⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?28?

എങ്ങോട്ടെന്ന് പോലുമറിയാതെ ആ 12 പേർ മുന്നിൽ നടക്കുന്ന രണ്ടുപേരെ പിന്തുടർന്നു….

ഓടി രക്ഷപ്പെടാൻ പോലും അവർക്ക് മുന്നിൽ മാർഗ്ഗങ്ങളില്ല….. നാല് ഭാഗത്തും കടലാണ്…..
കൂടാതെ അവിടെയെല്ലാം അവരുടെ ആളുകളും…..

സാഹസത്തിനു മുതിർന്ന് തങ്ങളുടെ കുട്ടികളുടെ ജീവൻ കൂടെ ആപത്തിൽ ആക്കുവാൻ അവർ തയ്യാറാല്ലായിരുന്നു….

എങ്ങോട്ടെന്നില്ലാതെ അവർ മുന്നോട്ട് നടന്നു…..

കുറച്ചു ദൂരം പിന്നിട്ടപ്പോൾ അങ്ങ് അകലെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂറ്റൻ കറുത്ത കോട്ടയെ അവർ കണ്ടു……

ഭയാനകമായ ആ കോട്ടയുടെ മുകളിൽ കാർ മേഖങ്ങൾ കുന്ന് കൂടി നിൽക്കുന്നു….. കൂടാതെ അരണ്ട അസ്തമന സൂര്യന്റെ വെളിച്ചത്തിൽ അതിന് ചുറ്റും വട്ടമിട്ടു പറക്കുന്ന വവ്വാൽ കൂട്ടങ്ങളെയും അവർ കണ്ടു…..

എല്ലാം കൊണ്ടും അവരിലെ ഭയത്തെ പതിന്മടങ്ങായി ഉയർത്തിയ ഒരിടം തന്നെയായിരുന്നു അത്……

മുന്നിൽ നടക്കുന്ന രണ്ടുപേർ അവിടേക്ക് തന്നെയാണ് പോകുന്നത്…… മറ്റ് മാർഗങ്ങളില്ലാതെ അവരും ആ രണ്ടുപേരെ പിന്തുടർന്നു ചെന്നു……

ഏകദേശം അര മണിക്കൂർ നേരം വേണ്ടിവന്നു ആ കുന്ന് കയറി കഴിയുവാൻ അവർക്ക്…..

മുന്നിൽ കോട്ട മതിലിന്റെ ഭീമാകാരമായ വലിയ വാതിൽ….. അവർ അവിടെയെത്തിയതും ഒരു ഹുങ്കാര ശബ്ദത്തോട് കൂടി അത് തുറന്ന് വന്നു…..

അവർ വീണ്ടും മുന്നോട്ട് കാലുകൾ വച്ചു….. കോട്ട മതിൽ കടന്നതും അവരുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു തരം പേടി ഉടലെടുക്കുവാൻ ആരംഭിച്ചിരുന്നു…..

ഏതെല്ലാമോ അദൃശ്യ ശക്തികളുടെ സാന്നിധ്യം……

കാറ്റിനു പോലും ചുടു രക്തത്തിന്റെ മണം….. അവർ മരണത്തിലേക്കാണോ പോകുന്നതെന്ന് സ്വയം ചിന്തിച്ചു…..

ഈ സമയം കോട്ടയുടെ പ്രധാന കവാടം ആ രണ്ടുപേർ തുറന്നിരുന്നു….. അവർ ഇവരെ അകത്തേക്ക് ക്ഷണിക്കും പോലെ രണ്ട് ഭാഗത്തേക്ക്‌ മാറി നിന്നു….. വിറയാർന്ന കാലടികളോടെ അവർ അകത്തേക്ക് കടന്നു…..

അതെ സമയം ആ രണ്ടുപേർ തുറന്ന കോട്ട വാതിൽ പുറത്ത് നിന്നും അടിച്ചിരുന്നു…..

വാതിൽ അടഞ്ഞതിന്റെ ശബ്ദം കേട്ടതും അവർ ഒന്ന് വിറച്ചുപോയി…. പിന്നീട് അവർ ചുറ്റിനും നോക്കി അവിടെ തന്നെ നിന്നു…..

ഒരു രാജ കൊട്ടാരം പോലുള്ള കോട്ട…..

