⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?25?

-കൊച്ചി-

‘”” ഇത് നേരം കുറേ ആയല്ലോ എന്റെ സാറേ……. ഇയാളിത് എവടെ പോയി കിടക്കാവോ……
പ്രത്യേകിച്ച് മന്ത്രി വിളിപ്പിച്ചിട്ട് ഇങ്ങനെ ഡിലെ ആക്കുന്നത് ആലോചിക്കുമ്പോഴാ…..'””

 

കയ്യിലൊരു ബൊക്കയും പിടിച്ചുകൊണ്ടു ആ പൊരി വെയിലത്തു നിന്നിരുന്ന si ശ്രീനാദ് കോഴിപറമ്പിൽ സഹികെട്ടാണ് ആ വാക്കുകൾ പറഞ്ഞത് തന്നെ……

 

അത് കേട്ട ഇൻസ്‌പെക്ടർ സാക്ഷി അശോകൻ അയാളെ ഒന്ന് നോക്കി….

‘”” മിണ്ടാതെ അവടെ നിൽക്കടോ……
ഡിസ്മിസ്സൽ കിട്ടിട്ട് മന്ത്രി നേരിട്ട് വിളിച്ച് സർവീസിൽ തിരിച്ചെടുത്തതിന്റെ അഹങ്കാരമാ……
ഏത് തരത്തിലുള്ള പ്രാന്തനാണോ വരാൻ പോണേ എന്റെ ഈശ്വരാ……ഇതൊക്കെ കൃത്യം എന്റെ തലയിലേക്ക് തന്നെ വരുന്നുമുണ്ട്…. അത് ആലോചിക്കുമ്പോഴാ…….'””

ഇൻസ്‌പെക്ടർ സാക്ഷി ആരോടെന്നില്ലാതെ മുകളിലേക്ക് നോക്കി പറഞ്ഞു….. അവരടക്കം 12 പോലീസുകാർ കാത്തിരിക്കുന്നത് ഒരാളെ സ്വീകരിക്കുവാനാണ്…….

പ്രതികൾക്ക് പേടി സ്വപ്നവും പോലീസിന് ദുസ്വപ്നവുമായ ഒരു പക്കാ ക്രിമിനലിനു വേണ്ടി……

കഥയിലേക്ക് കാലെടുത്തു വക്കാൻ പോകുന്ന പുതിയ വില്ലന് വേണ്ടി……

അതെ…..

കാലന് 100 ആയുസ്സെന്ന പോലെ മണ്ണിനെ മെദിച്ചു പറത്തിക്കൊണ്ട് ഒരു കറുത്ത ജിപ്സി മന്ത്രിയുടെ കൊച്ചി പോലീസ് സ്റ്റേഷന് മുന്നിൽ പാഞ്ഞു വന്ന് നിന്നു……

വണ്ടിയുടെ ടയർ നിരങ്ങുന്ന ശബ്ദം അവിടമാകെ മുഴങ്ങി കേട്ടിരുന്നു……

അത് കൃത്യം ആ പോലീസുകാരുടെ മുന്നിൽ തന്നെ വന്നുനിന്നു….. സാക്ഷി അടക്കമുള്ള പോലീസ് സേന ആ ജിപ്സിയിലേക്ക് തന്നെ നോക്കി നിന്നു…..

വളരെ പെട്ടെന്നാണ് ആയിടത്ത് കാറ്റിന്റെ വേഗത അധികമാകുവാൻ തുടങ്ങിയത്…. ആ കാറ്റിൽ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കൂടുതൽ ഉയരുവാൻ ആരംഭിച്ച…..

ഒരു മുരൾച്ചയോടെ ഓഫായ ജിപ്സിയിൽ നിന്നും ഒരു കാൽപാദം ഭൂമിയിലേക്ക് പതിച്ചു……
ശക്തമായ കാലടികളോട് പലതും കരുതി ഉറപ്പിച്ചുകൊണ്ട് അതിനുള്ളിലെ ആ മുപ്പത് വയസ്സുകാരൻ പുറത്തേക്ക് വന്നു…..
ആ പോലീസുകാർ അയാളെ ശരിക്കുമോന്ന് നോക്കി…..

കട്ടിക്ക് വളർത്തിയ താടിയും കൊമ്പൻ മീശയും കൂളിംഗ് ഗ്ലാസ് വച്ച കണ്ണും…… ഒപ്പം ഒരു മുടിപോലും ഇല്ലാത്ത കഷണ്ടി തലയും……

വളരെ ഉറച്ച ശരീരം ഉള്ള അയാൾ ധരിച്ചിരുന്നത് ഒരു ബ്ലാക്ക് ബനിയനും കാക്കി പാന്റും ഷൂസുമാണ്……..

ഒറ്റ നോട്ടത്തിൽ അയാളെ കണ്ടാൽ കാലൻ മുന്നിൽ വന്ന് നിന്നത് പോലാണ് തോന്നുക….. അത്രക്ക് പൈശാചികത ആ മുഖത്ത് ഉണ്ടായിരുന്നു….

