⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?3?

‘”” എല്ലാം ശരിയാവും മോനെ…..
എനിക്ക് ദേവാസുരനിൽ പൂർണ്ണമായ വിശ്വാസമുണ്ട്…..
അവനിലെ ആ മൃഗം പോലും നാളെ നമുക്ക് ഉപകാരപ്പെടുന്ന ഒന്നാണ്……
അത് എന്നേക്കാൾ നന്നായി നിനക്കും അറിയാമല്ലോ…..
രുദ്രൻ അവന്റെ ശക്തികളെ നിയന്ത്രിക്കുവാൻ പ്രാപ്തനാവും…..
അവന്റെ പാതിയെ സ്വന്തമാക്കും…..
നാളെ നടക്കാൻ പോകുന്ന ധർമ്മ യുദ്ധത്തിൽ നമുക്കൊപ്പം ചേരുകയും ചെയ്യും……
അതുകൊണ്ട് ഇതൊക്കെ ഓർത്ത് എന്റെ പൊന്ന് മോനിങ്ങനെ ആകുലതനാവാതെ വന്നേ…..
രാജാവെന്ന സ്ഥാനവും ഈ പ്രശ്നങ്ങളുമെല്ലാം നിന്നെ ആകെ മാറ്റി കളഞ്ഞു…..
എന്റെ പഴയ ആ കുറുമ്പൻ ചെക്കനെ ഈ മുഖത്ത് കണ്ടിട്ട് ഒത്തിരി നാളായി…..
നാട് ഭരിക്കുന്നതിനൊപ്പം ഈ അമ്മക്കൊപ്പം അല്പം സമയം ചിലവിടാൻ നിനക്ക് തോന്നുന്നില്ലല്ലോ……'””

അറ്റ്ലാന വാത്സല്യത്തോടെയാണ് അത് പറഞ്ഞത്…. പക്ഷെ അത് കേട്ട റെയ് ഹാന് ഒത്തിരി വേദന തോന്നി….

ശരിയാണ്….. അവർ പറഞ്ഞത് ശരിയാണ്……
താൻ ഒരുപാട് മാറിയിരിക്കുന്നു….. അവൻ പതിയെ അവരെ നോക്കിയൊന്ന് ചിരിച്ചു….

 

‘”” അമ്മേ……'””

 

‘”” എന്താടാ……. “”

 

‘” വിശന്നിട്ട് വയ്യാ…….'””

 

‘”” ആണോ…..
എന്നാ വാ….. അമ്മ ഭക്ഷണം തരാ……'””

 

‘”” പണ്ടത്തെ പോലെ ഊട്ടി തരുമോ……'””

 

റെയ് ഒരു കുസൃതി ചിരിയോടെ ചോദിച്ചു….. അതിൽ കാണമായിരുന്നു ആ അമ്മക്ക്… തന്റെ മോന്റെ പഴയ മുഖം….. അവർ വാൽസല്യത്തോടെ അവന്റെ കവിളിൽ തലോടി…..

 

‘””  അതിനെന്താടാ….. ഊട്ടി തരാല്ലോ…..
നീ വാ……'””

 

 

അറ്റ്ലാന പറഞ്ഞു….

ആ അമ്മയും മകനും തങ്ങളുടെ കൊട്ടാരത്തിലേക്ക് നീന്തി തുടിർത്ത് മുന്നോട്ട് പാഞ്ഞു….

വളരെ മനോഹരമായിരുന്നു ആ കാഴ്ച…..

പക്ഷെ ആ അമ്മക്ക് മുന്നിൽ പുഞ്ചിരിച്ച റെയ് ഹാന്റെ ഉള്ളം ഇപ്പോഴും വേദന തന്നെയായിരുന്നു…..

കാരണം ഒരു  രാജാവിന് തന്റെ പ്രജകളെ ഓർത്ത് എന്നും ആകുലത ഉണ്ടാവുക തന്നെ ചെയ്യും…..

അങ്ങനെ നോക്കുമ്പോൾ രുദ്രൻ ഒരു രക്ഷകൻ എന്ന പോലെ ഒരു അന്തകനായും കണക്കാക്കാവുന്ന വ്യക്തിയാണ്…..

ആ അന്തകനെയാണ് അവൻ ഭയന്നതും…..

