⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?24?

‘”” അയ്യോ…… എന്നിട്ട് ആ കുഞ്ഞിന് എന്തെങ്കിലും പറ്റിയോ അമ്മേ……'””

 

പാറു നെഞ്ചിൽ കൈവച്ചുകൊണ്ട് ചോദിച്ചു…..
ആ കഥയിൽ അവളത്രയേറെ മുഴുകിയിരുന്നു….

 

‘”” ഹ്മ്മ്……
ആ കുഞ്ഞ് നഷ്ടമായി മോളെ……
അത് ആ കൊട്ടാരത്തെ തന്നെ ആകെ തളർത്തിയിരുന്നു….
കുന്നോളം സന്തോഷം നിറഞ്ഞ ആ കുടുംബത്തിൽ അന്ന് കരിനിഴൽ വീണു…..എല്ലാവർക്കും കണ്ണീരു മാത്രം നൽകിയ ദുസ്വപ്നമാണ് ആ ഓർമ…. അതോടൊപ്പം ഒന്ന് കൂടെയുണ്ടായി….
കുഞ്ഞിനെ നഷ്ടമായ ആ രാജകുമാരിയുടെ ഗർഭപാത്രം കൂടി വൈദ്യൻ എടുത്ത് മാറ്റി…. കാരണം അതിലും നല്ലരീതിയിൽ പരിക്ക് പറ്റിയിരുന്നു…… ദൈവം അവളിലെ അമ്മയെ മാത്രമല്ല…… അതിനുള്ള കഴിവ് കൂടെയാണ് പിഴുതു എടുത്തത്…..

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഏത് മനുഷ്യനും അത് മരണ വേദനയാണ്

. പക്ഷെ എന്നിട്ട് കൂടി ആ രാജാവിന്റെ മകൻ വിധിയെ പഴിക്കാനോ തന്റെ റാണിയെ വെറുക്കുകയോ ചെയ്യാതെ അവനുള്ളിലെ സ്നേഹം മുഴുവൻ കാണിച്ചു….. ഒപ്പം എത്രയൊക്കെ ആശ്വസിച്ചാലും ആ മനസ്സിൽ ജീവിക്കുന്ന കുഞ്ഞിനെ മറക്കാൻ ആ മകൻ രാജാവിന്റെ രാജ്യം ഭരിക്കുന്ന കടമക്ക് സഹായിയായി…., “”

 

പാറു ഇപ്പോഴും കണ്ണെടുക്കാതെ ആ കഥയിൽ തന്നെ ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു….

 

‘”” എന്നിട്ട് എന്തായി അമ്മേ…….'”

 

അവൾ ചോദിച്ചു……

‘”” എന്നിട്ട് കുറേ സംഭവങ്ങൾ നടന്നു…… അതൊക്കെ അമ്മ പറഞ്ഞുതരാ……ഇപ്പൊ എന്റെ മോള്‌ വല്ലതും കഴിക്കാനുള്ള പരിപാടി നോക്കിയാ മതി……'””

ലക്ഷ്മിയമ്മ ഒരു ചെറു ചിരിയോടെ അവളോട് പറഞ്ഞു…..

 

‘”” ശ്ശേ…….
എന്താ അമ്മാ….. ഒന്ന് രസം പിടിച്ചു വരുവായിരുന്നു കഥ ……'””

 

‘””” അയ്യടാ…..
കഥ കേൾക്കാൻ പറ്റിയ ഒരു പ്രായം…… അതൊക്കെ സമയമുള്ള പോലെ ഞാൻ പറഞ്ഞുതരും അപ്പൊ കേട്ടാ മതി……'””

 

വാത്സല്യം നിറഞ്ഞ വാക്കുകളോടെ ലക്ഷ്മിയമ്മ അവളുടെ കവിൾ കൈ വച്ചു…. അപ്പോഴാണ് അവളിൽ അടങ്ങിയ ആ അഗ്നിയുടെ ചൂട് ആ അമ്മ തിരിച്ചറിഞ്ഞത്…..

