⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?4?

അവളവിടെ കിടക്കുന്നെന്ന ചിന്ത പോലുമവനിൽ ഉണർന്നത് ആ സമയമാണ്……
അബദ്ധം പറ്റിയത് മനസ്സിലാക്കിയ അവൻ വേഗത്തിൽ വണ്ടിയിൽ ഇട്ടിരുന്ന ac ഓഫ് ചെയ്തു…..

ശേഷം അവളെ മിററിലൂടെ ഒരിക്കൽ കൂടെ നോക്കി…..

അവളിപ്പോഴും തണുത്തു വിറക്കുകയാണ്….

മഴ നനഞ്ഞതിനാൽ അവളുടെ ദേഹം ആകെ നനഞ്ഞാണ് കിടന്നിരുന്നത്…. അതിനാൽ തന്നെ അവൾക്ക് തണുപ്പ് നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലായിരുന്നു ….

ആ കിടപ്പ് കണ്ടപ്പോ അവന് തന്നെ വല്ലാതായി….
അത്രയേറെ നിഷ്‌കളങ്കമായിരുന്നു അവൾ….

വെറും നിമിഷങ്ങൾ കൊണ്ടാണ് അവനിലെ ആ അപകടകാരിയായ മൃഗം വീണ്ടും അവന്റെ ഉള്ളിൽ തന്നെ ഒതുങ്ങിയത്…..

ചുവന്ന നിറത്തിൽ പ്രകാശിച്ചിരുന്ന അവന്റെ കണ്ണുകൾ നീല നിറത്തിലേക്ക് മാറിക്കഴിഞ്ഞു……..

കരുണയും സ്നേഹവും അല്പം സഹതാപവും ചേർന്ന രുദ്രൻ എന്ന ദേവൻ വീണ്ടും അവനിൽ വെളിവാകാൻ തുടങ്ങി…..
എല്ലാം അവളാൽ മാത്രം….
അവൻ പോലുമറിയാത്ത അവന്റെ പാതി….

അതെ……

ദേവാസുരന്റെ അപകടകരമായ അസുര ശക്തിയെ നിയന്ത്രിക്കുവാൻ ജന്മം കൊണ്ടവൾ……

അവൾ തന്നെയാണ് അവന്റെ മരുന്നും…..

രുദ്രനിൽ ഇപ്പോൾ വന്ന് പോയ ആ മാറ്റത്തെ പോലും അവൻ അറിഞ്ഞിരുന്നില്ല…..

അവന്റെ കാലുകൾ കാറിന്റെ ആക്സിലേറ്ററിൽ കൂടുതൽ ശക്തിയിൽ അമർന്നു….

ആ കാർ കൂടുതൽ വേഗത്തിൽ മുന്നോട്ട് പാഞ്ഞു…..

അതവസാനം പോയി നിന്നത് ഒരു തുണിക്കടയുടെ മുന്നിലാണ്…..

പാർക്കിങ്ങിൽ കാർ നിർത്തിയ ശേഷം ഗ്ലാസ് എല്ലാം കേറ്റി വച്ച് കാർ ലോക്ക് ചെയ്ത് വെപ്രാളത്തോടെ അവനകത്തേക്ക് പാഞ്ഞു….

അവന്റെ കണ്ണുകൾ ആദ്യം തന്നെ പോയത് ലേഡി സെക്ഷനിലേക്കായിരുന്നു….

അവിടെ നൂറു കണക്കിന് തുണികൾ നിരന്നു കിടക്കുന്നു….
ഏതെടുക്കണമെന്ന് അറിയാതെ അവനൊരു നിമിഷം അവിടെ നിന്നുപോയി….

‘”” എന്ന സാർ വെണോം……'””

 

പുറകിൽ നിന്നും വന്നൊരു സ്ത്രീയുടെ ശബ്ദമാണ് അവനെ ഉണർത്തിയത്….
രുദ്രൻ തിരിഞ്ഞു നോക്കി….

ഒരു 30 വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് യുവതി… അവർ അവനെ നോക്കിയൊന്ന് മന്ദഹസിച്ചു…..

‘”” എ…. എനിക്ക്…..
എനിക്കൊരു തുണി വേണം……'””

 

രുദ്രൻ പറഞ്ഞു…..

