⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?8?

നേരം കടന്നുപോയി……

അരുംകൊലകളുടെ സാക്ഷിയായ സൂര്യന്റെ അസ്തമനവും ഒരു പിതു തുടക്കം കുറിക്കാൻ പോകുന്ന ചന്ദ്രന്റെ ഉദയവും ചേർന്ന സമയം വന്നെത്തി…..

ആ സമയം ഭൂമി ഇരുണ്ടിരുന്നു……
ഒരു നേരിയ പ്രകാശത്താൽ…..

അടഞ്ഞു കിടന്ന ശ്രീ കുലം തറവാടിന്റെ വലിയ ഗെയ്റ്റിനു മുന്നിൽ ഒരു വാഹനം വന്ന് നിന്നു….

ചെകുത്താന്റെ വാഹനം…..

സെക്യൂരിറ്റി റൂമിൽ തലക്ക് കയ്യും കൊടുത്തിരുന്ന ജോസേട്ടൻ എഴുന്നേറ്റത് ആ വാഹനത്തിന്റെ ഇടിമുഴക്കം പോലുള്ള ഓൺ അടി കേട്ടാണ്…..

അയാൾ വേഗം പുറത്തേക്ക് വന്ന് നോക്കി….

പെട്ടെന്നാ വണ്ടിയിൽ ആരാണെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല…..
ഫ്രണ്ട് ഡോറിന്റെ ഗ്ലാസ് താന്നു….

അതിലൂടെ പുറത്തേക്ക് നീണ്ട മുഖം ജോസേട്ടനിൽ സന്തോഷം നിറച്ചു…..

‘” രുദ്രൻ കുഞ്ഞ്…..'”

ആ നാവ് യന്ത്രികമായി മന്ത്രിച്ചു…. ഒപ്പം മറു ഭാഗത്തിരുന്നിരുന്ന പാർവതിയെയും അയാൾ കണ്ടിരുന്നു….. ആ കണ്ണിൽ ആനന്ദത്തിന്റെ കണ്ണുനീർ നനഞ്ഞു…..

 

‘”” നോക്കി നിക്കാതെ ഗെയ്റ്റ് തുറക്കെന്റെ ജോസേട്ടാ……..'”

 

രുദ്രൻ വിളിച്ചുപറഞ്ഞു….. ജോസേട്ടൻ ആനന്ദത്തോടെ ആ കവാടം അവന് മുന്നിൽ തുറന്ന് കൊടുത്തു….

ആ കാർ ശ്രീ കുലത്തേക്ക് കയറി…..

ഉമ്മറ പടിയിൽ കണ്ണടച്ചിരുന്ന ലക്ഷ്മിയമ്മ തന്റെ നേത്രം തുറന്നത് ആ വണ്ടിയുടെ വെളിച്ചം തട്ടിയാണ്…..

കണ്ണിലേക്കു അരിച്ചു കയറിയ പ്രകാശം അവരുടെ കാഴ്ചയെ ഒന്ന് മങ്ങിപ്പിച്ചു…. പതിയെ കാറിന്റെ ഹെഡ് ലൈറ്റ് മങ്ങി അണഞ്ഞു…..
ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ആളെ കണ്ടപ്പോ അവരുടെ കണ്ണിൽ ആനന്ദത്തിന്റെ ഒരു തുള്ളി കണ്ണുനീർ നിറഞ്ഞു….

“” രുദ്രാ……'””

 

എന്ന് വിളിച്ചുകൊണ്ട് അവർ മുന്നോട്ട് പാഞ്ഞു…. ജലപാനമില്ലാത്ത ആ അമ്മയുടെ കാലുകൾ വേച്ചു പോയിരുന്നു…. എന്നാലും ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയി അവർ രുദ്രന്റെ നെഞ്ചിലേക്ക് വീണു……

‘”” മോനെ…..
എ…. എന്റെ….. എന്റെ മോള്‌…..
അ… അവളെവിടെ……'””

അവരുടെ ശബ്ദം ബലവീനമായിരുന്നു….

‘”” കാറിൽ ഉണ്ട്……
കണ്ടോ…….'”

