⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?23?

അവർ പതിയെ പാറുവിന്റെ അടുത്ത് വന്നിരുന്നു…..

 

‘”” ഈ പെണ്ണിന്റെ ഓരോ കാര്യം ആലോചിക്കാ….. നിന്നെ കാണാതായപ്പോ എന്ത് കരച്ചിലായിരുന്നു എന്നറിയോ….. സ്വയം ഇല്ലാതാവാൻ പോലും നോക്കി…… അവളുടെ സന്തോഷമൊക്കെ എന്റെ മോളാ…..'””

പാറുവിന്റെ നെറുകിൽ തലോടികൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു….. പാറു അമ്മയുടെ കൈ പിടിച്ചു നോക്കി…. അതിൽ ചെറുതായി മുറിവ് കെട്ടി വച്ചിരിക്കുന്നു…..
പാറുവിന്റെ നിറഞ്ഞുവന്ന കണ്ണുകൾ ആ അമ്മ കണ്ടു……

 

‘”” എന്തിനാ അമ്മേ നിങ്ങളൊക്കെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ……
എനിക്ക് വേണ്ടിയല്ലേ ഇത്……'””

അവളുടെ സ്വരം ഇടറിയിരുന്നു…..

 

‘”” നിന്നെ സ്നേഹിക്കാതെ ഞാൻ വേറെ ആരെ സ്നേഹിക്കാനാ……. ഈ വയറ്റിൽ പിറന്നില്ലെങ്കിലും എന്റെ മോളല്ലേ നീ…..'”

 

 

“” ന്നാലും….
എന്തിനാ ഇങ്ങനെയുള്ള ശിക്ഷകളൊക്കെ….
ഞാൻ അങ്ങനെയൊക്കെ പറഞ്ഞെന്ന് വച്ച് കൈ മുറിക്കാണോ വേണ്ടേ…..'””

പാറു ചോദിച്ചു.

അതിനൊരു പുഞ്ചിരിയാണ് ആ അമ്മയുടെ മറുപടിയായി അവൾക്ക് ലഭിച്ചത്….. ലക്ഷ്മിയമ്മ അവളുടെ തലയിൽ പതിയെ തലോടി……

‘”” അമ്മ അങ്ങനെ ചെയ്തതിൽ എന്റെ മോൾക്ക് വിഷമായോ……'””

 

ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…..

‘”” പിന്നെ വിഷമാവാതെ…..
എന്റെ അമ്മയുടെ ദേഹം നൊന്താ എനിക്ക് സഹിക്കുമോ……'””

അവളുടെ വാക്കുകൾ ഇടറിയിരുന്നു….. അത്രയേറെ ആഴമായ മുറിവാണ് അവളിൽ ഉണ്ടായിരുന്നത്….. ലക്ഷ്മിയമ്മക്ക് പോലും അത് കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി…..

മറ്റാരോടും തോന്നാത്ത ഒരുതരം വാത്സല്യവും സ്നേഹവും അവർക്ക് പാറുവിനോട് തോന്നി…. അത് തന്റെ മക്കളായി ഇന്ദ്രനോടും രുദ്രനോടും ഉള്ളതിന്റെ പതിൻ മടങ്ങു തന്നെ ആയിരുന്നു…..

അവർ അവൾക്കരികിൽ ഇരുന്ന് പാറുവിനെ തന്റെ മാറോടു അണച്ചു….. ഒരു കൊച്ചു കുട്ടിയെ പോലെ പാർവതി ആ അമ്മയുടെ മാറിൽ തലവച്ചു കിടന്നു……

സമയത്തിന്റെ ഒഴുക്ക് അനുസരിച്ച് അവരിലെ വിഷമത്തിന്റെ കാഠിന്യം  കുറഞ്ഞു വന്നിരുന്നു……

‘”” പാറു മോളെ……'””

 

അൽപ സമയത്തിന് ശേഷം അവർ അവളെ വിളിച്ചു……

 

‘”” ഹ്മ്മ്………??

‘”” അതേയ്…….മോൾക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ…..'””

ലക്ഷ്മിയമ്മ ചോദിച്ചു…..

 

‘”” എന്ത് കഥ……'”

 

‘”” അതോ…… അതൊരു പഴയ കഥയാ…..
ഒരു രാജ കുടുംബത്തിന്റെ കഥ…..
നല്ല രസമാ കേട്ട് ഇരിക്കാൻ……… പറയട്ടെ അമ്മാ…..'””

 

‘” എന്നാ പറാ……..'””