 

‘”” ജൻസ് സെക്ഷൻ അങ്കയുറുക്ക് സാർ…..'”

‘”” അല്ലാ…..
എനിക്ക് ലേഡി വേർ ആണ് വേണ്ടത്…..'”

 

‘”” അപ്പുടിയാ…..
എന്ന ടൈപ് ഡ്രെസ് വേണം സാർ….. സൈസ് എന്നെ……??'””.

 

ആ സ്ത്രീ അവനോട് വീണ്ടും ചോദിച്ചു…..
അപ്പോഴാണ് അവളുടെ അളവ് അറിയില്ലെന്ന കാര്യം രുദ്രന് മനസ്സിലായത്…..
പാർവതി ഉണരാത്തത് കൊണ്ട് അവളോട് ചോദിക്കുവാനും സാധിക്കില്ല…..

അവന്റെ കണ്ണ് ചുറ്റിനും പരതി ….

അപ്പോഴാണ് ഒരു ഡമ്മി ഡോളിനെ അണിയിച്ചിരിക്കുന്ന വെള്ള ചുരിദാറും ചുവന്ന ലെഗ്ഗിങ്‌സും അവൻ കണ്ടത്….. ഒറ്റ നോട്ടത്തിൽ അവൾക്കത് ചേരുമെന്ന് അവന്റെ മനസ്സ് പറഞ്ഞു…. രുദ്രന്റെ വിരൽ യാന്ദ്രികമായി അതിലേക്ക് ചൂണ്ടി…..

 

‘”” അത് പാക്ക് ചെയ്തോ…..'””

 

അവൻ പറഞ്ഞു….. അവർ അവനെയൊന്ന് നോക്കി…..

 

‘”” സൈസ് കറക്റ്റാ സാർ….???.'””

 

അവർ ഉറപ്പിക്കാൻ വേണ്ടി ഒരിക്കൽ കൂടെ ചോദിച്ചു….

‘”” കറക്റ്റ് ആണ്…..
പാക്ക് ചെയ്തോ…. കുറച്ചു വേഗം വേണം…..'””

രുദ്രൻ വെപ്രാളത്തിൽ പറഞ്ഞു…..
അത് കേട്ടതും അവളാ തുണി എടുത്ത് മടക്കി പാക്ക് ചെയ്ത് കവറിലാക്കി അവന്റെ കയ്യിലേക്ക് കൊടുത്തു…. ശേഷം ബില്ലും അടിച്ചു…..

2000 രൂപ……
.. രുദ്രൻ വേഗം ബില്ല് സെറ്റിൽ ചെയ്ത് കാറിന്റെ അരികിലേക്ക് നടന്നു…..

കാർ unlock ചെയ്ത് അകത്ത് കയറിയപ്പോ പാറു അപ്പോഴും തണുത്തു വിറച്ചു കിടക്കുക തന്നെയായിരുന്നു…..

അവന്റെ മനസ്സ് കൂടുതൽ ആസ്വസ്ഥമായി….
അവളുടെ ആ അവസ്ഥ അവന്റെ ഹൃദയത്തെ തന്നെ ആകെ തളർത്തുന്ന പോലെ തോന്നിയിരുന്നു…..

പാക്ക് ചെയ്ത് വച്ച തുണി സീറ്റിലേക്ക് ഇട്ട് രുദ്രൻ കാർ വേഗത്തിൽ മുന്നോട്ടേക്ക് എടുത്തു…….

ഒരു ഒഴിഞ്ഞ മൂലയിലേക്ക് കാർ മാറ്റാനായിരുന്നു അവന്റെ ഉദ്ദേശം…..

പക്ഷെ അത് സിറ്റി ഏരിയ ആയത് കൊണ്ട് തന്നെ അത്ര പെട്ടെന്നൊരു ഒഴിഞ്ഞ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ലായിരുന്നു….

ചീറി പായുന്ന വണ്ടികളുള്ള ആ തിരക്കുള്ള റോഡിലൂടെയും അവൻ വേഗത്തിൽ കാർ ഓടിച്ചു…..

