്കാൻ പറ്റുമോ…….
സമനില തെറ്റിപ്പോവും….
അതുപോലൊരു സാഹചര്യത്തിലൂടെയാ അവൻ വന്നത്…..
മുഖം പോലും വികൃതമായ ദേവുവിന്റെ ശരീരത്തെ നോക്കി അലറി കരഞ്ഞ ഒരു രുദ്രനുണ്ട്…..
ആ രുദ്രനെ മോള്‌ കണ്ടിരുന്നെങ്കിൽ ഒരിക്കലും അവനോട് വെറുപ്പ് തോന്നില്ലായിരുന്നു…..
ആ സംഭവത്തെ പറ്റി ഓർക്കുമ്പോ ഇപ്പോഴും മനസ്സിനൊരു വിങ്ങലാ……'””

 

അഖിൽ പറഞ്ഞ വാക്കുകൾ അവളെയും ഏറെ വേദനിപ്പിച്ചു…… അറിയാതെ അവളും മനസ്സിൽ കണ്ടു….. സ്വന്തം പ്രാണനെ നഷ്ട്ടമായി അലറി കരയുന്ന രുദ്രന്റെ മുഖം…..

“”” ഈ സൈക്കോളജിയിൽ ചില കാര്യങ്ങൾ പറയാറുണ്ട്…..
ചില വേദനകൾ തലച്ചോറിൽ ആഴത്തിൽ ഇറങ്ങും…… അത് അവരാൽ ഒരിക്കലും മറക്കാൻ സാധിക്കില്ല…… മരണം വരെ അതാ മനസ്സിനെ കുത്തി നോവിച്ച് ഓർമയിൽ തന്നെ കിടക്കും…..
പലർക്കും ഭ്രാന്ത്‌ വരെ പിടിക്കും……
അങ്ങനെ ഒരു അവസ്ഥയാ അവന്….
പാറു ഒന്ന് ചിന്തിച്ചു നോക്ക്….
ഇന്ദ്രനും ഇന്ദുമോൾക്കും ഇടയിൽ ആർക്കെങ്കിലും ഒരാൾക്ക് അരുതാത്തത് വല്ലതും സംഭവിച്ചാൽ അവരുടെ ബാക്കിയുള്ള ജീവിതം എന്താവുമെന്ന്…..
സമാധാനം കാണുമോ…… സന്തോഷം കാണുമോ…… ഒരിക്കലുമില്ല…..
ഒന്നല്ലെങ്കിൽ മനസ്സ് മടുത്തു ആത്മഹത്യാ ചെയ്യും…. അതുമല്ലേൽ സമനില തെറ്റും….
അല്ലെങ്കിൽ എല്ലാം സഹിക്കാൻ തയ്യാറായി ആ ഓർമയും പേറി ജീവിതകാലം മുഴുവൻ നീറി നീറി കഴിയും…… ഇതിൽ മൂന്നാമൻ ആണ് അവൻ…….'”

 

അഖിൽ ഒന്ന് പറഞ്ഞു നിർത്തി…..എല്ലാം കേൾക്കുന്ന പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു….. വീട്ടിലെ എല്ലാവരും സന്തോഷത്തോടെ കഴിയുമ്പോൾ ആ മുറിയിൽ അടച്ചിരുന്നു കരയുന്ന രുദ്രനെ പറ്റി അവളൊന്ന് ചിന്തിച്ചു നോക്കി…..
ഓർക്കുമ്പോ ഉള്ള് വല്ലാതെ നീറുകയാണ്…..
പലപ്പോഴും അവനെ നോവിച്ചതിനു അവൾക്ക് അവനോട് തന്നെ വെറുപ്പ് തോന്നിപ്പോയി….

‘”” വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല……
അവനാരെയും തേടി പോകാറില്ല…..
പിന്നെ പാറു ഇപ്പൊ ആ കുടുംബത്തിലെ ഒരാളാണ്…
അപ്പൊ ഇതെല്ലാം അറിഞ്ഞു വെക്കണം….
അതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു…..
പിന്നെ  കല്യാണത്തിന്റെ അന്ന് ഉണ്ടായതൊക്കെ ഞാൻ അറിഞ്ഞു….. മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ…..'”””

 

 

‘”” ഇല്ല ഏട്ടാ….. ഞാനോക്കെയാ……'””

നിറഞ്ഞുവന്ന തന്റെ കണ്ണ് തുടച്ചുകൊണ്ട് പാറു പറഞ്ഞു…..

‘””ഹ്മ്മ്…..
ചിലപ്പോ അതിന്റെ ഒക്കെയാവാം ഈ പനി….
എല്ലാം ശരിയാവും മോളെ……'””

അഖിൽ അത്രയും പറഞ്ഞുകൊണ്ട് സ്റ്റെതസ്കോപ് കഴുത്തിൽ ഇട്ട് പുറത്തേക്ക് ഇറങ്ങി……അവന് റൗഡ്‌സിന് പോവാൻ സമയമായിരുന്നു……

പുറത്ത് ഒരു സീറ്റിൽ ചാരിയിരുന്നു കണ്ണടച്ച് കിടക്കുന്ന രുദ്രനെ അവൻ കണ്ടു….. അഖിൽ അവന്റെ അടുത്ത് പോയി പതിയെ ഒന്ന് തട്ടി വിളിച്ചു…..

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.