പലയിടത്തും വെളിച്ചത്തിനു വേണ്ടി മാത്രം അല്പം മെഴുകുതിരികൾ കത്തിച്ചു വച്ചിരിക്കുന്നു….. അതുകൊണ്ട് എല്ലായിടത്തും ഒരു അരണ്ട പ്രകാശം മാത്രമാണ് ഉള്ളത്…..

‘”” എന്താണ്……..
എല്ലാവർക്കും പേടി തോന്നുന്നുണ്ടോ……'””

 

പെട്ടെന്ന് എവിടെ നിന്നോ ഒരു സ്ത്രീ ശബ്ദം അവരെ തേടിയെത്തി….. അപ്രതീക്ഷിതമായി കേട്ട മുഴക്കത്തിൽ അവർ നന്നേ വിറച്ചിരുന്നു…. കോട്ടയുടെ നാല് ദിക്കിലും ആ ശബ്ദം തട്ടി പ്രകമ്പനം കൊള്ളിച്ചു…..

അവർ ഭയത്തോടെ ചുറ്റിനും കണ്ണോടിച്ചു……

ആരെയും കാണ്മാനില്ല…… ഈ സ്ഥലത്ത് വന്നതിനു ശേഷം ആദ്യമായാണ് തങ്ങൾക്ക് മനസ്സിലാവുന്ന ഒരു ഭാഷ അവർ കേൾക്കുന്നത്……

 

‘”” ക്രൂ…………… ഹ്…………….'””

പെട്ടെന്ന് ദികമ്പങ്ങൾ പൊട്ടുമാറ് ഒരു ഭീമാകരമായ കഴുകന്റെ ശബ്ദം ആ ലോകത്തെ തന്നെ പിടിച്ചു കുലുക്കി……

അവരെല്ലാം ആ ശബ്ദം കേട്ട് ശരിക്കും വിറച്ചുപോയി……കോട്ടയുടെ തുറന്ന വലിയ ജനാല വഴി ഒരു വലിയ കഴുകൻ അകത്തേക്ക് കടന്നു……

അത് ആ മനുഷ്യർ നിൽക്കുന്നതിന്റെ മുകളിലൂടെ വട്ടമിട്ടു പറക്കുവാൻ ആരംഭിച്ചു…..
അവിടെയുള്ള അമ്മമാർ എല്ലാം തങ്ങളുടെ കുട്ടികളെ ഇറുകെ പിടിച്ചു നിന്നു….. ഒരു ആപത്തും അവരെ അടുക്കാതിരിക്കുവാൻ വേണ്ടി……

 

പെട്ടെന്നാണ് ആ കോട്ടക്കുള്ളിൽ നിന്നും ചില കാലടി ശബ്ദങ്ങൾ അവരുടെ കാതിൽ പതിക്കുവാൻ തുടങ്ങിയത്….. എല്ലാവരും അത് കേട്ട ദിശയിലേക്ക് നോക്കി….. ഒരു മുറിയിൽ നിന്നും ഏതോ ഒരാളുടെ നിഴൽ മുന്നോട്ട് വരുന്നു…. അരണ്ട വെളിച്ചത്തിൽ അതാരാണെന്ന് ആർക്കും മനസ്സിലായില്ല…..

എന്നാൽ ആ നിഴൽ മുന്നോട്ട് വന്ന് വെളിച്ചത്തിലേക്ക് കടന്നപ്പോൾ എല്ലാവർക്കും അവളെ കാണുവാൻ സാധിച്ചു……

തല മറക്കുവാൻ സാധിക്കുന്ന വിധമുള്ള ഒരു കറുത്ത വസ്ത്രവും പോരാളികൾ ഇടും പോലുള്ള ഒരു പടച്ചട്ടയും ഇട്ട് മുന്നോട്ട് വന്ന ഒരു പെൺകൊടി…..

അവൾക്ക് ഏകദേശം ഒരു 25  വയസ്സെങ്കിലും തോന്നിക്കും….
കറുത്ത വർണ്ണം പൂശിയ കൺപോളകൾ…
മുന്തിരി ചാറിൻ നിറമുള്ള ചുണ്ടുകൾ….ഒപ്പം ഒരു പാമ്പിനെ പോലെ വെള്ളയും കറുപ്പും ഇട കലർന്ന കൃഷ്ണമണികൾ…..

