⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?11?

മുറിയിൽ കണ്ണും തുറന്ന് മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു ഇന്ദ്രൻ…..

അവന്റെ മനസ്സിലാക്കി ഒരു ചോദ്യമേ ഉള്ളു….

പാർവതി ഒരു പോറൽ പോലും ഏൽക്കാതെ എങ്ങിനെ ഇവിടെയെത്തി….

അതിന് എത്ര ചിന്തിച്ചിട്ടും അവനിൽ ഉത്തരം ഇല്ലായിരുന്നു…. രുദ്രൻ എത്രയൊക്കെ ശക്തൻ ആണെന്ന് അവനറിഞ്ഞാലും ഒന്നും അവൻ നേരിൽ കാണാത്ത സത്യങ്ങളാണ്…..

അവിടെ നടന്നതെന്തെന്ന് അറിയുവാൻ അവന്റെ ഉള്ളം തുടിച്ചു…..

‘പക്ഷെ ഇപ്പോൾ എങ്ങനെ സാധിക്കും….
രുദ്രൻ വന്നപ്പോൾ തൊട്ട് ആ മുറിയിലാണ്…. പാറുവാണെങ്കിൽ ഒന്ന് മിണ്ടുന്നതു പോലുമില്ല….’

 

ഓരോന്ന് ആലോചിച്ചു തല പുകച്ചിരിക്കുമ്പോഴാണ് തന്റെ മുറിയുടെ വാതിൽ തുറന്നത് അവനറിഞ്ഞത്…..

ഇന്ദ്രൻ ഒന്ന് തല ഉയർത്തി അലഷ്യമായി നോക്കി…. പെട്ടെന്നാണ് അവന്റെ മനസ്സിലെ ചിന്തകൾ എല്ലാം മാറി മറയാൻ തുടങ്ങിയത്….

അവന്റെ ഹൃദയമിടിപ്പ് പോലും വേഗത്തിൽ ആയിരുന്നു…..

ഒരു നീല ചുരിതാറിട്ട് പാലുമായി നിൽക്കുന്ന ഇന്ദു…. ഇന്നലെ തൊട്ട് കരഞ്ഞു തളർന്ന അവൾക്ക് അല്പം സൗദര്യം മങ്ങിയിരുന്നു….
എന്നാലും അവളോടുള്ള സ്നേഹത്തിനു മുന്നിൽ ഇന്ദ്രന് അവൾ ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരിയായാണ് തോന്നിയത്…….

നാണത്തിൽ കലർന്ന പുഞ്ചിരിയോടെ അവൾ അകത്തേക്ക് കയറി വാതിൽ അടച്ചു…. ഇന്ദ്രൻ എഴുന്നേറ്റിരുന്ന് അവളെ നോക്കിയൊന്ന് ചിരിച്ചു….

അവളുടെ മിഴികൾക്ക് അവനെ നോക്കുവാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി…. അത്രക്ക് ആകർഷണമായിരുന്നു അവക്ക്….

തല കുനിച്ചുകൊണ്ട് ഇന്ദു അവനരികിലേക്ക് വന്ന് ആ പാൽ ഗ്ലാസ് കട്ടിലിന്റെ അരികിലുള്ള ടേബിളിൽ വച്ചു….

‘”” ഏട്ടൻ ഉറങ്ങിയില്ലായിരുന്നോ……'””

 

ഇന്ദു അവന്റെ മുഖത്ത് നോക്കാതെ ചോദിച്ചു….

‘”” എന്തെ….. ഉറങ്ങണമായിരുന്നോ…..?? “””

 

അവൻ അല്പം കുസൃതിയോടെ ചോദിച്ചപ്പോൾ
ഇന്ദു ഒന്ന് ചമ്മിയ പോലെ ചിരിച്ചു….

‘”” അയ്യടാ…. എന്താ ചിരി……
എന്റെ മുഖത്തിന്‌ വല്ല കുഴപ്പോം ഉണ്ടോടി….'””

 

ഇന്ദ്രൻ ചോദിച്ചു….

 

“”” എന്ത് കുഴപ്പം……?? “”

ഇന്ദു മുഖമുയർത്തി ചോദിച്ചു…..

