⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?22?

അവളുടെ മുറിയിലേക്ക് കാലെടുത്ത് വക്കുമ്പോ പാറു അപ്പോഴും മയക്കത്തിൽ തന്നെയാണ്……

ആ മുഖത്ത് ഇപ്പോഴും പഴയ ആ അവശത ഉണ്ടായിരുന്നു….. ഒരു കോട്ടവും തട്ടാതെ തന്നെ…..

ഇന്ദു ഒന്നും ആലോചിക്കാതെ അവൾ പുതച്ച ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി പാറുവിനെ കെട്ടിപിടിച്ചിരുന്നു……

പാർവതി പതിയെ കണ്ണ് തുറന്നു……
അപ്പോഴവൾ കാണുന്നത് തന്നോട് ചേർന്ന് കുടന്ന് എന്തൊക്കെയോ പുലമ്പുന്ന ഇന്ദുവിനെയാണ്……

 

‘”” ഇന്ദു……..'””

 

പാറു അവളെ പതിയെ വിളിച്ചു……

‘”” എന്താ…….'””

 

 

‘”” നീയെന്താ അവടെ കിടന്ന് പുലമ്പുന്നത്…..'””

 

പാറു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…..

‘”” പുലമ്പിയത് അല്ല……
എന്താ ഏട്ടന്റെ ഒരു ജാടാ……. എന്നെ നോക്കിയ നോട്ടം കാണണം ന്റെ ചേച്ചി….. ഞാൻ ശരിക്കും വിറച്ചുപോയി……
എന്റെ കയ്യിൽ കിട്ടുമ്പോ കാണിച്ചുകൊടുക്കാ ഞാൻ….. ഈ ഇന്ദുവിനോടാ കളിച്ചത്……'”

 

‘”” നീ എന്തൊക്കെയാ പെണ്ണെ പറയണേ….
വട്ടായോ നിനക്ക്…..'”

 

പാറു ചോദിച്ചു…..

 

‘”” വട്ടായതൊന്നുമല്ല ചേച്ചി……
ആ രുദ്രേട്ടന്റെ ഓരോ കാര്യം പറഞ്ഞതാ…..
എന്താ ഒരു മസിലു പിടുത്തം……'””

പെട്ടെന്നുള്ള അവളുടെ മറുപടി കേട്ട് പാറു ഒന്ന് വിറച്ചുപോയി…… കാരണം രുദ്രൻ എന്ന പേര് പോലും പാറുവിന് വല്ലാത്ത ഭയം ഉണർത്തിയിരുന്നു…..
അവളിൽ വീണ്ടും ആ ഓർമ്മകൾ നിറഞ്ഞു കൂടി…… ഇന്ദു ബാക്കി പറഞ്ഞ വാക്കുകൾ ഒന്നും അവൾ ശ്രവിച്ചില്ല….
ആ കാതുകളിൽ ആരുടെയൊക്കെയോ അലർച്ചകൾ മാത്രമായിരുന്നു മുഴങ്ങി കേട്ടത്……….
. അതിന്റെ ഭീതിയിൽ പാറു കണ്ണും ഇറുകെ അടച്ച് കിടന്നു…….ഇതൊന്നും ശ്രദ്ധിക്കാതെ ഇന്ദു അവിടെ നടന്ന കാര്യങ്ങൾ പറയുകയായിരുന്നു….. പിന്നെയാണ് താൻ പറഞ്ഞതിനൊന്നും ഒരു മറുപടി ഇല്ലെന്ന് കണ്ടപ്പോ പാറുവിനെ നോക്കിയത്…. അപ്പോഴവൾ കണ്ടത് കിടന്ന കിടപ്പിൽ വിറക്കുന്ന പാറുവിനെയാണ്…..

 

‘”” ചേച്ചി……..  ചേച്ചി…….
ഇതെന്താ ഇങ്ങനെ വിറക്കുന്നേ………..'””