 

‘”” പനി കൂടണോ മോളെ നിനക്ക്…
ഇന്നലെ ഉള്ളതിനേക്കാൾ ചൂട് ഉണ്ടായിരുന്നല്ലോ……'””

ലക്ഷ്മിയമ്മ ആശങ്കയോടെ മൊഴിഞ്ഞു……

 

‘”” അതൊന്നും കുഴപ്പമില്ല അമ്മേ….. മാറിക്കോളും…….'””

 

തളർന്ന സ്വരത്തോടെ അവൾ പറഞ്ഞു…..

 

‘”” നിനക്കത് പറയാം……
ഞാൻ കഞ്ഞി തന്നിട്ട് ഹോസ്പിറ്റലിൽ പോവാനുള്ള ഏർപ്പാട് ചെയ്ത് തരാം…….'””

 

‘”” വേണ്ട അമ്മാ….. ഇത് ചെറിയ പനി അല്ലെ…..'””

 

പാറു പറഞ്ഞു…..

 

‘”” ചെറുതാണോ വലുതാണോ എന്നൊക്കെ ഞാൻ നോക്കിക്കോളാം…… മര്യദക്ക് വിളിക്കുമ്പോ വന്നോണം….. കേട്ടല്ലോ ‘””

 

ശാസനയുടെ ഒപ്പം ലാളന കലർന്ന ആ ചോദ്യത്തിന് മുന്നിൽ അവൾക്കൊന്ന് തലയാട്ടാൻ മാത്രമാണ് സാധിച്ചത്……

‘”” അമ്മാ…….'””

 

അവൾ ഒരിക്കൽ കൂടെ അവരെ വിളിച്ചു……

 

‘”” എന്താടാ……'””

 

ലക്ഷ്മിയമ്മ വാത്സല്യത്തോടെ വിളി കേട്ടു….

‘”” ഇനി ഇങ്ങനെയൊന്നും ചെയ്യല്ലേ……
എനിക്ക് സഹിക്കാൻ പറ്റില്ല…..'””

അവരുടെ കയ്യിലെ ആ കെട്ട് നോക്കിയാണ് പാറു അത് പറഞ്ഞത്…..

ഒരു ചെറു  ചിരി മറുപടി നൽകിക്കൊണ്ട് ലക്ഷ്മിയമ്മ ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി……

താഴെ ചെന്ന് നോക്കുമ്പോൾ എല്ലാവരും ഊണ് മേശയിൽ നിരന്നിരുന്നിരുന്നു….. ശോഭമ്മയും രാധമ്മയും എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുക്കുകയാണ്……

ലക്ഷ്മിയമ്മയും അതിൽ പങ്ക് ചേർന്നു…..

‘”” അച്ഛാ…….
ഇന്ന് എങ്ങോട്ടെങ്കിലും പോകേണ്ട തിരക്കുണ്ടോ…….'””

ഭക്ഷണം വിളമ്പുന്നതിന്റെ ഇടയിൽ മുത്തശ്ശൻ ദേവ രാജ വർമ്മയോട് ലക്ഷ്മിയമ്മ ചോദിച്ചു….

 

‘”” ഹാ……
ഉണ്ട് മോളെ…… കമ്പനിയിൽ ഒന്ന് പോണം….
എനിക്കും ശങ്കരനും കൂടി…… പിന്നെ ചന്ദ്രന് ഇന്ന് തന്നെ അത്യാവശ്യമായി ബാംഗ്ളൂരിൽ നമ്മുടെ ഓഫീസിൽ പോകും …..
കുറേ കണക്കുകളിൽ എന്തൊക്കെയോ പിഴവുണ്ട്….. സമയത്ത് ക്ലിയർ ചെയ്തില്ലെങ്കിൽ തലവേദനയാവും…… നന്ദുവിന്റെ വിവാഹം വരല്ലേ…. അപ്പൊ അതിനിടക്ക് ഇതൊക്കെ കയറി വന്നാ വലിയ പ്രശ്നമാണ്…….'””