പുറകിൽ വയ്യാതെ കിടന്ന് വിറക്കുന്ന പാർവതിയുടെ സാന്നിധ്യം അവനെ ആകെ മാറ്റിയിരുന്നു……

എങ്ങനെയൊക്കെയോ ടൌൺ റോഡ് അവർ കടന്നു….. പിന്നീട് അല്പം കൂടെ മുന്നോട്ട് പോയപ്പോഴാണ് ഒരു ചെറു ഇടവഴി കണ്ടത്…..

ഇരു ഭാഗത്തും നെൽ വയലുകളുള്ള ഒരു നീണ്ട റോഡ് തന്നെയായിരുന്നു അത്….. അതിലൂടെ അല്പം കൂടെ മുന്നോട്ട് പോയപ്പോ റോഡിന്റെ സൈഡിൽ തന്നെ ഒരു പടു കൂറ്റം  ആൽമരം കൂടെയവൻ കണ്ടു……

രുദ്രൻ പെട്ടെന്ന് ബ്രെക്കിൽ കാലമർത്തി വണ്ടി ആ മരത്തിന്റെ അടുത്തായി കൊണ്ടുവന്ന്  നിർത്തി….

ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ചുറ്റുമോന്ന് നോക്കുവാൻ അവൻ മറന്നിരുന്നില്ല……..

ചുറ്റിനും വയലുകൾ മാത്രമാണ്…..ഒരു വീട് പോലുമില്ല…
തണൽ എന്ന് പറയുവാൻ ഈയൊരു ഇടമാണ് ബാക്കി…..
ബാക്കിയെല്ലാം നീണ്ടു കിടക്കുന്ന ആ വയലുകൾ മാത്രമാണ്………

മഴ പെയ്ത് തീർന്നതിനാൽ എല്ലായിടവും നനഞ്ഞിരിക്കുന്നു….. ഒപ്പം ഒരു ഇളം തണുപ്പ് കാറ്റും വീശിയിരുന്നു…… രുദ്രൻ വേഗം പുറകിലെ സീറ്റ് തുറന്ന്
അകത്തേക്കു കയറി……….

നെഞ്ചിലേക്ക് ഇരു കയ്യും ചേർത്ത് വച്ച് വിറച്ചു കിടക്കുന്ന പാർവതിയെ അവനൊരു നിമിഷം നോക്കി…..

രുദ്രൻ വേഗം അവളുടെ ഇടുപ്പിൽ പിടിച്ച് സീറ്റിലേക്ക് ചാരി ഇരുത്തി….. ഐസിന്റെ തണുപ്പുണ്ടായിരുന്നു അവൾക്ക്….

 

‘”” ഹേയ്…….
പാറു……. Are you ok…….കണ്ണ് തുറക്ക്…….
കണ്ണ് തുറക്ക് പാറു………'”

 

അവനവളുടെ കവിളിൽ തട്ടികൊണ്ട് വിളിച്ചു…. പക്ഷെ അടഞ്ഞു കിടന്ന ആ കൃഷ്ണമണികൾ അല്പം തുറന്നെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല…..

അവളുടെ അവസ്ഥ കൂടുതൽ മോശമാവുന്ന പോലെ രുദ്രന് തോന്നി….. അതു പോലെയാണ് അവൾ വിറച്ചിരുന്നത്…..
അവളുടെ പല്ലുകൾ കൂട്ടിയടിക്കുന്ന ശബ്ദം നന്നായി കേൾക്കാമായിരുന്നു…..

വേറെ ഒരു മാർഗ്ഗവും ഇല്ലെന്ന് ഉറപ്പായപ്പോൾ രുദ്രൻ അവളെ തന്റെ നെഞ്ചോട് ചേർത്തു….
അവളിലെ ഈ വിറയലിനു ഒരു ശമനം വരാൻ ഇതേ അവനുമുന്നിൽ ഒരു വഴിയായി ഉണ്ടായിരുന്നള്ളു ….

രുദ്രന്റെ നെഞ്ചിൽ വീണ അടുത്ത നിമിഷം പാർവതിയുടെ കൈകൾ അവനെ കൂടുതൽ ബലത്താൽ ചുറ്റപ്പെട്ടു…..

അങ്ങനൊരു മുന്നേറ്റം അവൻ ഒട്ടും പ്രതീക്ഷിച്ചതല്ല…… എന്നാൽ അതിനെ എതിർക്കുവാനും രുദ്രൻ തയ്യാറായില്ല….