 

അവളിലെ മാറ്റം കണ്ട ഇന്ദു ഭയത്തോടെ ചോദിച്ചു…..പാറുവിന്റെ ഓരോ പെരുമാറ്റത്തിലും അവൾക്ക് പന്തികേട് തോന്നിയിരുന്നു……

പക്ഷെ എന്നിട്ട് കൂടി അവളിൽ ഒരു മാറ്റവും സംഭവിച്ചില്ല….. ഇന്ദു ഭയത്തോടെ അവളുടെ കവിളിൽ രണ്ട് തട്ട് കൊടുത്തു… സ്വബോധം വീണ്ടെടുത്ത പോലെ അവൾ കണ്ണുകൾ ഇറുകെ തുറന്നു…..

 

“” എന്ത് പറ്റി  ചേച്ചി…… ഇതിപ്പോ ഇടക്കിടക്ക് ഉണ്ടല്ലോ ഈ വിറ….. തീരെ വയ്യേ എന്റെ ചേച്ചിക്ക്…… “””

 

പാറുവിന്റെ നെറുകിൽ സ്നേഹത്തോടെ തലോടികൊണ്ട് ഇന്ദു ചോദിച്ചു…..

‘”” കുഴപ്പമൊന്നുമില്ല മോളെ…..
പ്.. പനി മാറുമ്പോൾ ശരിയായിക്കോളും…..'””

 

പാറു പറഞ്ഞു……

 

‘”” പക്ഷെ ഇത് പനിയുടെ തന്നെയാണോ……
ചേച്ചി എന്തിനാ രുദ്രേട്ടന്റെ പേര് കേൾക്കുമ്പോ ഇങ്ങനെ വിറക്കുന്നെ…….'””

 

ഇന്ദു അവളോട് ചോദിച്ചു

അത് കേട്ടപ്പോ പാറുവിന്റെ മുഖത്ത് വന്ന മാറ്റത്തെ ഇന്ദു ശ്രദ്ധിച്ചിരുന്നു…..

 

‘”” നീ…. എന്താ ഈ പറയുന്നേ…… എനിക്കൊരു കുഴപ്പോം ഇല്ല…..'””

പാറു പറഞ്ഞു……

 

‘” ദേ ചേച്ചി…….
വേറെ ആരോട് കള്ളം പറഞ്ഞാലും എന്നോട് പറയല്ലേ….. ഞാനിന്നും ഇന്നലെയുമൊന്നും കാണാൻ തുടങ്ങിയതല്ല ചേച്ചിയെ….. അതോണ്ട്  എന്നോട് സത്യം പറാ……'””

 

‘”” നീയൊന്ന് പോക്കേ പെണ്ണെ……
അവള് കേസ് അന്വേഷിക്കാൻ വന്നേക്കുന്നു…..'””

 

‘””ഓ…… പറയില്ലെന്ന് വാശി ആണെങ്കിൽ പറയണ്ടാ…….
ഇതൊക്കെ അല്ലാതെ തന്നെ എനിക്ക് മനസ്സിലാക്കാൻ ബുദ്ധിയുണ്ട്……'””

 

ഇന്ദു ഒരു കള്ള ചിരിയോടെ മൊഴിഞ്ഞു….. പാറു അവളുടെ മുഖത്തേക്ക് നോക്കി…..

 

‘”” എന്ത്…….??'””

 

‘”” അല്ല…….
രുദ്രേട്ടൻ രക്ഷിക്കാൻ വന്ന സ്ഥിതിക്ക്……
കൊറേ എണ്ണം മരിച്ചു കാണുമല്ലോ….. അത് പറഞ്ഞതാ……'””

 

ഇന്ദുവിന്റെ മറുപടി പാറുവിനെ ശരിക്കും ചൊടിപ്പിച്ചു….. അവളുടെ വിചാരം രുദ്രൻ എല്ലാവരെയും കൊന്ന് തള്ളി എന്നാണ്… പക്ഷെ അത് തന്റെ കൂടപ്പിറപ്പിന്റെ കയ്യാൽ ആണ് നടന്നതെന്ന് മാത്രം അവൾ അറിഞ്ഞിരുന്നില്ല…..

പാറുവിന് അത് പറയാനും സാധിച്ചില്ല…..

