⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?29?

ലക്ഷ്മിയമ്മ പോയതിനു ശേഷം പാർവതി പോയി മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷ് ആയി…. മുഖത്തെ ക്ഷീണം അത്രത്തോളം ഉണ്ടായിരുന്നു…..

ഒപ്പം എഴുന്നേറ്റ് നടക്കുമ്പോൾ നന്നായി തലയും ചുറ്റുന്നു…..
എങ്ങനെയൊക്കെയോ അലമാര തുറന്നപ്പോൾ അവളുടെ കണ്ണിൽ ആദ്യം പെട്ടത് ഒരു വെള്ള ചുരിതാർ ആണ്….

ഒന്നും ആലോചിക്കാതെ ആ വസ്ത്രം എടുത്തപ്പോഴാണ് അവളുടെ ഉള്ളിൽ കാറിൽ വച്ച് ഇന്ദ്രൻ ഒരു തുണി തന്റെ ദേഹത്തേക്ക് ഇടുന്ന ഓർമ വന്നത്……

” വേഗം ഈ നനഞ്ഞ ഡ്രെസ്സൊക്കെ മാറ്റി നിക്ക്….. ഞാൻ പുറത്തുണ്ടാവും……'”

അവനപ്പോൾ പറഞ്ഞ വാക്കുകൾ പോലും അവളുടെ കാതിൽ മുഴങ്ങി കേട്ടു…. ഒരു വിറയലോടെ പാറു ആ വസ്ത്രം അലമാരയുടെ ഒരു ഓരത്തേക്ക് വച്ചു……അത് അവൻ വാങ്ങി തന്ന വസ്ത്രം തന്നെ ആയിരുന്നു……അതാണ് പെട്ടെന്ന് എടുത്ത് മാറ്റിയത്….

പാർവതി മറ്റൊരു ചുരിദാർ എടുത്ത് ഉടുത്തു…..
ഈ സമയം വാതിൽ തുറന്ന് ഇന്ദു അകത്തേക്ക് വന്നിരുന്നു……

 

“” ഒരുങ്ങിയോ ചേച്ചി……'””

 

അവൾ വന്നപാടെ ചോദിച്ചു…..

‘”” ഹാ….. ഇപ്പൊ റെഡി ആവും……'”

പാറു ഷാൾ നേരെ ഇട്ടുകൊണ്ട് പറഞ്ഞു….. ഇന്ദുവും അവിടേക്ക് വന്ന് അവളെ സഹായിച്ചു….

ശേഷം അവർ ഇരുവരും പുറത്തേക്ക് നടന്നു….
പാറുവിന് നടക്കുവാൻ പോലും വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു…..
എന്നാലും അത് പുറത്ത് കാണിക്കാതെ അവൾ മുന്നോട്ട് നടന്നു…..

പുറത്ത് ലക്ഷ്മിയമ്മ നിന്നിരുന്നു…..

 

‘”” മോളെ……
ഡോക്ടറെ കണ്ട് വയ്യായ്ക എന്തൊക്കെ ഉണ്ടോ അതൊക്കെ പറയ്‌ ട്ടോ….. എന്നോട് പറയണ പോലെ അവിടെ ചെന്ന് കള്ളം വിളമ്പിയാൽ നല്ലത് കേൾക്കും നീ…..'””

 

ലക്ഷ്‌മിയമ്മ അവളെ നോക്കി പറഞ്ഞു…..

 

‘”” ഹ്മ്മ്……
പറയാം അമ്മേ…….'””

പാറു പറഞ്ഞു…..

‘”” പാക്കരൻ ചേട്ടന്റെ അടുത്തേക്ക് ആണോ വിടുന്നത് അമ്മേ…..'””

ഇന്ദു ചോദിച്ചു……

‘”” അവന്റെ അടുത്തേക്ക് തന്നാ……
നമ്മുടെ കുടുംബ ഡോക്ടർ അല്ലിയോ അവൻ… അപ്പൊ അവൻ തന്നെ നോക്കിയാ മതി……'””

 

ലക്ഷ്മിയമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു…..