‘”” അല്ലാ….
നിലത്തോട്ട് നോക്കിയല്ലേ സംസാരിക്കുന്നത്….””

 

‘” അത് പി… പിന്നെ……
ഞാൻ ചുമ്മാ…..'””

 

‘” ഹ്മ്മ്… ഹ്മ്മ്…..
കുഴപ്പമില്ല…… എന്തായാലും മോള്‌ വന്ന കാര്യം നടക്കട്ടെ……'”

 

‘”” എന്ത്…….??'”

 

‘”” അല്ലാ….
പാലുമായി വന്നതല്ലേ….. അതിങ്ങനെ ടേബിളിൽ വച്ചാ ഞാനെങ്ങനെ കുടിക്കാനാ….
നമുക്ക് കാര്യങ്ങളിലേക്ക് കടക്കണ്ടേ…..'”

 

‘”” എന്ത് കാര്യങ്ങൾ…..'””

ഇന്ദു അല്പം കുറുമ്പോടെ ചോദിച്ചു….

‘”” അയ്യടാ….. ഒന്നും അറിഞ്ഞൂടാ…. ല്ലേ….'””

ഇന്ദ്രൻ കിടക്കയിൽ നിന്നും പതിയെ എഴുന്നേറ്റ് മീശ പിരിച്ചുകൊണ്ട് ചോദിച്ചു…. അത് കണ്ട ഇന്ദു രണ്ട് ചുവട് പുറകോട്ട് വച്ചുപോയി….

അവളൊന്ന് വിറച്ചിരുന്നു…..

 

“” ഏട്ടാ…..
ഇപ്പൊ വേണ്ടാ…….'”

 

“” വേണ്ടന്നോ…..
എന്താ……??? “”

 

“” ഞാനൊന്ന് കുളിച്ചേച്ചും വരാ…..
ഇന്നലെ കുളിച്ചതല്ലേ….. പിന്നെ വെള്ളം കണ്ടിട്ടില്ല…..'””

 

ഇന്ദു അല്പം ചളിപ്പോടെ പറഞ്ഞു…..

“”” വെള്ളമൊക്കെ പിന്നെ കാണാ….
നീ ഇങ് വാടി പെണ്ണെ…..'””

എന്നും പറഞ്ഞുകൊണ്ട് അവളെ വലിച്ച് ഇന്ദ്രൻ തന്റെ ദേഹത്തേക്ക് ഇട്ടു….
പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ഇന്ദു ആകെയൊന്ന് നടുങ്ങി പോയിരുന്നു….

അവന്റെ മുഖം അവളുടെ പിൻ കഴുത്തിൽ അമർന്നു…. ആ ശരീരത്തിൽ നിന്നും വന്ന വിയർപ്പിന്റെയും കണ്ണുനീരിന്റെയും ഗന്ധം അവന്റെ മൂക്കിലേക്ക് അരിച്ചു കയറി….

 

‘”” മ്മ്…….
നല്ല നാറ്റം ഉണ്ടല്ലോടി പെണ്ണെ നിനക്ക്….'”

ഇന്ദ്രൻ പറഞ്ഞത് കേട്ടപ്പോ അവൾക്കാകെ ചളിപ്പ് തോന്നി…. തന്റെ ശരീരത്തെ വിയർപ്പിന്റെ രൂക്ഷ ഗന്ധം അവന് അറപ്പ് തോന്നിക്കുമൊ എന്നവൾ ഭയന്നിരുന്നു…..

“” അതല്ലേ ഏട്ടാ ഞാൻ പറഞ്ഞെ കുളിച്ചിട്ട് വരാന്ന്…..
വിട്…..
ആകെ നാറി നിൽക്കുവാ……'”

 

‘” നീ എന്തിനാ ഇങ്ങനെ പിടയുന്നത് പെണ്ണെ…. ഞാനൊന്ന് മണക്കട്ടെന്നെ…..'””

ഇന്ദ്രൻ അവളുടെ വയറിൽ മുറുകെ പിടിച്ചുകൊണ്ടു പറഞ്ഞു….

‘”” വേണ്ട ഏട്ടാ……
ഒത്തിരി വിയർത്തതാ….. ഏട്ടന് അറക്കും….
ഞാൻ ഇന്നത്തെ കാര്യം മറന്ന് പോയതാ… ഇല്ലേൽ നേരത്തെ കുളിച്ചേനെ….'””