ആരെയും മയക്കുന്ന ആ സ്ത്രീ സൗന്ദര്യത്തിന് ക്രൂരതയുടെയും വന്യതയുടെയും മറ്റൊരു മുഖവും ഉണ്ടായിരുന്നു……..

അവളുടെ നാവിനു പോലും നീല നിറമാണ്….

അതെ….
ഇത് അവൾ തന്നെയാണ്……

ഉറങ്ങി കിടക്കുന്ന ദേവാസുരന്റെ  ശത്രു….

The Queen of all bad sneaks….
The last evil of earth……

Eva medusa…..

( ഹെലയുടെ സഹോദരിയായ ഇവ മെടുസയെ പറ്റി ഇതിനു മുന്നേയുള്ള ഭാഗത്ത് പറഞ്ഞിരുന്നതാണ്….)

അവൾക്ക് മുന്നേ വന്ന് പെട്ട ഇരകളെ നോക്കി അവൾ വശ്യമായി ചിരിച്ചു…… അവരെല്ലാം അവളെ ഭയത്തോടെയാണ് നോക്കിയത്…..

ഈ സമയം വട്ടമിട്ടു പറന്നിരുന്ന ആ കഴുകൻ അവളുടെ തോളിൽ വന്നിരുന്നു….. ഇതെല്ലാം കാണുന്ന അവർ അത്ഭുദത്തോടെ അവളെ നോക്കി നിന്നു….. ഇവ ഒരു ചെറു ചിരിയോടെ ആ കഴുകനെ നോക്കി……

‘””Es hora de dejarla y seguir adelante….'””

(കർമ്മങ്ങൾ തുടങ്ങുവാൻ സമയമായിരിക്കുന്നു…. പോയി എനിക്ക് വേണ്ടത് കൊണ്ടുവാ…… വേഗം ആവട്ടെ…)

കഴുകനെ നോക്കി അവളത് പറഞ്ഞതും ആ കഴുകൻ ഒരു ഗർജ്ജനയോടെ അലറി മുന്നോട്ട് പറന്നു…… കാറ്റിന്റെ വേഗത്തേക്കാൾ എത്രയോ മടങ്ങു വേഗത ആ കഴുകന് ഉണ്ടായിരുന്നു….. അത് വടക്ക് ദിശയെ നോക്കി പ്രയാണം ആരംഭിച്ചു…..

മുന്നോട്ട് പോകുന്ന വേഗതയിൽ ആ കഴുകൻ ഒരു വാൽ നക്ഷത്രത്തെ പോലെ ഉയർന്നു പ്രകാശിച്ചു……

നടക്കുന്ന സംഭവങ്ങൾ ഒന്നും മനസ്സിലാവാതെ നോക്കി നിൽക്കുകയാണ് ആ ജനങ്ങൾ…..
കഴുകനെ നോക്കി നിന്ന ഇവ മെടുസ ഒരു ചെറു പുഞ്ചിരിയോടെ ആ ജനങ്ങളെ നോക്കി…..

 

‘”” എല്ലാവരും വല്ലാതെ ഭയന്നെന്ന് തോനുന്നു….
നിങ്ങൾ ആരും വിചാരിക്കുന്ന അത്ര ഭയാനകമല്ല ഈ സ്ഥലം…….'””

 

ഇവ അവരെ നോക്കി പറഞ്ഞു…..

 

‘”” ആരാണ് നിങ്ങൾ……
ആരെയും ദ്രോഹിക്കാത്ത ഞങ്ങളോട് എന്തിനാണ് ഈ ക്രൂരത…..'””

ആ കൂട്ടത്തിലെ ഒരുവൻ അവളോട് വിളിച്ചു ചോദിച്ചു…..
ഇവ എല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ മുന്നോട്ട് നടന്ന് വന്നു…..

‘”” നിങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ട……
ഞങ്ങൾ ആരും ക്രൂരന്മാരല്ല …. നിങ്ങളെ പോലെ പാവങ്ങൾ തന്നെയാണ്…..
പിന്നെ പുറമെ ജീവിക്കുന്ന നിങ്ങളാണ് ഞങ്ങളെ ആക്രമിക്കുന്നത്….. അതിന്റെ ഒക്കെ ഒരു മുൻകരുതലായി ഇതിനെ കണ്ടാൽ മതി…..'””