 

എന്ന് മാത്രം പറഞ്ഞുകൊണ്ട് രുദ്രൻ അവരെ തന്നിൽ നിന്നും അടർത്തി മാറ്റി അകത്തേക്ക് നടന്നു…..

ലക്ഷ്മിയമ്മ പതിയെ കാറിന്റെ മറു വശത്തേക്ക് നടന്നു…. കരഞ്ഞു തളർന്ന പാറു അവിടെ ഇരിപ്പുണ്ടായിരുന്നു…. നിർവികാരയായി എവിടേക്കോ നോക്കിയിരിക്കുകയാണവൾ…..

ലക്ഷ്മിയമ്മ ആ ഡോർ തുറന്ന് അവളെ നോക്കി…..

 

‘”” മോളെ……..'””

അവരുടെ സ്വരം വിറച്ചിരുന്നു….. പെട്ടെന്ന് ബോധം വന്ന പോലെ അവൾ തിരിഞ്ഞു നോക്കി…

മുന്നിൽ തന്റെ ലക്ഷ്മിയമ്മയെ കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞുവന്നു….

 

‘”” അമ്മേ…….'””

 

എന്ന് വിളിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി…. ഒരുനാൾ കരഞ്ഞു തീർത്ത ആ വേദനയുടെ കണ്ണുനീർ അണയുവാനായി ആ അമ്മയും മോളും എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു……

ഈ സമയം ആ വീട്ടിലെ എല്ലാവരും പുറത്തേക്ക് ഓടി വന്നിരുന്നു…..
ഗസ്റ്റ്‌ ഹൗസിൽ ഉണ്ടായിരുന്ന ഇന്ദ്രനും കൂട്ടരും അവിടേക്ക് വന്നു…..

കൈവിട്ട് പോയെന്ന് കരുതിയ തങ്ങളുടെ പാറുവിനെ തിരികെ ലഭിച്ചെന്ന് അറിഞ്ഞപ്പോ അവരും വല്ലാതെ സന്തോഷിച്ചു…..
മൂന്നുപേർ ഒഴികെ….

വൃന്ദയും സുഭദ്രയും അവരുടെ ഭർത്താവും….

പാർവതി എന്ന അവരുടെ മാർഗ്ഗത്തിലെ തടസ്സം ഒഴിഞ്ഞെന്ന് കരുതി സമാധാനിച്ചതാണവർ…. എന്നാൽ അതിന്ന് വീണ്ടും വന്നിരിക്കുന്നു….

ആ കണ്ണുകളിൽ തീ പാറി….

പക്ഷെ അതാരും കണ്ടില്ല…..

തിരികെ എത്തിയ പാറുവിനെ കെട്ടിപ്പിടിച്ചും ആശ്വാസ വാക്കും പറഞ്ഞവർ അവരുടെ സന്തോഷം പങ്കുവച്ചു…..

 

‘”” നീ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ കുട്ടി…..'”

മുത്തശ്ശനായ ദേവ രാജ വർമ്മ അവളുടെ തലയിൽ തലോടിക്കൊണ്ട് അരുളി…. പാറു ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്….

കരഞ്ഞു തളർന്ന ഇന്ദുവും അവളുടെ നെഞ്ചിലേക്ക് വീണു ഒരുപാട് കരഞ്ഞു…. അത്രയേറെ ഭയന്നിരുന്നു അവൾ….

പെട്ടെന്നാണ് അവളെ അടർത്തി മാറ്റി പാറുവിന്റെ കവിളിലേക്ക് ഒരു അടി വീണത്….

അതിന് വലിയ ശക്തി ഒന്നും ഉണ്ടായിരുന്നില്ല….

എല്ലാവരും ലക്ഷ്‌മിയമ്മയെ ഒരു ഞെട്ടലോടെ നോക്കി…

പാറുവും തന്റെ കവിള് പൊത്തി അവരെ നോക്കി…. ആ അമ്മയുടെ മുഖത്തെ നേരത്ത് കണ്ടത് ആനന്ദവും സങ്കടവും ആണെങ്കിൽ ഇപ്പോഴത് ദേഷ്യമാണ്….