ഇന്ദു അവന്റെ കൈ വിടുവിക്കാൻ നോക്കികൊണ്ട് പറഞ്ഞു….. ഇന്ദ്രൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ച് തനിക്ക് നേരെ തിരിച്ചു നിർത്തി…. അവന്റെ തഴമ്പുള്ള കരം അവളുടെ ഇടുപ്പിൽ അമർന്നു…..

ഇരുവരുടെയും കണ്ണുകൾ ഏറെ അടുത്തിരുന്നു….. അവന്റെ ദൃഷ്ട്ടി അവളിൽ ഒരു വല്ലാത്തൊരുതരം വികാരമാണ് ഉണർത്തിയത്….അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ അടിച്ച പോലെ ചെറു വിറയൽ കടന്നുപോയി…..

ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുവാൻ തുടങ്ങി….അവളുടെ ശ്വാസ ഗതിക്കൊത്ത് ആ മാറിടങ്ങൾ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു….

ആ കണ്ണിൽ നിന്നും കണ്ണെടുക്കുവാൻ പോലുമവൾക്ക് സാധിച്ചില്ല…..

പെട്ടെന്ന് ഇന്ദ്രന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു….

അവളുടെ കണ്ണുകൾ അടങ്ങാത്ത സുഖത്താൽ അടഞ്ഞുപോയി…. അവൾ പറഞ്ഞ ആ അറപ്പ് പോലും മറന്നവൻ അവളെ നുകർന്നു….
അവസാനം ആ നവ മിഥുനങ്ങളുടെ ചുണ്ടുകൾ പരസ്പ്പരം കോർത്തു…… അവരെല്ലാം മറന്ന് ചുംബിച്ചു….

-എല്ലാം മറന്നുകൊണ്ട്-…..

നേരം കടന്ന് പോയത് പോലുമവർ അറിഞ്ഞില്ല…. ചുണ്ടിലെ ചോരയുടെ ചുവ തിരിച്ചറിഞ്ഞാണ് ആ ചുണ്ടുകൾ പരസ്പ്പരം അകന്നത്….

ഇന്ദുവിന്റെ കണ്ണുകൾ പതിയെ തുറന്ന് വന്നു….
മുന്നിൽ ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ഇന്ദ്രനെ കണ്ടപ്പോൾ അവൾക്ക് കൂടുതൽ നാണം വന്നുപോയി….

‘”” നീയെന്താ പറഞ്ഞെ….. അറപ്പോ….
അതെങ്ങനെ പറയാൻ തോന്നുന്നു ഇന്ദു നിനക്ക്….
കണ്ട അന്ന് തൊട്ട് എന്റെ പ്രാണന്റെ ഭാഗമല്ലേ നീ…. ആ നീ എനിക്ക് അറപ്പാവുമോ….'””

അവൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞുപോയി…. എന്നാൽ അത് പുറത്തേക്കൊഴുകും മുന്നേ ഇന്ദ്രനത് തുടച്ചു കളഞ്ഞിരുന്നു….

 

‘”” വേണ്ടാ…..
ഒരുപാട് കരഞ്ഞതല്ലേ….. ഇനി വേണ്ടാ….'””

 

ഇന്ദു അവളെ നോക്കി ചെറുതായോന്ന് ചിരിച്ചു….. ഇന്ദ്രൻ അവളുടെ രണ്ട് കവിളും ചേർത്ത് പിടിച്ച് ആ നെറുകിലേക്ക് തന്റെ ചുണ്ടമർത്തി……

“‘ എന്നാ എന്റെ പെണ്ണ് പോയി കുളിച്ചോ…..
എനിക്ക് അറച്ചിട്ടല്ല…..
നീയാകെ മാറിപ്പോയി….. കരഞ്ഞു തളർന്ന് ആകെ കോലം കെട്ടു……
കാണുമ്പോ എനിക്ക് തന്നെ എന്തോ പോലെ ആവുന്നു….'””

ഇന്ദ്രൻ പറഞ്ഞതിന് ഒരു നിറ പുഞ്ചിരി സമ്മാനിച്ച് അലമാരയിൽ നിന്നും ഡ്രെസ്സും എടുത്ത് ഒരു ടവലുമായി ഇന്ദു ബാത്ത് റൂമിലേക്ക് കയറി…..