പാറു പറഞ്ഞു…..

‘”” പണ്ട് പണ്ട് ഒരു വലിയ കൊട്ടാരത്തിൽ ഒരു രാജാവിനു മൂന്ന് മക്കൾ പിറന്നു…..
ആദ്യത്തേത് ഒരു ആണായിരുന്നു…. സ്നേഹവും വാത്സല്യവും അതി ബുദ്ധിയും അടങ്ങിയ ഒരു തങ്കപ്പെട്ട മകൻ……
രണ്ടാമത് ജനിച്ചതാവട്ടെ…. ഒരു മകളും…..
ആ രാജ്യത്ത് അവളുടെ സൗധര്യത്തിന്റെ അടുത്ത് എത്താൻ മറ്റൊരു സ്ത്രീ ജനിച്ചിട്ട് പോലുമില്ലായിരുന്നു….
പിന്നെ മൂന്നാമത് ജനിച്ചതും ഒരു ആണായിരുന്നു….. അവൻ പ്രായത്തെക്കാൾ കവിഞ്ഞ അറിവും സാമർഥ്യവും ഉള്ള ഒരു ശ്രേഷ്ഠനായിരുന്നു……
മൂന്നാമത്തെ കുട്ടി ജനിച്ചതും റാണി രാജാവിൽ നിന്നും അകന്നുപോയി…..ആത്മാക്കൾ ജീവിക്കുന്ന ലോകത്തേക്ക്…
സ്വന്തം പാതിയുടെ വിരഹ വിഷമം അദ്ദേഹം മറന്നത് തന്റെ മൂന്ന് മക്കളിൽ നിന്നുമാണ്…..
അവരെ ശ്രേഷ്ഠരായി തന്നെ അദ്ദേഹം വളർത്തി……
ഒപ്പം രാജാവിന് ദൈവം അറിഞ്ഞു നൽകിയ നിയോഗത്തെ നടപ്പിലാക്കാൻ വേണ്ടി രാവും പകലും ഉറക്കം പോലുമില്ലാതെ പരിശ്രമിച്ചു അദ്ദേഹം…..

ആ രാജാവ് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ധീര യോദ്ധാവ് ആയിരുന്നു…… എതിരെ വരുന്ന എത്ര വലിയ എതിരാളിലെയും നിമിഷങ്ങൾ കൊണ്ട് വീഴ്ത്തുവാൻ കഴിവുള്ള മഹാ മാന്ത്രികൻ….

ശരീരത്തിലെ 101 മർമ്മ ശാസ്ത്രത്തെ അരച്ച് കലക്കി കുടിച്ചവൻ….

കാലം പോലും അദ്ദേഹത്തെ വെല്ലുന്ന ഒരു എതിരിയെ തയ്യാറാക്കുന്നതിൽ പരാജിതനായി…. രാജ്യങ്ങൾ പലതും അയാൾ വെട്ടിപ്പിടിച്ചു…..
പക്ഷെ തന്നിലെ ശക്തി തന്റെ മക്കൾക്ക് പകർന്നു കൊടുക്കാൻ മാത്രം അദ്ദേഹത്തിന് കഴിഞ്ഞില്ല….. രണ്ട് ആൺ മക്കളും മികവുള്ളവർ തന്നെയാണ്…..

പക്ഷെ ഈ യുദ്ധ തന്ത്രങ്ങൾ പായറ്റാൻ അവർക്ക് ഒരു ജന്മ സിദ്ധി ലഭിച്ചിരുന്നില്ല…..

ലോകത്ത് ആർക്കും അറിയുക പോലും ചെയ്യാത്ത ചിതലരിച്ചു പോയ കുറേ യുദ്ധ സിദ്ധികൾ തന്റെ മക്കൾക്ക് പകർന്നു കൊടുക്കുവാൻ സാധിക്കാതെ അത് തന്നിൽ തന്നെ ഒടുങ്ങുമോ എന്നയാൾ ഭയപ്പെട്ടു….. ഒപ്പം തനിക്ക് ലഭിച്ച നിയോഗത്തെ എങ്ങനെ പൂർത്തീകരിക്കും എന്നറിയാതെ ആ രാജാവ് ആകെ വലഞ്ഞുപോയി..,

എന്നാലും ആ കാരണമൊന്നും തന്റെ മക്കളോട് അദ്ദേഹത്തിന് വെറുപ്പ് തോന്നാൻ ഇടയാക്കിയില്ല……

മൂത്ത മകൻ അദ്ദേഹത്തേക്കാൾ നന്നായി രാജ്യം നോക്കാൻ പഠിച്ചു…… ഇളയവൻ ലോകം തന്നെ കീഴടക്കാൻ കഴിവുള്ള ബുദ്ധിമാനായി വളർന്നു……'”

ഒരു നിമിഷം ഒന്ന് പറഞ്ഞു നിർത്തി ലക്ഷ്മിയമ്മ പാറുവിനെയൊന്ന് നോക്കി….. അവൾ അത്യധികം ആകാംഷയോടെയാണ് അതെല്ലാം കേട്ടിരുന്നത്….. അവർ വീണ്ടും കഥ തുടർന്നു…….