‘”” ഇത് എന്തിനാണെന്ന് മനസ്സിലായോ നിനക്ക്….'””

 

പാറു തന്റെ ശിരസ്സ് താഴ്ത്തി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി…..

 

‘”” നീ അന്ന് പറഞ്ഞതിന്…..
നീ എന്താ പറഞ്ഞത്….. ഞങ്ങളെ ഒക്കെ മറക്കാൻ എളുപ്പം പറ്റുമെന്നോ….. ഞങ്ങൾ നിന്റെ ആരുമല്ലെന്നോ….. “”

 

‘” അത് അമ്മേ…..
ഞാൻ…… “””

 

‘”” നീ ഒന്നും പറയണ്ടാ……
ആ പറഞ്ഞതിൽ ഒരു തരി പോലും സത്യമില്ലെന്ന് എനിക്കറിയാം…. അവർക്ക് മുന്നിൽ താഴ്ന്നു കൊടുക്കാൻ എങ്ങനെ തോന്നി മോളെ നിനക്ക്…. അതും ഞങ്ങളൊക്കെ ഇങ്ങനെ ജീവിച്ചിരിക്കുമ്പോൾ….
ഇട്ട് കൊടുക്കുമോ നിന്നെ അവരുടെ കയ്യിൽ….'””

 

‘”” എനിക്കറിയാ……
എന്നെ രക്ഷിക്കാൻ നിങ്ങൾ വരുമെന്ന് എനിക്കറിയാ…..
പേടികൊണ്ടാ…. അവർ നിങ്ങളെ എന്തെങ്കിലും ചെയ്താലോ….അവൻ കാരണം ഞങ്ങൾ എപ്പോ ആപത്തിൽ പെട്ടാലും രക്ഷിക്കാൻ ഓരോരുത്തർ വരും…. അവർ കാരണം ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യും….
പക്ഷെ അവർ…..
അമ്മക്ക് അറിയോ….. അന്ന് അപ്പ മരിക്കുന്നതിന് മുമ്പ് ഞങ്ങളെ ആ വീട്ടിൽ നിന്നും പുറത്ത് കൊണ്ടുവന്നത് വീട്ടിലെ കാര്യസ്ഥൻ മണി മാമനാ…..
എന്നിട്ട് എന്താ ഉണ്ടായതെന്ന് അറിയോ…..
മണി മാമന്റെ ഭാര്യയെയും 14 വയസ്സുള്ള മകളെയും മാമന്റെ മുന്നിൽ ഇട്ട് ബലാൽസങ്കം ചെയ്ത് കൊന്നു അവർ……'””

 

പാറു പറഞ്ഞത് കേട്ടപ്പോ അത് കേട്ടവരുടെ മുഖം വെറുപ്പാൽ തിരിഞ്ഞുപോയി….. നേരിൽ കാണുക പോലും ചെയ്യാത്ത ആ ശത്രുവിനെ കൊല്ലാനുള്ള ദേഷ്യം ഉടലെടുത്തു അവരിൽ….
ഇന്ദ്രന്റെ കണ്ണെല്ലാം ചോര പോലെ ചുവന്നിരുന്നു….

‘”” അത് പോലെ എത്ര സംഭവങ്ങൾ….
പലതും ഞങ്ങൾ അറിയാൻ തന്നെ വൈകും… അപ്പൊ നെഞ്ചിൽ ഉണ്ടാവുന്ന ഒരു വേദന ഉണ്ട്….
അതാ ഞാൻ എല്ലാം എന്നിൽ തീരട്ടെ എന്ന് തീരുമാനിച്ചത്….. എല്ലാത്തിനും സമ്മതത്തോടെ തല കുലുക്കിയത്….
ശാപം കിട്ടിയ ജന്മമാ എന്റെ….'””

ശോഭമ്മ അവളുടെ സങ്കടം കാണവയ്യാതെ പാറുവിനെ നെഞ്ചോട് അണച്ചു…. എല്ലാം അവിടെ കരഞ്ഞു തീരുകയായിരുന്നു……

???

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.