ഇന്ദ്രൻ അക്ഷമനായി തലക്ക് കീഴെ കയ്യും വച്ച് ബെഡിൽ ചാഞ്ഞു…..
കുളിമുറിയിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ സ്വരം അവന്റെ കാതുകളെ വല്ലാതെ തണുപ്പിച്ചു……..

ഒപ്പം ആ മുറിയിൽ ഇതുവരെ അവനനുഭവിക്കാത്ത ഒരു തരം സുഗന്ധം നിറഞ്ഞു…. അതിന്റെ മണത്തിൽ അവനൊന്നു മയങ്ങിപ്പോയി…..

നേരം കടന്നുപോയി….

കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഇന്ദ്രൻ എഴുന്നേറ്റത്…. കുളി കഴിഞ്ഞു പുറത്തേക്ക് വന്ന ഇന്ദുവിനെ കണ്ട ഇന്ദ്രന്റെ തൊണ്ട വറ്റും പോലെ തോന്നി അവന്…..
അകത്തേക്ക് പോയവളല്ല പുറത്തേക്ക് വന്നത്….

അവളൊരു അപ്സരസ്സിനെ പോലെ സൗന്ദര്യത്താൽ തിളങ്ങിയിരുന്നു….

വെള്ള സാരിയും ബ്ലൗസും ധരിച്ച് തലയിൽ നനഞ്ഞ മുടിയെ തോർത്ത് മുണ്ടുകൊണ്ട് കെട്ടിവച്ച ഇന്ദുവിനെ കാണാൻ തന്നേ ഒരു വല്ലാത്ത അഴക് ആയിരുന്നു……

ശരീരത്തിൽ തെളിഞ്ഞു കണ്ട ചെറു ജല കണം പോലും അവളെ സ്വർണ്ണം പോലെ തിളക്കിയിരുന്നു….

അവനവളിൽ നിന്നുമൊന്ന് കണ്ണെടുക്കുവാൻ പോലും കഴിഞ്ഞില്ല…. അത്രക്ക് ആകർഷണമായിരുന്നു അവൾക്ക്…. അവന്റെ കയ്യേല്ലാം വല്ലാതെ വിറക്കുവാൻ തുടങ്ങി….

എന്നും ഇന്ദുവിനെ തന്റെ കയ്പ്പടയിൽ വിറപ്പിച്ച ഇന്ദ്രൻ ഇന്നവൾക്ക് മുന്നിൽ കിടന്ന് വിറക്കുകയായിരുന്നു…..

കാരണം….

ഇന്ദുവിനെ ഇതിനേക്കാൾ മനോഹരമായി അവനിതിനു മുന്നേ കണ്ടിട്ടില്ലായിരുന്നു….
അവളുടെ വശ്യമായ ആ ദേവ സൗന്ദര്യത്തിൽ ഇന്ദ്രൻ ശരിക്കും മയങ്ങിപ്പോയിരുന്നു…..

ആ മുഖത്തെ വിഷാദം പോലും എങ്ങോ പോയ് മറഞ്ഞു ….

അവനെ നോക്കിയൊന്ന് പുഞ്ചിരിച്ച ശേഷം അവളാ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് തലയിലെ തോർത്ത് അഴിച്ചു…..

അല്പം നനവ് പടർന്ന ആ മുടിയിഴകൾ അവളുടെ തോളിൽ അലഷ്യമായി കിടന്നു….
ഇന്ദു അത് തന്റെ വിരലുകൾ കൊണ്ട് വലിച്ച് വെള്ളം കുടഞ്ഞു കളയുവാൻ തുടങ്ങി….

ഇടക്ക് ആ കണ്ണാടി വഴി അവൾ അവനെ നോക്കിയിരുന്നു….. ഇന്ദ്രൻ നിൽക്കുന്നത് കണ്ടപ്പോ അവൾക്ക് ചിരിയാണ് വന്നത്….

ജീവിതത്തിൽ ഒരു പെണ്ണിന് മുന്നിലും അവനിങ്ങനെ വിറച്ചു നിന്നിട്ടില്ല….
അവന്റെ കാലുകൾ മുന്നോട്ട് നീങ്ങി….