‘”” ഹ് ഹ് ഹ് ഹ്……
അത് ഏതായാലും നന്നായി….. പിന്നെ അന്ന് പെടലി ഉളുക്കി പോയപ്പോ പുള്ളി നല്ല ഇൻജെക്ഷൻ ഒക്കെ കൊടുത്തതല്ലേ….'”

ഇന്ദു കുറുമ്പോട് കൂടെ അത് പറഞ്ഞപ്പോ പാറു അവളെ കത്തുന്ന നോട്ടം നോക്കി….
ഇന്ദു ആ വിഷയം പറഞ്ഞതിന്റെ ഉദ്ദേശം അവൾക്ക് നന്നായി അറിയാമായിരുന്നു…..

 

‘”” എന്റെ ഇന്ദു മോളെ…..
അതൊന്നും ഇനി ഓർമിപ്പിക്കല്ലേ…..
ആ ഒരു സൂചി കൊണ്ട് ഹോസ്പിറ്റൽ മുഴുവൻ ഇളക്കി മറച്ചില്ലേ ഇവൾ….'””

 

ലക്ഷ്മിയമ്മയും അവളെ പിന്താങ്ങി പറഞ്ഞു…..

 

‘”” രണ്ടും എന്തൊരു സാധനങ്ങളാ……
ഒന്നല്ലേലും എനിക്ക് വയ്യെന്ന് ഓർക്കണ്ടേ…..
പഴേ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞോണ്ട് വന്നോളും….. ഹും……'””

 

പാറു കോപം കൊണ്ട് മുഖം തിരിച്ച് അവിടെ പോകുവാൻ മുന്നോട്ട് നിർത്തിയിരുന്ന ബെൻസ് കാറിന്റെ മുൻ സീറ്റിൽ കയറി ഇരുന്നു ….

ഇന്ദു പതിയെ കാറിന്റെ വിൻഡോ വഴി അകത്തേക്ക് തലയിട്ടു…..

“” അപ്പൊ ചേച്ചി കുട്ടി…….
ഹാപ്പി ജേർണി ട്ടോ…..'””

 

‘”” ഞാനെന്താടി ടൂർ പോവാണോ…..'””

 

പാറു അവളോട് ചോദിച്ചു……

 

‘”” ഹി ഹ് ഹ് ഹ്..
ടൂർ ആണോ ഹണിമൂൺ ആണോ എന്നൊക്കെ വന്നിട്ട് പറഞ്ഞു തന്നാ മതി…..
ഏട്ടാ……
നോക്കി വണ്ടി ഓടിക്കണേ….. എനിക്ക് ആകെ കൂടെ ഉള്ളൊരു ചേച്ചിയാ…….'””

 

ഡ്രൈവിങ് സീറ്റിലേക്ക് ചൂഴ്ന്ന് നോക്കിയാണ് ഇന്ദു അത് പറഞ്ഞത്….. പെട്ടെന്നുള്ള അവളുടെയാ പെരുമാറ്റം മനസ്സിലാവാതെ പാറു തന്റെ ഇടത് ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയതും അവളുടെ മുഴുവൻ കിളിയും പറന്നുപോയി…..

തനിക്കടുത്ത് ഹോസ്പിറ്റൽ വരെ വരാൻ കൂടെ ഇരിക്കുന്നത് മാറ്റാരുമല്ല….. രുദ്രനാണ്…..

ഒന്ന് ഇറങ്ങി ഓടാൻ പോലും സാധിക്കും മുൻപ് ശ്രീ കുലം തറവാടിന്റെ മുറ്റത്ത് നിന്നും ആ കാർ ചീറി പാഞ്ഞു പുറത്തേക്ക് വന്നിരുന്നു……

റോഡിലൂടെ വണ്ടി മുന്നോട്ട് കുതിക്കുമ്പോഴും പാർവതി വിറച്ചുകൊണ്ട് അതെ ഇരിപ്പ് തുടർന്നു…. പക്ഷെ കണ്ണ് അവന്റെ നേർക്ക് തന്നെയാണ്…..