കാലുകൾ ഉയർത്തി മണ്ണിലേക്ക് മെദിച്ചു ചവിട്ടി അവർ അയാൾക്ക് ഒരു സല്യൂട്ട് കൊടുത്തു… ശേഷം si ശ്രീ നാദ് തന്റെ കയ്യിലുള്ള ബോക്കെ അയാൾക്ക് നേരെ നീട്ടി…..

‘”” വെൽക്കം to കൊച്ചി സാർ……'””

 

വിനയം തുളുമ്പുന്ന അവന്റെ വാക്ക് കേട്ട അയാൾ അവനെയൊന്ന് നോക്കി…. ശേഷം നിസാരമായ ഒരു ചിരി ചിരിച്ച ശേഷം അവന്റെ കയ്യിലെ ആ ബോക്കെ അയാൾ കൈകളിലേക്ക് വാങ്ങി ദൂരേക്ക് എറിഞ്ഞു ……

തുടക്കം തന്നെയുള്ള ആ പെരുമാറ്റത്തിൽ പോലീസുകാർ ശരിക്കുമോന്ന് അമ്പരന്നിരുന്നു….

‘”” താങ്ക്യൂ ഗയ്‌സ്…….
സോ……. ഇതാണ് എന്റെ പുതിയ സ്റ്റേഷൻ…..
സെക്സി പ്ലേസ്…… എനിക്കീ നാട് വല്ലാതെ അങ്ങ് ഇഷ്ട്ടമായി…… പണ്ട് ഒരു 7 കൊല്ലം മുന്നെയാണ് കേരളത്തിൽ അവസാനം വന്നത്……. ഇപ്പൊ ഒരുപാട് മാറിയിരിക്കുന്നു….. എന്നെ പോലെ തന്നെ……”‘”

അയാൾ ചുറ്റുമോന്ന് വീക്ഷിച്ചുകൊണ്ട് പറഞ്ഞു…..

 

‘”” അതെ സാർ……
സാർ വന്നയുടൻ മന്ത്രി സാറിനെ കാണാൻ ഓഡർ ഇട്ടിരുന്നു…,..'””

സാക്ഷി അയാളെ നോക്കി വിനയപൂർവ്വം പറഞ്ഞു….

‘”” എന്തിനാണ് ഇത്ര തിരക്ക് മിസ്………'””

അയാൾ അവളുടെ മാറിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി പതിയെ വായിച്ചു….

‘”” മിസ്….. സാ…… ക്ഷി…. അശോക്……
ഹോ…… നൈസ് നെയിം……
മാരീഡ്‌ ആണോ……'””

 

‘”” യെസ് സാർ……'””

 

‘” ആഹാ ……
അപ്പൊ ലൈസൻസ്ഡ് ആണ്…… ഗ്രേറ്റ്‌….
Then മിസിസ് സാക്ഷി……… വലിയ ഒരു യാത്ര ചെയ്ത് വന്നതാണ്…… താൻ പോയി എനിക്കൊരു ചായ വാങ്ങി വാ…… ഞാനൊന്ന് വിശ്രമിക്കട്ടെ…….'””

അതും പറഞ്ഞുകൊണ്ട് ഒരു വഷളൻ ചിരി ചിരിച്ച ശേഷം അയാൾ സ്റ്റേഷന്റെ അകത്തേക്ക് നടന്നു….. അവന്റെ പെരുമാറ്റം ഇൻസ്‌പെക്ടർ സാക്ഷിക്ക് ഒട്ടും പിടിച്ചിരുന്നില്ല……

 

‘”” എന്ത് സാധനാ വന്ന് കേറിയിരിക്കുന്നത്…..
കണ്ടിട്ട് നല്ല മൊടയായ ടൈപ് ആണെന്ന് തോനുന്നു….. ഡോ കുട്ടൻ പിള്ളേ……
പോയി സാർ പറഞ്ഞ ചായ വാങ്ങി കൊടുക്ക്…..
എന്നിട്ട് പെട്ടെന്ന് പോവാനുള്ളതാ മന്ത്രി ഓഫീസിലേക്ക്….. ഇയാൾ വൈകുന്നതിന്റെ കൂടെ തെറി ഞാനാ കേൾക്കുന്നത്…..'””

 

സാക്ഷി അവിടെ നിന്നിരുന്ന കോൺസ്ട്രേബിൾ കുട്ടൻ പിള്ളയെ നോക്കി പറഞ്ഞു…..
അയാൾ തന്റെ മേൽ ഉദ്യോഗസ്ഥയുടെ വാക്കുകൾ അതേപടി അനുസരിച്ചുകൊണ്ട് സ്റ്റേഷന്റെ പുറത്തുള്ള ചായക്കടയിലേക്ക് നടന്നു…..

 

?????????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.