ഒപ്പം അവളുടെ ഹൃദയമിടിപ്പ് വർധിക്കുവാൻ തുടങ്ങിയിരുന്നു….. എന്നാലും ഒന്നും അറിയാത്ത പോൽ അവളാ കണ്ണാടിയിൽ നോക്കി തന്റെ ചമയങ്ങൾ മെയ്തു…..

ചെറു നനവ് പടർന്ന അവളുടെയാ അണിവയറിൽ അവന്റെ വിരലുകൾ പതിയെ അമർന്നു…. അതിന്റെ സുഖത്താൽ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞുപോയി….

അലഷ്യമായി കിടന്നിരുന്ന ആ പാതി നനഞ്ഞ മുടി ഒരു ഭാഗത്തേക്ക്‌ ഒതുക്കിയ ശേഷം അവനാ കഴുത്തിൽ തന്റെ ചുണ്ടുകളെ അമർത്തി….

വല്ലാത്ത തണുപ്പായിരുന്നു ആ ശരീരത്തിന്…. ഒപ്പം അല്പം സോപ്പിന്റെ മണവും….. ഇന്ദ്രന്റെ സ്പർശം ഏറ്റതും നിന്ന നിൽപ്പിൽ അവളൊന്ന് വിറച്ചുപോയി….

അവനവളോട് കൂടുതൽ ചേർന്ന് നിന്നു….. ആ കൈകൾ ആവളെ വലിഞ്ഞു മുറുക്കി…. അവന്റെ മുഖം അവളുടെ കവിളിൽ തട്ടി നിന്നു…..

അടങ്ങാത്ത പ്രണയം എന്ന വികാരത്തിനൊപ്പം കാമം എന്ന അനുഭൂതിയും അവരിലേക്ക് പടർന്നു കയറി…..

നാണത്താൽ ചുവന്ന ആ കവിളിൽ ഒരു മുത്തം നൽകിയ ശേഷം ഇന്ദ്രൻ തങ്ങൾക്ക് മുന്നിലുള്ള ആ കണ്ണാടിയിലൊന്ന് നോക്കി…..അതിലൂടെ അവർ അവരെ കണ്ടു….

ഇന്ദുവിന്റെ കണ്ണുകൾ പതിയെ തുറന്നുവന്നു….
ആ ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരി മറഞ്ഞിരുന്നിരുന്നു…..

‘”” ഇന്ദുസെ…………'”

ആർദ്രമായ സ്വരത്തോടെ അവനവളെ വിളിച്ചു….. വളരെ പതിഞ്ഞ സ്വരത്താൽ…..

‘” ഹ്മ്മ്………'”

 

അവൾ പതിയെ വിളി കേട്ടു……

 

‘”” ഞാനെന്ന പണി തുടങ്ങിയാലോ…… “”

 

“‘ എന്ത് പണി…,,..'”

 

‘” ഒരു പാടം ഒഴുത് മറിക്കാൻ ഉണ്ട്….
മുമ്പ് നിന്നോട് പറഞ്ഞ ആ പാടം…..
ചെയ്തോട്ടെ……'””

ഇന്ദ്രൻ ആ നനുത്ത കവിളിൽ ചുണ്ടമർത്തി പതിയെ ചോദിച്ചു….. അവൾ സുഖത്താൽ ഒന്ന് വിറച്ചു….. ആ ചുണ്ടുകൾ എന്തിനോ വേണ്ടി വിറച്ചു….

‘” എന്താടി ഒന്നും പറയാത്തത്……
ഞാൻ പണി തുടങ്ങട്ടെന്ന്…..'””

 

‘” വേ…. വേണ്ടാ……'”

 

അവളുടെ ശബ്ദം വിറച്ചിരുന്നു…..

 

‘”” വേണ്ടേ…….
അതെന്താ……..?'””

 

‘” ഒ..ഒന്നുല്ല…..'”

‘”” ഒന്നുല്ലെങ്കിൽ…..
പിന്നെ എന്താ……'””

 

അവന്റെ കൈകൾ അവളുടെയാ ആലില വയറിലെ പൊക്കിൾ കുഴിയിലേക്ക് ആഴ്ന്നിറങ്ങി…. ഇന്ദു വല്ലാതെ വിറച്ചുപോയി…..