രുദ്രൻ ആവട്ടെ ഇതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ കാർ ഓടിക്കുന്നു……

കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവന്റെ കണ്ണുകൾ അവൾക്ക് നേരെ വരുന്നത് പാറു അറിഞ്ഞു…… വിറച്ചു നിന്ന അവൾക്ക് തന്റെ ദൃഷ്ട്ടിയെ ദിശ തിരിക്കുവാൻ സാധിച്ചിരുന്നില്ല….

ഇരുവരുടെയും കണ്ണുകൾ പരസ്പ്പരം ഉടക്കി….

 

‘”” എന്താണ് മിസ് പാർവതി വീര പാണ്ടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ……
എന്നോടുള്ള ദേഷ്യം ഇനിയും തീർന്നില്ലേ…..'””

 

രുദ്രൻ അല്പം ഹാസ്യം കലർന്ന ഭാഷയിൽ അവളോട് ചോദിച്ചു….. ശേഷം വണ്ടി ഓടിക്കുന്നതിൽ തന്നെ ശ്രദ്ധ തിരിച്ചു….

” നോക്കി പേടിപ്പിക്കാനോ……
എടൊ കാലാ…..
ഇവടെ പേടിച് അനങ്ങാൻ പോലും വയ്യടോ….
എന്നെ ഇങ്ങനെ ആക്കിയതും പോരാഞ്ഞിട്ട് ജോക്ക് അടിക്കുന്നു ജോക്ക്…. ഒരൊറ്റ ചവിട്ടാ കൊടുക്കേണ്ടേ…..'””

 

ഒക്കെ പാർവതി തന്നെ പറഞ്ഞതാ….. അവളുടെ മനസ്സിൽ…..
പേടിച്ചു വിറച്ചു നിൽക്കുന്ന അവൾക്ക് എവടെ നാവ് പൊന്താൻ….
എന്നാലും വണ്ടി ഓടിക്കുന്ന രുദ്രൻ ഇടക്കിടക്ക് അവളെ നോക്കി ചിരിക്കുന്നുണ്ട്….

‘”” ഈശ്വരാ……
ഈ ചെകുത്താൻ എന്തിനാ എന്നെ ഇങ്ങനെ ഇടക്കിടക്ക് നോക്കി ചിരിക്കുന്നേ…..
ഇനി എന്നെ കൊല്ലാനുള്ള പോക്കാണോ ഇത്….
ഇയാളുടെ കാര്യം ആയോണ്ട് പറയാനും പറ്റില്ല……. പണ്ടാരം പേടിച്ചിട്ട് ആണേൽ കയ്യും കാലും അനങ്ങുന്നുമില്ല….. എന്തൊരു വിധിയാ കണ്ണാ ഇത്…..'”

 

പാറു വീണ്ടും ആത്മഗതമായി പറഞ്ഞു….

 

‘”” എന്റെ മുഖത്ത് എന്താടി വല്ലതും എഴുതി വച്ചിട്ടുണ്ടോ….. കുറേ നേരമായല്ലോ നോക്കാൻ തുടങ്ങീട്ട്…… നീയായിട്ട് മുഖം തിരിക്കുന്നോ അതോ ഞാൻ കഴുത്ത് ഒടിച്ച് തിരിക്കണോ…….'””

പെട്ടെന്ന് മുഖത്തെ ചിരി മാഞ്ഞു ഒരു സിംഹത്തെ പോലെ ഗാർജിച്ചാണ് രുദ്രൻ അത് പറഞ്ഞത്….. പാറു ശരിക്കും വിറച്ചുപോയി അവന് മുന്നിൽ… സ്റ്റാച്യു പോലെ നിന്ന അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു കളഞ്ഞു…..