 

മുത്തശ്ശൻ അവളോട് മൊഴിഞ്ഞു….
മേശക്ക് ചുറ്റും ഇരുന്നവർ ഇതെല്ലാം വെറുതെ കേട്ടിരിക്കുകയായിരുന്നു….ഒരു തലക്കിൽ ഇരുന്ന വൃന്ദ സുഭദ്രയുടെ കയ്യിൽ ചെറുതായോന്ന് തട്ടി……
അവിടെ കൂടിയ മറ്റാരിലും ഇല്ലാത്ത ചില ഉദ്ദേശങ്ങൾ അവരിൽ എരിഞ്ഞു തുടങ്ങിയിരുന്നു…..

പക്ഷെ സമയവും സന്ദർഭവും ഇതല്ലെന്ന് നല്ല ബോധമുള്ള ബുദ്ധിമതിയായ സുഭദ്ര അവളെ കണ്ണ് കാണിച്ച് ഇപ്പോൾ വേണ്ടെന്ന് ആംഗ്യം കാണിച്ചിരുന്നു…..

‘”” അയ്യോ……
അപ്പൊ നിങ്ങളൊക്കെ ഇപ്പൊ പോകും ല്ലേ…..'””

ലക്ഷ്മിയമ്മ ചോദിച്ചു ……

 

‘”” ഹ്മ്മ്……
എന്താ മോളെ….. എന്തെങ്കിലും കാര്യമുണ്ടോ….. ഉണ്ടെങ്കിൽ പറാ….. ഇത് കഴിഞ്ഞു വരുമ്പോൾ ചെയ്യാം…..'””

 

മുത്തശ്ശൻ പറഞ്ഞു…..

 

‘”” അതല്ല അച്ഛാ……
പാറു മോൾക്ക് തീരെ വയ്യാ….. ഇന്നലെ തുടങ്ങിയ പനിയാ………'””

‘”” കുറവില്ലേ അവൾക്ക്……
ഇതൊക്കെ ഒന്ന് നേരത്തെ നോക്കണ്ടേ എന്റെ ലക്ഷ്മി…. എന്നാ രാവിലെ തന്നെ പോവായിരുന്നല്ലോ….. ഇതിപ്പോ ഇന്ദ്രനും നന്ദുവും ഇവിടില്ലതാനും……'””

 

‘”” ശ്രദ്ധിച്ചില്ല അച്ഛാ……
രാവിലെ ആ കുട്ട്യോളെ യാത്രയാക്കുന്ന തിരക്കായിരുന്നില്ലേ…..””

 

ലക്ഷ്മിയമ്മ പറഞ്ഞു……

 

‘”” ഇനിയിപ്പോ എന്ത് ചെയ്യും……
ഞങ്ങൾക്ക് പോയെ പറ്റു……ഇല്ലെങ്കിൽ ആ കാര്യം ആകെ അവതാളത്തിലാവും……'””

 

മുത്തശ്ശൻ പറഞ്ഞു……

 

‘”” അത് കുഴപ്പമില്ല അച്ഛാ……….
രുദ്രൻ ഇവിടെ തന്നെ ഉണ്ടല്ലോ…. അവൻ പൊക്കോളും……'””

 

ലക്ഷ്മിയമ്മ അത് പറഞ്ഞപ്പോ കേട്ടിരുന്ന വൃന്ദയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…. അവൾ കോപത്തോടെ സുഭദ്രയെ നോക്കി…… അവരുടെ അവസ്ഥയും വ്യത്യസ്തമല്ല……

എന്നാൽ മുത്തശ്ശനു അത് കേട്ടപ്പോ നല്ലൊരു ആശയമായാണ് തോന്നിയത്….. കൂടാതെ പാർവതിയെ അവനോട് അടുപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരാവശ്യം കൂടെയാണ്…..