 

ഇവ വളരെ സാധാരണമായ രീതിയിൽ അവളോട് സംസാരിച്ചു….. ആ ജനങ്ങളിൽ നിന്നും വന്ന പോലെ ക്രൂരമായ പെരുമാറ്റം അവളിൽ നിന്നും കാണാത്തത് കണ്ടപ്പോൾ അവർക്ക് അല്പം ആശ്വാസം ലഭിച്ചിരുന്നു……
അതിനാൽ തന്നെ എല്ലാം തുറന്ന് ചോദിക്കുവാൻ തന്നെ അവർ തീരുമാനിച്ചു…..

 

‘”” പക്ഷെ ഇവിടുള്ള ജനങ്ങൾ എന്താണ് ഇങ്ങനെ…… ഞങ്ങളെ മാത്രം വെറുതെ വിട്ട് ബാക്കിയുള്ളവരെ എന്തിനു കൊന്നു……'””

 

‘”” ഹ് ഹ് ഹ് ഹ് ഹ്..,…,.,,..,
നിങ്ങൾ ഞങ്ങളെ തെറ്റ് ധരിച്ചിരിക്കുകയാണ്…. അവിടെ ആരും മരിച്ചിട്ടില്ല….. എല്ലാവരും മയങ്ങി വീണതാണ്……'””

 

‘”” മയങ്ങി വീണതോ…….
അപ്പൊ അവർക്ക് ജീവൻ ഉണ്ടോ……'””

. അതിലെ ഒരുവൻ ചോദിച്ചു……

 

‘”” തീർച്ചയായും ഉണ്ട്….. അവർക്ക് ആർക്കും ഒന്നും സംഭവിച്ചിട്ടില്ല……'””

 

‘”” അപ്പോൾ എന്തിനാണ് അവരെ നിങ്ങൾ മയക്കിയത്…..ഞങ്ങളെ മാത്രം എന്തിനു ഇവിടെ കൊണ്ടുവന്നു……'””

 

‘”” വളരെ എളുപ്പമുള്ള ചോദ്യമാണ്…. അതുകൊണ്ട് എളുപ്പത്തിൽ ഉള്ളൊരു മറുപടി ഞാൻ തരാം……
ഇവിടെ ഇങ്ങനെയാണ്….. ദ്വീപിൽ വന്ന് പെട്ടവർ അപകടകാരികൾ അല്ലെങ്കിൽ മാത്രമേ ഞങ്ങൾ അഭയം കൊടുക്കാറുള്ളൂ….
അപ്പോൾ അവർ അങ്ങനെ ഉള്ളവർ അല്ലെന്ന് അറിയും വരെ ഞങ്ങൾ തടവിലാക്കി വക്കും….
പിന്നെ നിങ്ങളെ കൊണ്ടുവന്നതിന്റെ ഉദ്ദേശം ഈ കുട്ടികൾ ആണ്…. അവരെ ഞങ്ങൾ ഉപദ്രവിക്കില്ല…. കൂടാതെ അവർക്കൊപ്പം നിങ്ങൾ ഉറപ്പായും ഉണ്ടാവണം……'””

 

അവർക്കുള്ളിൽ തിങ്ങി കൂടി നിന്ന എല്ലാ സംശയങ്ങളും അവസാനിപ്പിക്കുക ഒരു മറുപടി തന്നെയായിരുന്നു അത്…. ഇത്ര സമയം പേടിച്ചിരുന്ന സാഹചര്യത്തിന് അറുതി വരുത്തി അവർ സ്വയം ആശ്വസിച്ചു…..

 

‘”” നിങ്ങൾക്ക് വിശക്കുന്നില്ലേ……. ‘””

 

ഒരു ചെറു ചിരിയോടെ ഇവ അവരെ നോക്കി ചോദിച്ചു….. അതിന് മറുപടി ഉണ്ടെന്ന് തന്നെയായിരുന്നു…..

 

‘””” എങ്കിൽ വരു…..
ബാക്കി കാര്യങ്ങൾ കഴിച്ചതിനു ശേഷം ആവാം….'”

ഇവ അതും പറഞ്ഞു മുന്നോട്ട് നടന്നു….. അവളെ പിന്തുടർന്ന് ബാക്കിയുള്ളവരും…….

????????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.