 

‘” എ… ഏട്ടാ…..
എ.. എനിക്ക് എന്തോ പോലെ ആവുന്നു….'””

 

‘”” ഹാ….. അങ്ങനെ ആവാനല്ലേ ചെയ്യുന്നേ..,..'”

ഇന്ദ്രൻ അവളോട് കൂടുതൽ അടുത്തു…. വാക്കുകൾ കൊണ്ട് എതിർക്കാൻ നോക്കിയെങ്കിലും ഇന്ദു അവനിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്തത്……

അവന്റെ സാന്നിധ്യം അവളുടെ ശരീരത്തെ ചൂട് പിടിപ്പിച്ചു….. കുളിച്ചു വന്ന അവളുടെ ശരീരത്തിലെ ചെറു ജാലകണങ്ങൾക്കൊപ്പം വിയർപ്പ് കണങ്ങൾ ഒത്തു ചേരുവാൻ തുടങ്ങി…..

പെട്ടെന്നാണ് ഇന്ദുവിന്റെ സാരി തുമ്പ് അവളുടെ മാറിൽ നിന്നും അകന്നത്….. അവൾ പെട്ടെന്ന് അത് മറക്കാൻ നോക്കിയെങ്കിലും ഇന്ദ്രനത് തടഞ്ഞു…..

കണ്ണാടിയിൽ അർദ്ധ നഗ്നയായ തന്നെ ഇന്ദ്രന്റെ ഒപ്പം കണ്ടപ്പോ അവൾക്ക് കൂടുതൽ നാണമായി….. അവളുടെ ശ്വാസം പോലും വേഗത്തിലായി……

അവന്റെയാ കണ്ണിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ആ കണ്ണുകൾ താനേ അടഞ്ഞുപോയി…..

വളരെ പെട്ടെന്നാണ് അവളുടെ ഇടുപ്പിൽ പിടിച്ച് കറക്കി ഇന്ദ്രൻ അവനഭിമുഖമായി നിർത്തിയത്…….

അവളുടെ നിശ്വാസം അവന്റെ സിരകളെ ചൂട് പിടിച്ചു….. കാമം കത്തുന്ന ആ പെൺ കണ്ണുകൾ അവനുമുന്നിൽ തുറന്നു…..

തന്റെ പാതിക്കായുള്ള ദാഹമാണ് ആ കണ്ണിൽ….

അൽപ സമയം അവനാ കണ്ണിലേക്കു തന്നെ നോക്കി നിന്നുപോയി…. ഒന്നും ചെയ്യാതെ….
ആ മുഖത്തെ പരിഭവം അവന് വളരെ വ്യക്തമായി കാണമായിരുന്നു…..

അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു….. അവളെ കളിയാക്കികൊണ്ടുള്ള ചിരിയായിരുന്നു അത്……

ആ ചുണ്ടുകൾ അവന് മുന്നിൽ കോട്ടുന്നത് ഇന്ദ്രൻ കണ്ടു….. പെട്ടെന്നാണ് ഇന്ദുവിന്റെ കൈകൾ അവന്റെ കഴുത്തിനു പുറകിൽ ചുറ്റിയത്….. ആ ചുണ്ടുകൾ അവന്റെ ചുണ്ടുകളെ വിഴുങ്ങി…..

ഇന്ദ്രന്റെ കണ്ണുകൾ ശരിക്കുമോന്ന് മിഴിഞ്ഞു വന്നു…… പിന്നീട് ആ ചുംബന സുഖത്താൽ അത് പതിയെ അടഞ്ഞുപോയി……

ഇരു ശരീരവും ഒരു മനസ്സുമായി അവരുടെ ചുണ്ടുകൾ പരസ്പ്പരം മത്സരിച്ച് ചുംബിച്ചു….

ചുണ്ടുകളിൽ വരുന്ന മുറിവുകൾ പോലുമവർ മറന്നു……

ഘടികാരത്തിന്റെ സഞ്ചാരം അവർ മറന്നു…..

ചുറ്റിനുമുള്ള ലോകം അവർ മറന്നു……

ഇന്ദ്രന് ഇന്ദുവും ഇന്ദുവിനു ഇന്ദ്രനും എന്ന പോലെ അവർ അവരുടേത് മാത്രമായ ലോകത്തേക്ക് പ്രവേശിച്ചു…..