 

‘”” ഇത് എന്തൊരു സാധനാ…..
ഇത്രേം നേരം ചിരിച്ചു നിന്നിട്ട് ഇപ്പൊ ഇതാ കടിക്കാൻ വരുന്നു…..
വല്ലാത്ത ഭ്രാന്തൻ തന്നെ……
ഹോ……
എന്നാലും എന്ത് കണ്ടിട്ടാ അമ്മ എന്നെ ഈ കാലന്റെ ഒപ്പം അയച്ചേ ആവോ…..
മനുഷ്യന് തല ആണേൽ കറങ്ങീട്ടും വയ്യാ……
ഹോസ്പിറ്റൽ എത്തുന്ന വരെ ശക്തി തരണേ കൃഷ്ണാ……'””

 

പാറു ആത്മഗതം പറഞ്ഞു….. അതിനിടക്കാണ് അടക്കി പിടിച്ചുള്ള ചിരി അവളുടെ കാതിൽ വീണത്…… അവൾ പതിയെ തിരിഞ്ഞു നോക്കി…. അപ്പോളവൾ കണ്ടത് ചിരി അടക്കി വണ്ടി ഓടിക്കുന്ന രുദ്രനെയാണ്…. അവന്റെ സ്വഭാവം വായിച്ചെടുക്കാൻ പോലും കഴിയുന്നില്ലായിരുന്നു അവൾക്ക്……

അടക്കി പിടിച്ചു ചിരിക്കുന്നതിന്റെ ഇടയിൽ അവൻ അവളെയൊന്ന് നോക്കി…. അപ്പോ തന്നെ പാറു മുഖം തിരിക്കുകയും ചെയ്തു…

അടക്കി പിടിച്ച ആ ചിരി പിന്നീട് ഒരു അട്ടഹാസമായി മാറുന്നത് അവൾ സ്വയം അറിഞ്ഞു……

‘”” ഹ് ഹ് ഹ് ഹ്ഹ ഹ്ഹ……..
പാർവതി…….
പാർവതി വീര പാണ്ടി…….
അമ്മ വന്ന് നിന്നെ ഹോസ്പിറ്റൽ കൊണ്ടുപോ എന്ന് പറഞ്ഞപ്പോ എനിക്ക് ശരിക്കും ദേഷ്യമാ വന്നത്….. പക്ഷെ now am  happy….. ഈ രുദ്രന് നേരെ ധൈര്യത്തോടെ ഒരാൾ…. അതും ഒരു പെണ്ണ് നിന്നിട്ടുണ്ടെങ്കിൽ അത് നീ മാത്രാ….
ആ നീ ഇങ്ങനെ എന്നെ ഓർത്ത് പേടിച്ചു പനി പിടിച്ചു വിറക്കുന്നത് കാണുമ്പോ മനസ്സ് വല്ലാതെ സന്തോഷിക്കുന്നു….. നിന്നെ ഇങ്ങനെ കാണാനാടി ഞാൻ ആഗ്രഹിച്ചത്….. ഇപ്പൊ അത് നടക്കുകയും ചെയ്തു…….'””

 

അതെല്ലാം പറഞ്ഞു രുദ്രൻ കൂടുതൽ ഉച്ചത്തിൽ ചിരിക്കുവാൻ തുടങ്ങി…. പാറുവിന് അതെല്ലാം കേട്ടപ്പോ വല്ലാതെ ദേഷ്യം വന്നിരുന്നു…. പക്ഷെ അതിനൊന്നും പ്രതികരിക്കാനും അവൾക്ക് കഴിഞ്ഞില്ല…. കാരണം ആ പെൺകുട്ടി കൂടുതൽ തളർന്ന് തുടങ്ങിയിരുന്നു…..