അവൾക്ക് ചൂടായി അവനവിടെ തന്നെ ഇരുന്നു….. വേഗത്തിൽ എടുത്തു വിടുന്ന അവളുടെ ചുടു നിശ്വാസം അവന്റെ നെഞ്ചിലേക്ക് അടിച്ചുകൊണ്ടേയിരുന്നു….

അതൊരു വല്ലാത്ത ഉണർവ്വാണ് അവന് നൽകിയത്…..
അവൻ പോലുമറിയാതെ അവളുടെ സാമിപ്യം രുദ്രൻ ആസ്വദിച്ചു തുടങ്ങി…..

അവൻ എല്ലാം മറന്ന് അവളെ തന്റെ മാറോടു ചേർത്തണച്ചു….
ഒരു വല്ലാത്ത വാത്സല്യം അവനവളോട് തോന്നി….. ഇതുവരെ കണ്ട രുദ്രനിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു അവൾക്ക് മുന്നിൽ ഇരിക്കുന്ന ആ രുദ്രൻ…..

സംഹാരകനും കലിയുടെ ദേവനുമായ അവനിന്ന് പരമ ശിവന്റെ പ്രണയ അവതാരമായി മാറിയിരുന്നു….. ഒപ്പം തൊട്ടരികെ അവന്റെ പാതിയായ പാർവതിയും……

രുദ്രൻ അവളുടെ തലയിലൊന്ന് തലോടിയ ശേഷം തന്റെ ശരീരത്തെ ചൂട് പിടിപ്പിച്ചു…..

രുദ്രന്റെ ശരീര പേശികൾ കനലു പോലെ ചൂടാകുവാൻ തുടങ്ങി….. ആ ചൂടിൽ അവളുടെ വിറയൽ പോലും നിമിഷങ്ങൾ കൊണ്ട് നിന്നുപോയി …..

അബോധാവസ്ഥയിൽ ആയിരുന്നെങ്കിൽ കൂടി പാറു ആ ചൂടിനെ നുകർന്നുകൊണ്ട് അവന്റെ ദേഹത്തേക്ക് പടർന്നു കയറിയിരുന്നു …..

ഒപ്പം രുദ്രൻ അവളുടെ നഗ്നമായ ഇടുപ്പിൽ പിടിച്ച് അവളെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടു……

പാർവതിയുടെ കഴുത്ത് അവന്റെ മുഖത്തമർന്നിരുന്നു…..ഒരു വല്ലാത്ത വാസനയായിരുന്നു…..

ഇത്രയേറെ രക്തം ദേഹത്ത് വീണിട്ടും അതിന്റെ ഒരു ചെറു കണിക വാസന പോലും അവളുടെ ദേഹത്ത് നിന്നും അവൻ നുകർന്നില്ല……

https://youtu.be/0emiFbWP0ME

അവൾ നൽകിയത് ദേവാസുരനിൽ അസുരനെ പ്രീതിപ്പെടുത്തും രക്തത്തിന്റെ മണമല്ല……
അവനിലെ ദേവനെ വശീകരിക്കും താമര മൊട്ടിൻ ഗന്ധമാണ്…..

ആ ഗന്ധം അവന്റെ സിരകളെ കൂടുതൽ ചൂട് പിടിപ്പിച്ചു….. അവൻ പോലുമറിയാതെ പാർവതിയുടെ കഴുത്തിലേക്ക് രുദ്രന്റെ ചുണ്ടുകൾ അമർന്നു…..

അതോടൊപ്പം തന്നെ പാറുവിൽ നിന്നും ചെറു ഞരക്കവും ശീൽക്കാര സ്വരവും അവിടെ ഉയർന്നിരുന്നു…..

അവന്റെ കൈകൾ അവളെ കൂടുതൽ തന്നോട് അടുപ്പിച്ചു….
തണുത്തു മരവിച്ച അവളിലെ സ്ത്രീ ശരീരം ഇപ്പോൾ അവനായുള്ള വിയർപ്പ് കണങ്ങൾ പൊഴിക്കുകയായിരുന്നു….

ഇണ ചേരുന്ന ഇരു പാമ്പുകളെ പോലെ അവർ പരസ്പ്പരം ഒന്നായി മാറുകയായിരുന്നു….

??????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.