ഇന്ദ്രന്റെ കാലുകൾ അവളെ വലിച്ചുകൊണ്ട് കാട്ടിലിനരികിലേക്ക് നടന്നു…. ഒപ്പം ഒരു പാവ പോൽ അവളും…..

നേരത്തെ കൊണ്ടുവന്ന് വച്ച  ആ പാൽ ഗ്ലാസ് അവന്റെ കയ്യിൽ ഉടക്കി…..
അത് കയ്യിലെടുത്ത ഇന്ദ്രൻ ഒരു നിമിഷം ആ ചുംബനത്തെ തടഞ്ഞു നിർത്തി……

കാമം കത്തുന്ന കണ്ണുകളാൽ ഇന്ദു അവനെ നോക്കി….. അവൾ നന്നായി കിതച്ചിരുന്നു…..
മുഖത്ത് വിയർപ്പിന്റെ നനവ് പടർന്നു വല്ലാതെ പ്രകാശിച്ചു അവൾ……

ഇന്ദ്രൻ അവളെ നോക്കി ആ ഗ്ലാസ്സിലെ പാൽ മുഴുവനും ഒറ്റവലിക്ക് വായിലാക്കി……
ഇന്ദു പരിഭവത്തോടെ അവനെ നോക്കി…. കാരണം അതിന്റെ പാതി അവൾക്ക് അവകാശപ്പെട്ടതാണ്……

ഇന്ദ്രൻ ഒരു കുസൃതി ചിരിയോടെ വീണ്ടും അവളുടെ ചുണ്ടുകൾ കവർന്നെടുത്തു…..

ആ ഉമിനീരിലൂടെ അവൾക്കായുള്ള പാൽ അവന്റെ വായിൽ നിന്നും അവളുടെ വായിലേക്ക് ഒഴുകി….

ഇന്ദു അത് ആസ്വദിച്ചു നുകർന്നു….

പതിയെ അവരാ ബെഡിലേക്ക് വീണു…..
വെളിച്ചം അണയാത്ത ആ മുറിയിൽ അവരുടെ ശരീരം ഒന്നാവാൻ ആരംഭിച്ചു…..

ശരീരത്തെ മറച്ച തുണികൾ അഴിഞ്ഞു പോകുന്നതവർ അറിഞ്ഞില്ല……
പരസ്പ്പരം ഒരു ആവേശം ആയിരുന്നു…..

കുഞ്ഞ് പൈതലിനെ മുലയൂട്ടും മാറുകൾ ഇന്ദ്രന്റെ കയ്യിലും ചുണ്ടിലും കിടന്ന് ഞരിഞ്ഞമർന്നു……

ഇണ ചേരുന്ന പാമ്പുകളെ പോലെ അവർ പരസ്പരം ചുറ്റി വരിഞ്ഞു…..

കന്യകയായ തന്നിലെ യോനിയിൽ ഇന്ദ്രന്റെ പുരുഷ ലിഗം കയറി ഇറങ്ങുമ്പോൾ അവളറിഞ്ഞത് വേദനയെക്കാൾ ഏറെ സുഖമാണ്……

പാമ്പുകൾ ചീറും പോലെ അവരുടെ ശിൽക്കാര സ്വരങ്ങളാൽ ആ മുറി അലംകൃതമായി……

അവസാനം അവിനിലെ രേതസ്സ് അവളുടെ ഗർഭ പാത്രത്തെ തുളച്ചു കയറുമ്പോൾ അവൾ തളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു…..

കനൽ പോലെ പൊള്ളുന്ന ആ ശരീരങ്ങൾ പതിയെ നിദ്രയിലേക്ക് വഴുതി മാറി……..

 

രാത്രിയുടെ യാമങ്ങൾ ആരെയും കാക്കാതെ വേഗത്തിൽ സഞ്ചരിച്ചു….

ഉദിച്ചു വന്ന സൂര്യ ദേവനെയും മറച്ചുകൊണ്ട് കാർ മേഖങ്ങൾ ആകാശത്തെ മുഴുവനായി മൂടിക്കഴിഞ്ഞു…..

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.