പാഞ്ഞു പോയ കാർ അവസാനം sk ഹോസ്പിറ്റലിന്റെ കാർ പാർക്കിങ്ങിലേക്ക് കേറി നിന്നു….. അപ്പോഴേക്കും പാറു കൂടുതൽ കുഴഞ്ഞിരുന്നു……

രുദ്രൻ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് ഇറങ്ങി വന്നു……

 

“”” ക്രൂ………….. വ്………'”

പെട്ടെന്നാണ് ഒരു വല്ലാത്ത അലർച്ച അവിടമാകെ ഉയർന്നത്….. രുദ്രനും എന്തെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി…. അതെ സമയമാണ് ഒരു ഭീമൻ കഴുകൻ പറന്ന്  അവന്റെ തലയിൽ വന്നിരുന്നത്…..

അപ്രതീക്ഷിതമായി ആ സന്ദർഭത്തിൽ അവൻ ഒന്ന് ചാടി അതിനെ തട്ടി മാറ്റാൻ നോക്കി…. ഇതേ സമയം ചീറിയ ആ കഴുകൻ അവന്റെ മുടിയിഴകളിലേക്ക് കൊക്ക് ഉയർത്തി….. അത് വെറും ഞൊടിയിട കൊണ്ട് അവന്റെ തലയിലെ കുറച്ചു മുടിനാര് പറിച്ചുകൊണ്ട് മുന്നേറാൻ ശ്രമിച്ചു…..

എന്നാൽ അതിന് മുന്നേ തന്നെ അതിന്റെ കാലിൽ ഒരു കൊളുത്ത് വീണിരുന്നു…. ചിറകുകൾ അടിച്ച് ആ കഴുകൻ തിരിഞ്ഞു നോക്കിയപ്പോ അതിന്റെ കണ്ണുകളിൽ ഭയം ഉറച്ചു കയറി…..

അതിന് മുന്നിൽ പറക്കാൻ സമ്മതിക്കാതെ കാലിൽ പിടിച്ചു നിർത്തിയിരിക്കുന്ന രുദ്രന്റെ മുഖം കഴുകന്റെ ഹൃദയമിടിപ്പ് തന്നെ വല്ലാതെ കൂട്ടി……

‘”” എന്നെ വന്ന് ഇളക്കിയിട്ട് നീ എവിടെ പോവാടാ…… നിന്നെ ഇന്ന് ചുട്ട് തിന്നേ ഞാൻ വിടൂ……'””

 

ചെകുത്താന്റെ ചിരി ചിരിച്ച് രുദ്രൻ അത് പറഞ്ഞപ്പോൾ ആ കഴുകൻ ശരിക്കുമോന്ന് വിറച്ചുപോയി….. കാരണം അതിന് വളരെ നന്നായി അറിയാം…. മുന്നിൽ നിൽക്കുന്നത് എത്ര വലിയ അപകടകാരി ആണെന്ന്….

ഇതേ സമയമാണ് കാറിന്റെ ഡോർ തുറക്കുന്നതിന്റെ ശബ്ദവും എന്തോ ഒന്ന് വെട്ടിയിട്ട പോലെ നിലത്ത് വീഴുന്നതിന്റെ ശബ്ദവും അവൻ കേട്ടത്…..

രുദ്രൻ യാന്ദ്രികമായി അവിടേക്ക് നോക്കി…..

കാറിന്റെ അടുത്ത് തളർന്നു വീണു കിടക്കുന്ന പാർവതി….. ആ കാഴ്ച കണ്ടപ്പോൾ രുദ്രൻ ശരിക്കുമോന്ന് ഞെട്ടി….. അവന്റെ കൈകൾ കഴുകന്റെ  കാലിൽ നിന്നും യാന്ദ്രികമായി അയഞ്ഞു……

ഒപ്പം അത് കിട്ടിയ അവസരം ജീവനും കൊണ്ട് മുകളിലേക്ക് ഉയർന്നു പറന്നു…. രുദ്രൻ ആവട്ടെ എല്ലാം മറന്ന്  പാറുവിന്റെ അടുത്തേക്ക് ഓടുകയും ചെയ്തു…..

????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.