?????????

രുദ്രൻ സഞ്ചരിക്കുന്ന വാഹനം ചെന്നൈ സിറ്റിയെയും മറികടന്നു ഏറെ മുന്നേറി…..

കാറിൽ വച്ചിരുന്ന തമിഴ് ഗാനത്തിൽ കാതോർത്ത് താളം കൊട്ടിയാണ് അവൻ മുന്നോട്ട് വണ്ടിയോടിച്ചിരുന്നത്…..

പുറകിൽ കിടക്കുന്ന പാർവതിയെ ഒന്ന് നോക്കുവാൻ പോലുമവന്റെ മനസ്സ് അനുവദിച്ചില്ല….

കാരണം രുദ്രനേറെ സന്തോഷത്തിലായിരുന്നു…..

ഇന്നത്തെ ദിവസം ഒത്തിരിപേരുടെ രക്തം ഭൂമിയിൽ വീണു…..
അവരുടെ അലറിയുള്ള കരച്ചിലും രക്തവും അവന്റെ സിരയെ തന്നെ ചൂട് പിടിപ്പിച്ചിരുന്നു…..

അവൻ പോലുമറിയാതെ രുദ്രനിലേ അസുരൻ ഉണർന്നുകൊണ്ടിരുന്നു………
അവന്റെ തലചോറിലെ ഓരോ സെല്ലുകളിലും ആ മൃഗത്തിന്റെ രക്ത ദാഹിയായ സ്വഭാവം വെളിപ്പെടുവാൻ ആരംഭിച്ച…..
ആ മൃഗമിന്ന് ഏറെ ആനന്ദത്തിലാണ്….
ലോകത്തെ തന്നെ ഇല്ലാതാക്കുവാനുള്ള ദാഹമുണ്ട് ആ മൃഗത്തിന്…..

അവനിൽ പലരും ഭയപ്പെടുന്നതും ആ മൃഗത്തെയാണ്…..

ഏറെ നാളത്തെ വിശപ്പ് ഇന്നാ മൃഗം ആനന്ദകരമായി തീർത്തിരിക്കുന്നു…….
അതിന്റെയൊരു ഭ്രാന്തമായ ഉണർവ്വ് തന്നെയാണ് രുദ്രനിലും ഉയർന്നത്….

ഈ നിമിഷം അവനിൽ ദേവു ഇല്ല….
അവന്റെ അമ്മയില്ല….
സഹോദരനില്ല….
കുടുംബമില്ല….

രുദ്രൻ ഒരു ലഹരിയുടെ പിടിയിൽ തന്നെയായിരുന്നു….

പിന്നെയും പിന്നെയും രക്തം വീഴുന്നത് കാണുവാൻ ആ മൃഗമവനെ ഉള്ളിന്റെ ഉള്ളിൽ നിന്നും പ്രേരിപ്പിച്ചു…..

രുദ്രൻ പോലുമറിയാതെ അവനിലെ ഒരു പുതു മുഖം പുറത്തേക്ക് വരികയായിരുന്നു ആ സമയം……..
ലോകം കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ അസുര മുഖം……..

അവനിലെ അസുരത്വം എന്ന മഹാ വിനാശകാരിയായ ശക്തി സ്രോതസ്സ് …..

അവന്റെ ചുവന്ന കൃഷ്ണമണിയുള്ള കണ്ണുകൾ കൂടുതൽ തിളക്കത്തിൽ വെട്ടി തിളങ്ങി….
ആ ഞരമ്പുകൾ വലിഞ്ഞു മുറുകി…..
ആ ചുണ്ടുകളിൽ ഒരു ചിരിയും വിടർന്നു….

ചെകുത്താന്റെ മുഖമുള്ള അസുര മന്ദഹാസം…..
പെട്ടെന്ന് പുറകിൽ നിന്നും വന്ന ശബ്ദമാണ് അവനെ അതിൽ നിന്നെല്ലാം വെളിയിലേക്ക് കൊണ്ടുവന്നത്….. രുദ്രൻ പതിയെ പുറകിലേക്കൊന്ന് നോക്കി…..

ബോധം വീഴാതെ കിടക്കുന്ന പാർവതി തണുത്തു വിറക്കുന്നു…..

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.