‘”” ഒപ്പം രാജകുമാരി ആവട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ പാറി പറന്ന് നടന്നു……
അവൾക്ക് മുന്നിൽ പല രാജ്യങ്ങളിലെ രാജകുമാരന്മാർ തങ്ങളുടെ പ്രണയ പുഷ്പവുമായി മുന്നിലേക്ക് വന്നു…. അവളുടെ മനം കവരുന്നതിനായി…..
എന്നാൽ രാജകുമാരിയാവട്ടെ ഇതൊന്നും നോക്കുക പോലും ചെയ്യാതെ അവളുടെ ലോകത്തിലൂടെ തന്നെ സഞ്ചരിച്ചു….

പ്രായം തികഞ്ഞപ്പോൾ പോലും  പ്രേമമെന്നോ കാമമെന്നോ ഉള്ള ഒരു വികാരങ്ങളും അവളുടെ അടുത്തുകൂടി പോലും പോയിരുന്നില്ല……

എന്നാൽ പോലും അവൾ വളരെ സന്തോഷവതി തന്നെയായിരുന്നു…..

രാജ്യവും രാജാവും കാലം പോകുംതോറും അതിന്റെയൊരു കോട്ടവും സംഭവിക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു……

ഇതിനിയിലാണ് ഒരു ചെറിയ കൊട്ടാരത്തിൽ നിന്നും രാജാവിന്റെ വലിയ മകന് ഒരു പെണ്ണിനെ കണ്ടുപിടിച്ചത്…… കുടുംബത്തിലെ എല്ലാവർക്കും ആ പെണ്ണിനെ വല്ലാതെ ഇഷ്ട്ടമായിരുന്നു…..

അവളുടെ നിലക്കല്ല……
ആ മനസ്സിനാണ് കൊട്ടാരം വിലയിട്ടത്….. ഒപ്പം വലിയ മകനും അവളെ സ്നേഹിച്ചു തുടങ്ങി…..
ആരും അസൂയപ്പെടുന്ന അത്ര സ്നേഹം……

കൊട്ടാരത്തിലെ അടിമകളെ പോലും കണ്ടെന്നു വകവെക്കാതെ അവർ പ്രണയിച്ചു നടന്നു…..

ഒരിക്കലും പിരിയാത്ത ഒരു സുഹൃത്തിനെ പോലെ….
തന്റെ എല്ലാ ഇഷ്ടങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന ഭാര്യ പോലെ …….
തന്റെ സന്തോഷം മാത്രം ലോകമായി കണ്ട് ജീവിക്കുന്ന പ്രണയിനിയെ പോലെ ആ രാജകുമാരന്റെ രാജകുമാരി ജീവിച്ചു…..”’….

 

‘”” അത്രക്ക് വലിയ പ്രേമം ആയിരുന്നോ അമ്മേ…..'””

 

കഥ കേൾക്കുന്നതിന്റെ ഇടയിൽ പാറു ചോദിച്ചു……

 

‘”” ആന്നെ…….
അത്രക്ക് വലിയ പ്രേമം തന്നെ ആയിരുന്നു …. ആ പ്രണയം ഒരു കുഞ്ഞായി റാണിയുടെ ഉദരത്തിൽ വന്നു…..

പക്ഷെ എത്ര സൗഭാഗ്യം നിറഞ്ഞ ജീവിതം ആണെങ്കിലും ദൈവം ചിലപ്പോ അവരോട് ക്രൂരത കാണിക്കും………അതുപോലൊരു അനുഭവം അവരുടെ ജീവിതത്തിലും നടന്നു….

2 മാസം ഗർഭിണിയായിരുന്ന ആ രാജകുമാരിക്ക് ഒരു ചെറിയ അപകടം പറ്റി …….ആ അപകടം പറ്റുമ്പോൾ രാജകുമാരനും ഒപ്പം തന്നെ ഉണ്ടായിരുന്നു……'””

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.