 

‘”” എന്നാ നീ പോയി അവനോട് സംസാരിച്ചോ…. വരില്ലെന്ന് വല്ലതും പറഞ്ഞാൽ എന്നോട് പറ….. ബാക്കി ഞാൻ നോക്കിക്കോളാ……'””

 

പ്ളേറ്റിൽ വിളമ്പിയ ഭക്ഷണം കഴിച്ചുകൊണ്ട് ദേവ രാജ വർമ്മ പറഞ്ഞു…..

‘”” അവന് ചിലപ്പോ അതിനൊന്നും ഇഷ്ട്ടം കാണില്ല അച്ഛാ……
വേണമെങ്കിൽ മാധവേട്ടനെ വിടാ… അദ്ദേഹം ഇവിടെ വെറുതെ ഇരിക്കല്ലേ……'””

 

രുദ്രനെ ഇതിൽ നിന്നും ഒഴിവാക്കുവാനായി സുഭദ്ര മനപ്പൂർവം ചോദിച്ചു നോക്കി….. അവർക്ക് ഇതിനോട് തീരെ യോജിപ്പ് ഇല്ലായിരുന്നു…. എന്നാൽ ഈ മറുപടി കേട്ടതും അദ്ദേഹം കോപം കത്തുന്ന കണ്ണുകളാൽ അവരെ നോക്കി…. അതിന് മുന്നി കണ്ണുയർത്താൻ പോലും അവർ ശരിക്കുമോന്ന് ഭയന്നു…..

 

”” സുഭദ്രയോട് ഇവടെ ആരെങ്കിലും അഭിപ്രായം ചോദിച്ചോ……. അവനീ വീട്ടിൽ ഉള്ളതാണെങ്കിൽ ഇതൊക്കെ ചെയ്തേ പറ്റു…. അത് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും….
പിന്നെ ആ കുട്ടിയെ പറ്റി നിങ്ങൾക്ക് എന്ത് അറിയാം…… ഇപ്പൊ നടന്നു കഴിഞ്ഞ പോലെ ഒരു അറ്റാക്ക് വീണ്ടും നടന്നാ നിന്റെ ഈ മാധവേട്ടന് തടുക്കാൻ പറ്റുമോ….. അഞ്ചു പേരാ മരിച്ചത്……. അത് മറന്ന് പെരുമാറരുത്…..'””

ആ ഗംഭീര്യം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ അവൾക്ക് എതിർ വാക്ക് ഉണ്ടായിരുന്നില്ല…. സുഭദ്രയുടെ മുഖം താന്നുപോയി….ഒപ്പം മാധവനും വൃന്ദയും ഉണ്ടായിരുന്നു….

‘”” അച്ഛൻ പറഞ്ഞതാ സുഭദ്രേ ശരി…..
പാറു മോളെ ഇനിയിങ്ങനെ കെയർലെസ്സ് ആയി പുറത്ത് വിടാൻ പറ്റില്ല….. ചുറ്റിനും ശത്രുക്കളാണ്….. രുദ്രൻ പോയാ അതൊന്നും അവളെ അടുക്കില്ല…… നീ വേറെയൊന്നും കരുതണ്ടാ….
ലക്ഷ്മി….
നീ രുദ്രനോട് പോയി കാര്യം പറാ…..'””

 

ശോഭമ്മയും അദ്ദേഹത്തെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു…… അതിന് മുന്നിൽ മറ്റൊരു വാക്ക് അവർക്ക് ഇല്ലായിരുന്നു….. ലക്ഷ്മിയമ്മ സന്തോഷത്തോടെ അവിടെ നിന്നും നടന്നു…..

ആ പോക്ക് കോപത്തോടെ നോക്കി നിൽക്കുവാൻ മാത്രമേ ആ ശത്രുക്കൾക്ക് സാധിച്ചള്ളൂ…..

???????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.