ഒരു ഉറുമ്പിനെ പോലെ നോവിച്ചു കാണാൻ ആഗ്രഹിക്കാത്തവൾ പെട്ടെന്നൊരു നാൾ കൊലപാതകി ആകുന്നതിന്റെ ഷോക്കും വേദനയുമാണ് ആ നെഞ്ചിൽ……

ഇതൊന്നും അറിയാതെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടക്കുന്ന തന്റെ സഹോദരിയെ മാറോടു അണച്ച് പാറു കിടന്നു…..

അവളിൽ ആ സമയം രണ്ട് മുഖങ്ങളായിരുന്നു മുന്നിൽ തെളിഞ്ഞു വന്നത്……

ഒന്ന് തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ രുദ്രന്റെ മുഖം……
രണ്ടാമത്തേതിൽ തന്റെ നെഞ്ചിൽ കുറുമ്പോടെ കിടക്കുന്ന ഇന്ദുവിന്റെയും ഈ കുടുംബത്തിന്റെയും സന്തോഷം തിരികെ നൽകിയ രുദ്രന്റെ മുഖം…..

ഒരു നാണയത്തിന്റെ ഇരു മുഖങ്ങൾ പോലെ രുദ്രൻ അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു…..

അവനെ ദൈവമായി കാണണോ അതോ ചെകുത്താനായി കാണണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ തന്നെയായിരുന്നു അവൾ…..

 

ഈ സമയമാണ് ഇന്ദുവിനെ തിരക്കി ലക്ഷ്മിയമ്മ അവിടേക്ക് വന്നത്…. വന്നപ്പോ കാണുന്ന കാഴ്ച ചേച്ചിയും അനിയത്തീം കെട്ടി പിടിച്ചു കിടക്കുന്നതാണ് …..

 

‘”” അല്ല എന്റെ മോളെ….. നീയിവിടെ വന്ന് കിടക്കാണോ…… നിന്നെ കഴിക്കാൻ വിളിച്ചതല്ലേ ഞാൻ……'””

ഇടുപ്പിൽ കയ്യ് വച്ച് അവളെ നോക്കികൊണ്ട് പറഞ്ഞു ലക്ഷ്മിയമ്മ….. അത് കേട്ടപ്പോ ഒരു ചെറു ചിരിയോടെ ഇന്ദു എഴുന്നേറ്റുരുന്നു……

 

‘”” ഞാൻ ചേച്ചിയെ വിളിക്കാൻ വന്നതല്ലേ എന്റെ ലച്ചിയമ്മേ…… “”

‘” ഓ….. അവളുടെയൊരു ലച്ചിയമ്മ…..
എന്നിട്ട് വിളിക്കാൻ വന്നയാള് ഇവടെ വന്ന് ഉറങ്ങാണോ….. കഷ്ട്ടം തന്നെ നിന്റെ കാര്യം…..'””

 

‘”” ശേടാ….
എനിക്കെന്റെ ചേച്ചിയുടെ കൂടെയൊന്ന് കിടക്കാനും പറ്റില്ലേ…..'””

.'”” അതുകൊണ്ടല്ല പറഞ്ഞെ…. അവൾക്ക് പനിയാണെന്ന് അറിയില്ലേ നിനക്ക്….
ചുമ്മാ അസുഖങ്ങൾ വരുത്തി വക്കാൻ…..
നീ താഴേക്ക് പോയി കഴിക്കാൻ നോക്കിക്കേ….
പാറുന് വേണ്ട ഭക്ഷണം ഒക്കെ ഞാൻ കൊടുത്തോള…..'””

 

ലക്ഷ്മിയമ്മ അല്പം ശാസന സ്വരത്തോടെയത് പറഞ്ഞപ്പോ ഒന്ന് ചുണ്ട് കോട്ടി കാണിച്ച് ഇന്ദു പുറത്തേക്ക് നടന്നു…. അവളുടെ പോക്ക് കണ്ടപ്പോ അവർക്ക് ചിരിയാണ് വന്നത്…..

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.